സെപ്റ്റംബർ 13
രക്ഷിതാക്കൾക്ക് കംബ്യൂട്ടർ ബോധവൽക്കരണ ശിൽപ്പശാല
രക്ഷിതാക്കൾക്ക് കംബ്യൂട്ടർ പരിജ്ഞാനം ലഭ്യമാക്കുന്നതിന് ഒരു പഠന ക്ലാസ്സ് നടത്തി.
ഹെഡ്മാസ്റ്റർ ശ്രീ കെ.എൻ.സതീശൻ ഉദ്ഘാടനം ചെയ്തു.ഐ.ടി കൊർഡിനേറ്റർ ശ്രീ എം.എൻ.സന്തോഷ് കോഴ്സിനെപ്പറ്റി വിശദീകരിച്ചു.
മൾട്ടി മീഡിയ പ്രസന്റേഷന്റെ സഹായത്തോടെയാണ് ക്ലാസ്സ് നടത്തിയത്.വിഡീയോ, സ്ലൈഡ്സ്, എന്നിവ അവതരിപ്പിച്ചു.ഐ ടി ക്ലുബ്ബ് തയ്യാറാക്കിയ മദ്യത്തിനും, മയക്ക് മരുന്നിനും എതിരെയുള്ള സ്ലൈഡ് രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു. വിദ്യാർത്ഥികൾ വരച്ച ഡിജിറ്റൽ ചിത്രങ്ങൾ രക്ഷിതാക്കളെ കാണിച്ചു.ജീവശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം എന്നീ പാഠപുസ്തകങ്ങളിലെ ചില ഭാഗങ്ങൾ കംബ്യൂട്ടറിന്റെ സഹായത്തൊടെ പഠിപ്പിക്കുന്നതെങ്ങനെയെന്ന് കാണിച്ചു കൊടുത്തു. സ്കൂൾ ബ്ലൊഗ് രക്ഷിതാക്കൾക്ക് ഇന്റർ നെറ്റിൽ തുറന്ന് കാണുന്ന വിധം അവതരിപ്പിച്ചു.
ഐ.ടി. ക്ലുബ്ബ് അംഗങ്ങളാണ് കംബ്യൂട്ടർ പ്രവർത്തിപ്പിച്ച് ക്ലാസ്സ് നയിച്ചത്.
ശ്രീ പി.കെ ഭാസി മാസ്റ്റർ സ്വാഗതവും, ശ്രീ പ്രിൻസ് മാസ്റ്റർ നന്ദിയും പറഞ്ഞു.
147 രക്ഷിതാക്കൾ ക്ലാസ്സിൽ പങ്കെടുത്തു.
രക്ഷിതാക്കൾക്ക് നടത്തിയ ശിൽപ്പശാലയുടെ ചിത്രങ്ങൾ കാണുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
No comments:
Post a Comment