എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്ക്കൂള്‍ ,പള്ളുരുത്തിയുടെ വെബ് ലൊകത്തേക്ക് സ്വാഗതം.നമ്മുടെ മികവുകളും,ചിന്തകളും,സര്ഗ്ഗഭാവനകളും ഈ വേദിയില്‍ പങ്കുവെക്കാം.വിദ്യാലയം എന്ന ആശയവും, ആശംസകളും നല്കി അനുഗ്രഹിച്ച യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിനെയും, ഈ പ്രസ്ഥാനത്തെ പടുത്തുയര്‍ത്തിയ മഹദ്വ് വ്യക്തികളെയും നമിക്കുന്നു.ഇവിടെ പ്രകാശ സ്രൊതസ്സുകളായിരുന്ന പൂര്‍വികരായ ഗുരുശ്രേഷ്ടരെ,ലൊകമെംബാടും വ്യാപരിക്കുന്ന പ്രിയ ശിഷ്യരെ, സുസ്വാഗതം.
Thursday, June 5, 2014
Friday, March 21, 2014
Thursday, February 13, 2014
ഭകതി ഗാനങ്ങള്‍
പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളിലെ സംസ്കൃതം അധ്യാപിക
ശ്രീമതി എ എന്‍ അമ്പിളി രചിച്ച മൂന്ന് ഭക്തി ഗാനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. വിഘ് നേശ്വരനേയും , ശ്രീ ഭവാനീശ്വരനേയും , ശ്രീഗുരുവായൂരപ്പനേയും സ്തുതിച്ചുകൊണ്ടുള്ള മനോഹരമായ ഗാനങ്ങള്‍.വിഘ്ന്നേശ്വര സ്തുതി
ഭക്തിയാല്‍
ഞാനെന്നും സ്തുതിച്ചിടുന്നു.
വിനയം
കൊണ്ടുടലും ജ്ഞാനത്താല്‍
ശിരസ്സും,
ശാന്തിയാല്‍
മൊഴിയും തീര്‍ത്തവനേ.
നിന്‍
പാദം മനസ്സില്‍ ഭജിക്കും
ഭക്തര്‍ തന്‍,
ഹൃദയത്തില്‍
ദുഖങ്ങള്‍ ഒഴിഞ്ഞുപോകും
സര്‍വശാസ്ത്രങ്ങളും
നിന്നെ പ്രണമിക്കും
നീ തന്നെ
വേദവും വേദാംഗവും.
മാതൃ
ഭക്തി തന്‍ മാതൃകാ ഭാവമേ,
അകതാരില്‍
നീയെന്നും വിളങ്ങീടണേ.
ശോക
വിനാശകാ ഐശ്വര്യദായകാ,
അജ്ഞാന
നാശകാ ജ്ഞാനേശ്വരാ,
പൂര്‍ണ്ണതയും
നീ ഭദ്രതയും നീ
അഭയവും
ശരണവും നീ തന്നെ ദേവാ.
കൈലാസ
തനയാ കാരുണ്യമൂര്‍ത്തേ ,
കാണുന്നു
നിന്നില്‍ ഞാന്‍ സര്‍വ്വവും ദേവാ.
***************************************
കൈലാസ നാഥ ശ്രീ ഭവാനീശ്വരാ,
കൃഷ്ണാ.. ഞാന്‍ കാത്തിരിക്കാം
***************************************
കൈലാസ നാഥ ശ്രീ ഭവാനീശ്വരാ,
സാര്‍ത്ഥകമാകേകണേയീ
ജന്മം.
സംസാര
സാഗരം തരണം ചെയ്യുമ്പോള്‍
സായൂജ്യമേകാന്‍
തുണയേകണേ.
ആശയാം
പാശത്താല്‍ പിടയുമ്പോള്‍
വൈരിയായ്
നിന്‍ പ്രഭയേകീടണേ,
പള്ളുരുത്തിയില്‍
വാഴും ശൈവചൈതന്യമേ,
ശ്രീഭവാനീശ്വരാ
വരമേകണേ.
