അമല്‍ സജീവിന് ആദരാഞജലികള്‍
എസ്.ഡി.പി. വൈ ബൊയ്സ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ദ്ധിയായിരുന്ന അമല്‍ സജീവിന്റെ ആകസ്മികമായ ദേഹവിയൊഗത്തില്‍ അതീവ ദു;ഖം രേഖപ്പെടുത്തുന്നു.പത്താം ക്ലാസ്സ് എ. ഡിവിഷനിലെ വിദ്യാര്‍ദ്ധിയായിരുന്നു അമല്‍ സജീവ്. സെപ്റ്റംബെര്‍ 12 ന് ശനിയാഴ്ച്ച കണ്ണമാലി കടലില്‍ കുളിക്കുബൊള്‍ ഒഴുക്കില്‍ പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. ശനിയാഴ്ച്ച വൈകീട്ട് 3 മണിയൊടെയാണ് അമലും ആറ് കൂട്ടുകാരും കണ്ണമാലിക്കടുത്ത് പുത്തന്തൊട് ഫിഷിങ്ങ് ഗ്യാപ്പില്‍ കുളിക്കാനിറങ്ങിയത്. ചുഴിയും, ശക്തമായ തിരയുമുള്ള അവിടെ ഇറങ്ങരുതെന്ന് സ്ഥലവാസികളായ മത്സ്യതൊഴിലാളികള്‍ കുട്ടികളൊട് പറഞ്ഞുവത്രെ. കുട്ടികള്‍ കടലില്‍ മുങ്ങുന്നത് കണ്ടപ്പൊള്‍ മത്സ്യത്തൊഴിലാളികള്‍ കുതിച്ചെത്തിയെങ്കിലും ,നാലു പേരെയെ രക്ഷിക്കാന്‍ കഴിഞ്ഞുള്ളു.ഞായറാഴ്ച്ച രാത്രിയാണ് അമലിന്റെ ശരീരം കരക്കടിഞ്ഞത്. മുണ്ടംവേലി , ഇല്ലിച്ചുവടിന് സമീപം അരയമുറി വീട്ടില്‍ സജീവിന്റേയും, ഉഷയുടെയും മകനാണ് അമല്‍. സജീവിന് ഗള്‍ഫിലാണ് ജൊലി.
തിങ്കളാഴ്ച്ച സ്കൂള്‍ അസംബ്ലിയില്‍ അമലിന്റെ നിര്യാണത്തില്‍ അനുശൊചനം രേഖപ്പെടുത്തി.ഹെഡ് മാസ്റ്റര്‍ ശ്രീ കെ.എന്‍. സതീശന്‍ ദു:ഖവാര്‍ത്ത കുട്ടികളെ അറിയിക്കുകയും, അനുശൊചന പ്രസംഗം നടത്തുകയും ചെയ്തു.സ്കൂള്‍ സ്റ്റാഫും, രക്ഷിതാക്കളും, വിദ്യാര്‍ദ്ധികളും അമലിന്റെ ഭവനത്തിലെത്തി.ദു;ഖസൂചകമായി സ്കൂളിനു അന്നു അവധി നല്‍കി.എസ്.എസ്.എല്‍.സി.പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന അമലിന്റെ വേര്‍പാട് അധ്യാപകരേയും,കൂട്ടുകാരേയും അതീവ ദു;ഖത്തിലാഴ്തി.
No comments:
Post a Comment