Wednesday, July 31, 2013

മുക്തി ലഹരി വിരുദ്ധ സംഘടനയുടെ ഉദ്ഘാടനം

മുക്തി ലഹരി വിരുദ്ധ സംഘടനയുടെ ഉദ്ഘാടനം 
മട്ടാഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ ശശികുമാര്‍ നിര്‍വഹിക്കുന്നു.
മുക്തിയുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ വിഡിയോ സിഡിയുടെ പ്രകാശനവും നിര്‍വഹിച്ചു.




വിദ്യാരംഗം കലാവേദി

വിദ്യാരംഗം കലാവേദി ഉദ്ഘാടനം
ശ്രീ പ്രശസ്ത നാടക കൃത്ത് പറവൂര്‍ ജോര്‍ജ് നിര്‍വഹിക്കുന്നു





































































ലളിത കലാ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ പൂര്‍വ വിദ്യാര്‍ത്ഥി വിപിന്‍ നായരുടെ ചിത്രപ്രദര്‍ശനം

Sunday, July 28, 2013

കവിത


കണക്കിലെ കളികള്‍






അശ്വിന്‍. എന്‍.വി
9 B

ഗണിതം പഠിക്കണം നമ്മളെല്ലാം
ആസ്വദിച്ചങ്ങ് പഠിച്ചിടേണം
അക്കങ്ങള്‍ കൊണ്ടുള്ള ഗണിത വിദ്യ
ഇപ്പോള്‍ അക്ഷരമായങ്ങ് മാറിയല്ലോ
യൂക്ളിഡും , പാസ്ക്കലും, ദേക്കാര്‍ത്തയും
നമ്മെ പഠിപ്പിച്ചു ഗണിത വിദ്യ
നിമിഷവും , വര്‍ഷവും, കാലങ്ങളും
എണ്ണിക്കഴിഞ്ഞൊരീ മാനവര്‍ നാം
അതിലും ഗണതം ഒളിഞ്ഞിരിപ്പു
അതിനെ അറിയാതെ പോയിടല്ലേ
ഗോളങ്ങള്‍ കണ്ടു പിടിച്ചതു നാം
ഗോളത്തിലേക്കായി പോകതും നാം
ഏതൊരു പാഠ്യ വിഷയത്തിലും
ഗണിതത്തിന്‍ മണമുള്ള പൂക്കളുണ്ടേ
അവയെ ഇറുത്തിട്ടു മാല കോര്‍ത്താല്‍
ഗണിതം രസകരമായി മാറും
ഗണിതമില്ലാത്തൊരു ലോകമുണ്ടോ ?
അതു ചിന്തിക്കുവാനായി കഴിവതുണ്ടോ?
പുസ്തകതാളില്‍ കുറിച്ചു നോക്കി
അതു മാറ്റി മറിച്ചു ഹരിച്ചു നോക്കി
കൂട്ടി കുറച്ചു ഹരിച്ചിടാനായി
പാസ്ക്കലോ തന്നൊരു കാല്‍ക്കുലേറ്റര്‍
യൂക്ലിജിന്‍ സൃഷ്ടിയാം പുസ്തകത്തെ
ഗണിതത്തിന്‍ ബൈബിളായി വാഴ്ത്തി നമമള്‍
ഒറ്റച്ചുവടു പിഴച്ചു പോയാല്‍
മൊത്തം കുഴഞ്ഞു മറിഞ്ഞിടുമേ.
ഇങ്ങനെ വിസ്മയം കാട്ടിടുന്ന
വിസ്മയ ശാസ്ത്രം ഗണിത ശാസ്ത്രം.


ജൂണ്‍ 5 ,പരിസ്ഥിതി ദിനാചരണം





പരിസ്ഥിതി ദിനാചരണം