പരസ്പര
തപസ്സിന്റെ ഫലമായിത്തീര്‍ന്നൊരു
പ്രപഞ്ച
പിതരൗ പ്രണമിച്ചടുന്നു ഞാന്‍,
പരീക്ഷണങ്ങള്‍
നീക്കി വെയ്കുമ്പോള്‍,
സഹനവും
നല്‍കണേ ഗൗരീശ്വരാ.
തുണയില്ലാത്തൊരു
തോണിയിലേകയായ്,
സാഗര
മധ്യത്തിലലയുമ്പോള്‍
നീ തന്നെ
തുണയായ് തീര്‍ന്നീടണേ
ശ്രീഭവാനീപതേ
പരമേശ്വരാ.
***********
***********
കൃഷ്ണാ.. ഞാന്‍ കാത്തിരിക്കാം
മണിമുത്തായ്
നിന്‍ മകുടത്തില്‍ പതിയാന്‍
ഒരു
കാട്ടു പൂവായ് മാലയില്‍
ചേരാന്‍
മന്വന്തരങ്ങള്‍
ഞാന്‍ കാത്തിരിക്കാം
കൃഷ്ണാ..
മന്വന്തരങ്ങള്‍
ഞാന്‍ കാത്തിരിക്കാം.
ഏകാദദശി
നോല്‍ക്കാന്‍ കഴിഞ്ഞില്ല
നിന്റെ
നാരായണീയമെനിക്കറിയില്ല
നിഷ്ക്കള
മഞ്ജുള ഭക്തിയില്ല
എങ്കിലും
നിന്നെ ഞാന്‍ കാത്തിരിക്കും
എന്റെ
മനതാരില്‍ മുകുന്ദാ നീ നിറയും.
ഗുരുവായൂരില്‍
വന്നെത്താന്‍
നിന്‍മുന്നില്‍
പ്രദക്ഷിണം വെയ്ക്കാന്‍
ഒരു
കാണിക്ക നിനക്കേകാന്‍
ഞാനിനിയും
ജന്മങ്ങള്‍ തേടാം
ഞാനിനിയും ജന്മങ്ങള്‍ നേടാം.
**********
ഞാനിനിയും ജന്മങ്ങള്‍ നേടാം.
**********
Friday, January 24, 2014
സ്ക്കൂള്‍ വാര്‍ഷികം
എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂള്‍ തൊണ്ണൂറ്റി അഞ്ചാം വാര്‍ഷികം പ്രശസ്ത ബാല സാഹിത്യകാരന്‍ ശ്രീ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു.
സിനിമ താരം ധ്യാന്‍ ശ്രീനിവാസന്‍, സംവിധായകന്‍ ശ്രീ എം മോഹനന്‍ എന്നിവരായിരുന്നു മുഖ്യ അതിഥികള്‍.
വാര്‍ഷിക ആഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് ഹെഡ് മാസ്റ്റര്‍ പതാക ഉയര്‍ത്തുന്നു |
അതിഥികള്‍ക്ക് ചായ സല്‍ക്കാരം |
വേദിയിലേക്ക് ആനയിക്കുന്നു |
"മാണിക്കകല്ലിന്റെ" ശില്‍പ്പികള്‍ |
ഉല്‍ഘാടന വേദി |
ഗുരുസ്മരണ |
ശ്രീ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യുന്നു |
സിപ്പി മാഷിന്റെ ഉദ്ഘാടന പ്രസംഗം : "ഗുരുക്കന്മാരെ ആദരിക്കുക. ഗുരുവിന്റെ ചൈതന്യം എന്നും നിറഞ്ഞു നില്‍ക്കും" |
ശ്രീ ധ്യാന്‍ കുട്ടികളോട് : "ലക്ഷ്യം വേണം , effort എടുക്കണം , hard work ചെയ്യണം" |
Subscribe to:
Posts (Atom)