Thursday, February 13, 2014

ഭകതി ഗാനങ്ങള്‍

പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളിലെ സംസ്കൃതം അധ്യാപിക
 ശ്രീമതി എ എന്‍ അമ്പിളി രചിച്ച മൂന്ന് ഭക്തി ഗാനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. വിഘ് നേശ്വരനേയും , ശ്രീ ഭവാനീശ്വരനേയും , ശ്രീഗുരുവായൂരപ്പനേയും സ്തുതിച്ചുകൊണ്ടുള്ള മനോഹരമായ ഗാനങ്ങള്‍.





വിഘ്ന്നേശ്വര സ്തുതി


 





  വിഘ്നങ്ങള്‍ തീര്‍ക്കും വീനായകാ നിന്നെ
ഭക്തിയാല്‍ ഞാനെന്നും സ്തുതിച്ചിടുന്നു.
വിനയം കൊണ്ടുടലും ജ്ഞാനത്താല്‍ ശിരസ്സും,
ശാന്തിയാല്‍ മൊഴിയും തീര്‍ത്തവനേ.
നിന്‍ പാദം മനസ്സില്‍ ഭജിക്കും ഭക്തര്‍ തന്‍,
ഹൃദയത്തില്‍ ദുഖങ്ങള്‍ ഒഴിഞ്ഞുപോകും
സര്‍വശാസ്ത്രങ്ങളും നിന്നെ പ്രണമിക്കും
നീ തന്നെ വേദവും വേദാംഗവും.
മാതൃ ഭക്തി തന്‍ മാതൃകാ ഭാവമേ,
അകതാരില്‍ നീയെന്നും വിളങ്ങീടണേ.
ശോക വിനാശകാ ഐശ്വര്യദായകാ,
അജ്ഞാന നാശകാ ജ്ഞാനേശ്വരാ,
പൂര്‍ണ്ണതയും നീ ഭദ്രതയും നീ
അഭയവും ശരണവും നീ തന്നെ ദേവാ.
കൈലാസ തനയാ കാരുണ്യമൂര്‍ത്തേ ,
കാണുന്നു നിന്നില്‍ ഞാന്‍ സര്‍വ്വവും ദേവാ.
    ***************************************




ശ്രീഭവാനീശ്വരാ













കൈലാസ നാഥ ശ്രീ ഭവാനീശ്വരാ,
സാര്‍ത്ഥകമാകേകണേയീ ജന്മം.
സംസാര സാഗരം തരണം ചെയ്യുമ്പോള്‍
സായൂജ്യമേകാന്‍ തുണയേകണേ.
ആശയാം പാശത്താല്‍ പിടയുമ്പോള്‍
വൈരിയായ് നിന്‍ പ്രഭയേകീടണേ,
പള്ളുരുത്തിയില്‍ വാഴും ശൈവചൈതന്യമേ,
ശ്രീഭവാനീശ്വരാ വരമേകണേ.

പരസ്പര തപസ്സിന്റെ ഫലമായിത്തീര്‍ന്നൊരു
പ്രപഞ്ച പിതരൗ പ്രണമിച്ചടുന്നു ഞാന്‍,
പരീക്ഷണങ്ങള്‍ നീക്കി വെയ്കുമ്പോള്‍,
സഹനവും നല്‍കണേ ഗൗരീശ്വരാ.

തുണയില്ലാത്തൊരു തോണിയിലേകയായ്,
സാഗര മധ്യത്തിലലയുമ്പോള്‍
നീ തന്നെ തുണയായ് തീര്‍ന്നീടണേ
ശ്രീഭവാനീപതേ പരമേശ്വരാ.
        ***********



കൃഷ്ണാ..  ഞാന്‍ കാത്തിരിക്കാം




 







കല്‍വിളക്കായ് നിന്‍മുന്നില്‍ തെളിയാന്‍
മണിമുത്തായ് നിന്‍ മകുടത്തില്‍ പതിയാന്‍
ഒരു കാട്ടു പൂവായ് മാലയില്‍ ചേരാന്‍
മന്വന്തരങ്ങള്‍ ഞാന്‍ കാത്തിരിക്കാം
കൃഷ്ണാ.. മന്വന്തരങ്ങള്‍ ഞാന്‍ കാത്തിരിക്കാം.

ഏകാദദശി നോല്‍ക്കാന്‍ കഴിഞ്ഞില്ല
നിന്റെ നാരായണീയമെനിക്കറിയില്ല
നിഷ്ക്കള മഞ്ജുള ഭക്തിയില്ല
എങ്കിലും നിന്നെ ‍ ഞാന്‍ കാത്തിരിക്കും
എന്റെ മനതാരില്‍ മുകുന്ദാ നീ നിറയും.

ഗുരുവായൂരില്‍ വന്നെത്താന്‍
നിന്‍മുന്നില്‍ പ്രദക്ഷിണം വെയ്ക്കാന്‍
ഒരു കാണിക്ക നിനക്കേകാന്‍
ഞാനിനിയും ജന്മങ്ങള്‍ തേടാം
ഞാനിനിയും ജന്മങ്ങള്‍ നേടാം.

        **********












No comments:

Post a Comment