അദ്ധ്യാപക
ദിനം വിവിധ പരിപാടികളോടെ
ആഘോഷിച്ചു. വിദ്യാര്‍ത്ഥികള്‍
, അദ്ധ്യാപനം
നടത്തി.അദ്ധ്യാപകര്‍
രാവിലത്തെ സ്കൂള്‍ അസംബ്ളി
കുട്ടികള്‍ക്ക് മാതൃകയാകത്തക്ക
വിധം അവതരിപ്പിച്ചു കാണിച്ചു
കൊടുത്തു. പ്രാര്‍ത്ഥനയും
, പ്രതിഞ്ജയും ,
വാര്‍ത്താ അവതരണവും
അദ്ധ്യാപകര്‍ നടത്തി.
ഹെഡ്
മാസ്റ്റര്‍ ശ്രീ സതീശന്‍
മാസ്റ്റര്‍ക്ക് റോസാപുഷ്പ്പം
നല്‍കി വിദ്യാര്‍ത്ഥികള്‍
ആദരിച്ചു. എല്ലാ
ക്ളാസ്സുകളിലും അദ്ധ്യാപരെ
ആദരിക്കുന്ന ചടങ്ങ് നടന്നു.
വൈകീട്ട്
നടന്ന സമാപന സമ്മേളനത്തില്‍
മികച്ച നിലയില്‍ ക്ളാസ്സെടുത്ത
വിദ്യാര്‍ത്ഥികള്‍ക്ക്
സമ്മാനങ്ങള്‍ നല്‍കി.
No comments:
Post a Comment