Sunday, March 31, 2013

ഇന്ദിര ടീച്ചര്‍ - യാത്രയയപ്പ്


യാത്രയയപ്പ്
ശ്രീമതി ബി ഇന്ദിര ടീച്ചര്‍
എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളില്‍ 21 വര്‍ഷം സ്തുത്യര്‍ഹമായ സേവനം നടത്തിയ ശേഷം

ശ്രീമതി ബി ഇന്ദിര ടീച്ചര്‍ അദ്ധ്യാപക ജീവിതത്തില്‍ നിന്നും വിരമിച്ചു.ജീവശാസ്ത്രമാണ് ടീച്ചര്‍ പഠിപ്പിച്ചിരുന്നത്.


വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായിരുന്നു ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ . ലാളിത്യവും, എളിമയും, സ്നേഹവും , സൗഹാര്‍ദ്ദവും ആയിരുന്നു ടീച്ചറുടെ മുഖമുദ്രകള്‍.

മാര്‍ച്ച് 27 ന് സെമിനാര്‍ ഹാളില്‍ വെച്ച് സ്റ്റാഫ് അംഗങ്ങള്‍ ടീച്ചറിന് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. ഹെഡ് മാസ്റ്റര്‍ ശ്രീ കെ എന്‍ സതീശന്‍ അദ്ധ്യക്ഷത വഹിച്ചു.