Tuesday, December 20, 2011

കവിത

വിരഹം

പി.കെ. ഭാസി മാസ്റ്റര്‍


നീരണിയാതെ കരയും മിഴികള്‍

തേങ്ങാതെ വിങ്ങുന്ന മനം,

ഉതിരുന്ന നിശ്വാസ ചൂടുകള്‍

ചിരി മറന്ന ചുണ്ടുകള്‍ .

വികാരം മറഞ്ഞ വദനം

പതിയാത്ത നോക്കുകള്‍ ,

എത്താത്ത ചിന്തകള്‍

പ്രതീക്ഷയറ്റ പരീക്ഷകള്‍ .

അമരുന്ന ഹ്രുദ് വിലാപം

വിരഹം തീയല്ല , കനലാണ് .

നീറി നീറി ,നീറ്റി നീറ്റി

എരിഞ്ഞെരിഞ്ഞ്

മനം തനുവിനേയും തിരികെയും

അനുസരിക്കാനാവാതെ ,

അറിയാലോകത്തേക്കൊരു

ഏകാന്ത യാത്ര......... !

No comments:

Post a Comment