Thursday, September 16, 2010

SPORTS MEET 2010





കായിക മേളക്ക് വര്‍ണ്ണാഭമായ കൊടിയേറ്റം
ആവേശവും, ആഹ്ലാദവും തിരതല്ലിയ വര്‍ണ്ണപകിട്ടാര്‍ന്ന ഘൊഷയാത്രയൊടെ കായിക മേളക്ക് കൊടികയറി.നാല് ടീമുകള്‍ , നാലു നിറങ്ങളണിഞ്ഞ് മൈതാനത്ത് അടിവെച്ച് നീങ്ങി. ആയിരത്തൊളം വിദ്യാര്‍ത്ഥികള്‍ ഘൊഷയാത്രയില്‍ പങ്കെടുത്തത് എല്ലാവരേയും ആകര്‍ഷിച്ചു.
ഹെഡ് മാസ്റ്റര്‍ ശ്രീ കെ. എന്‍.സതീശന്‍ പതാക ഉയര്‍ത്തിയതൊടെ ചടങ്ങുകള്‍ ആരംഭിച്ചു.തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഹെഡ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ശ്രീ എന്‍. എസ്. റൊഷന്‍ കായിക മേള ഉദ്ഘാടനം ചെയ്തു.ശ്രീ എം.എന്‍.സന്തൊഷ് മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. ശ്രീ പി.കെ.ഭാസി മാസ്റ്റര്‍ സ്വാഗതവും, ശ്രീമതി ബി. ഗിരിജമ്മ ടീച്ചര്‍ നന്ദിയും പറഞ്ഞു.
അജയ് ഉണ്ണിക്രിഷ്ണന്‍ അത് ലറ്റ് കള്‍ക്ക് പ്രതിഞ്ജ ചൊല്ലി കൊടുത്തു. ആവേശകരമായ അന്തരീക്ഷത്തില്‍ അത് ലറ്റിക്സ് മത്സരങ്ങള്‍ ആരംഭിച്ചു.കിഡ്ദീസ്,സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളുടെ ഹീറ്റ് മത്സരങ്ങളാണ് ഇന്നു നടന്നത്. കായിക അധ്യാപകരായ ശ്രീ വി.പദ്മനാഭന്‍ മാസ്റ്റര്‍, ശ്രീ സാബു മാസ്റ്റര്‍ എന്നിവരുടെ നേത്രുത്വത്തിലാണ് മത്സരങ്ങള്‍ നടന്നത്.മത്സരങ്ങള്‍ നാളെയും തുടരും.മത്സരഫലങ്ങള്‍ നാളെ പ്രസിദ്ധീകരിക്കുന്നതാണ് .

Wednesday, September 15, 2010

വിദ്യാലയത്തിന്റെ ദു:ഖം

അമല്‍ സജീവിന് ആദരാഞജലികള്‍
എസ്.ഡി.പി. വൈ ബൊയ്സ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ദ്ധിയായിരുന്ന അമല്‍ സജീവിന്റെ ആകസ്മികമായ ദേഹവിയൊഗത്തില്‍ അതീവ ദു;ഖം രേഖപ്പെടുത്തുന്നു.പത്താം ക്ലാസ്സ് എ. ഡിവിഷനിലെ വിദ്യാര്‍ദ്ധിയായിരുന്നു അമല്‍ സജീവ്. സെപ്റ്റംബെര്‍ 12 ന് ശനിയാഴ്ച്ച കണ്ണമാലി കടലില്‍ കുളിക്കുബൊള്‍ ഒഴുക്കില്‍ പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. ശനിയാഴ്ച്ച വൈകീട്ട് 3 മണിയൊടെയാണ് അമലും ആറ് കൂട്ടുകാരും കണ്ണമാലിക്കടുത്ത് പുത്തന്തൊട് ഫിഷിങ്ങ് ഗ്യാപ്പില്‍ കുളിക്കാനിറങ്ങിയത്. ചുഴിയും, ശക്തമായ തിരയുമുള്ള അവിടെ ഇറങ്ങരുതെന്ന് സ്ഥലവാസികളായ മത്സ്യതൊഴിലാളികള്‍ കുട്ടികളൊട് പറഞ്ഞുവത്രെ. കുട്ടികള്‍ കടലില്‍ മുങ്ങുന്നത് കണ്ടപ്പൊള്‍ മത്സ്യത്തൊഴിലാളികള്‍ കുതിച്ചെത്തിയെങ്കിലും ,നാലു പേരെയെ രക്ഷിക്കാന്‍ കഴിഞ്ഞുള്ളു.ഞായറാഴ്ച്ച രാത്രിയാണ് അമലിന്റെ ശരീരം കരക്കടിഞ്ഞത്.
മുണ്ടംവേലി , ഇല്ലിച്ചുവടിന് സമീപം അരയമുറി വീട്ടില്‍ സജീവിന്റേയും, ഉഷയുടെയും മകനാണ് അമല്‍. സജീവിന് ഗള്‍ഫിലാണ് ജൊലി.
തിങ്കളാഴ്ച്ച സ്കൂള്‍ അസംബ്ലിയില്‍ അമലിന്റെ നിര്യാണത്തില്‍ അനുശൊചനം രേഖപ്പെടുത്തി.ഹെഡ് മാസ്റ്റര്‍ ശ്രീ കെ.എന്‍. സതീശന്‍ ദു:ഖവാര്‍ത്ത കുട്ടികളെ അറിയിക്കുകയും, അനുശൊചന പ്രസംഗം നടത്തുകയും ചെയ്തു.സ്കൂള്‍ സ്റ്റാഫും, രക്ഷിതാക്കളും, വിദ്യാര്‍ദ്ധികളും അമലിന്റെ ഭവനത്തിലെത്തി.ദു;ഖസൂചകമാ‍യി സ്കൂളിനു അന്നു അവധി നല്‍കി.എസ്.എസ്.എല്‍.സി.പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന അമലിന്റെ വേര്‍പാട് അധ്യാപകരേയും,കൂട്ടുകാരേയും അതീവ ദു;ഖത്തിലാഴ്തി.