Friday, January 15, 2010

സഹവാസ ക്യാമ്പ്





സൌരൊറ്ജൊത്സവം

അന്തരാഷ്ട്ര ജ്യൊതിശാത്രവര്‍ഷത്തൊടനുബന്ധിച്ച് ഗലീലിയൊ ലിറ്റില്‍ സയണ്ടിസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ സൊരൊര്‍ജൊത്സവവും, സഹവാസക്യാംബും നടത്തി.വലയ സൂര്യ ഗ്രഹണം ദര്‍ശിക്കുന്നതിന് ആവശ്യമായ സൊളാര്‍ ഫില്‍ട്ടെര്‍ നിര്‍മിച്ചു. “സൂര്യഗ്രഹണം നിങ്ങളുടെ കാഴ്ച്ചപ്പാടില്‍ “ എന്ന വിഷ്യത്തെ ആസ്പദമാക്കി പൊസ്റ്റെര്‍ നിര്‍മാണം നടത്തി. ക്വിസ്സ്, ചര്‍ച്ച എന്നിവ നടത്തി.

വൈകീട്ട് ആറുമണിക്ക് സഹവാസ ക്യാംബ് തുടങ്ങി.ശ്രീ ബിബിന്‍ മാസ്റ്റെര്‍ സ്വാഗതം ആശംസിച്ചു. ശ്രീ കെ. എന്‍. സതീശന്‍ മാസ്റ്റെര്‍ അധ്യക്ഷം വഹിച്ചു. ശ്രീ വി.കെ പ്രദീപ്( സ്കൂള്‍ മാനേജെര്‍) സഹവാസ ക്യാംബ് ഉദ്ഘാടനം ചെയ്തു.ശ്രീ സതീഷ്ചന്ദ്രന്‍ മാസ്റ്റെര്‍ 'ബഹിരാകാശ ശാസ്ത്രം'

എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.ശ്രീ ഭാസിമാസ്റ്റെര്‍ ഒരു ബഹിരാകാശ ശാസ്ത്ര ക്വിസ്സ് നടത്തി.കുട്ടികളുടെ വന്‍ പങ്കാളിത്തം കൊണ്ട് അതു ശ്രദ്ധേയമായി.7സി. യിലെ കൈലാസ് ഒന്നാം സമ്മാനം നേടി.7എച്ചിലെ അഭിലാഷും കൂട്ടുകാരും ‘ കാര്‍ത്തികയൊട്’ എന്ന കവിത ആലപിച്ചു.

താരാഗണങ്ങളെ തിരിച്ചറിയുന്ന പ്രവര്‍ത്തനത്തിണ്ടെ ഭാഗമായി കൈലാസ് പി.എസ്., യദുക്രിഷ്ണ കെ ജൈന്‍, എന്നിവര്‍ ഒരു ആമുഖം നടത്തി.പിന്നീട് നക്ഷ്ത്ര ചാര്‍ട്ടിണ്ടെ സഹായത്തൊടെ വാനനിരീക്ഷണം ആരംഭിച്ചുവെങ്കിലും അകാശം മേഖാവ്രുതമായിരുന്നതിനാല്‍ പരിപാടി പാതിവഴിയില്‍ ഉപേക്ഷിച്ചു.എന്നാല്‍ ‘ഒരിയൊണ്‍ ‘ എന്ന നക്ഷത്രത്തെ നിരീക്ഷിക്കാന്‍ കഴിഞ്ഞത് കുട്ടികളില്‍ വളരെ സന്തൊഷമുളവാക്കി.ശ്രീമതി ഗിരിജമ്മ ടീച്ചര്‍ നന്ദി പറഞ്ഞതൊടെ സഹവാസക്യാമ്പിനു രാത്രി എട്ടരയൊടെ സമാപനം കുറിച്ചു.

Sunday, January 10, 2010

കവിത


സൂരജ്.കെ.എസ്


പഠിക്കുന്നത് : 8H


പിതാവ് : ശ്രീ.സിദ്ധാര്‍ധന്‍ , മാതാവ് : ശ്രീമതി. വിനീത


വിലാസം : കൊരൊക്കൊടത്ത് വീട്, പള്ളുരുത്തി


തീര്‍ത്ഥാടനം


കാലത്തിന്‍ ആയുധം ഏല്‍പ്പിച്ച മുറിവതില്‍


ആശ്വാസമാകുന്നു തീര്‍ത്ഥാടനം


കടവും കടപ്പാടും പേറി നടക്കുന്ന


മനസ്സിന്റെയാഹ്ലാദം തീര്‍ത്ഥാടനം


ഇഹലൊക ജീവിതം മതിയായ ജീവണ്ടെ


കുളിരുള്ളൊരാന്ദം തീര്‍ത്ഥടനം


ദു:ഖമാം പേമാരി തൊരാത്ത ജീവണ്ടെ


മനസ്സിണ്ടെയാമൊദം തീര്‍ത്ഥാടനം


ഇക്കാലമത്രയും നല്‍കിയ സ്നേഹത്തിന്‍


നന്ദി ചൊല്ലീടുവാ‍ന്‍ തീര്‍ത്ഥാടനം


എല്ലം മറഞ്ഞു തെളിഞ്ഞ മനസ്സുള്ള


മുനി തന്‍ വിനൊദമായ് തീര്‍ത്ഥാടനം


എല്ലം ശുഭമാക്കി തന്ന ഭവാനൊട്


നന്ദി ചൊല്ലീടുവാന്‍ തീര്‍ത്ഥാടനം


ഒരിക്കലും പിരിയാത്ത ബന്ധുക്കള്‍

ഏല്‍പ്പിച്ച മുറിവുകള്‍ തീര്‍ക്കുവന്‍ തീര്‍ത്ഥാടനം

ഭിക്ഷ ചൊദിക്കുന്ന യാചകര്‍ തന്നുടെ

ആശ്വാസമാകുന്നു തീര്‍ത്ഥാടനം

ഈശ്വര സന്നിധി ആഗ്രഹിക്കുന്നൊരുടെ

അര്‍ച്ചനയാകുന്നു തീര്‍ത്ഥാടനം

അരങ്ങില്‍ നിന്നകലുന്ന നട്ടുവന്‍ തന്നുടെ

അവസാന ആഗ്രഹം തീര്‍ത്ഥാടനം

മുത്തുകള്‍ നല്‍കിടും കടലിനെപ്പൊലെ

ആശ്വാ‍സമേകിടും തീര്‍ത്ഥാടനം


Wednesday, January 6, 2010

വിനൊദ യാത്ര

മൈസൂറിലേക്ക് ഒരു യാത്ര
മൈസൂറിലേയും, ബാഗ്ലൂരിലേയും കാഴ്ച്ചകള്‍ കാണുന്നതിനു സ്കൂളില്‍ നിന്നും വിനൊദയാത്രാസംഘം ഇന്നു പുറപ്പെട്ടു. രാത്രി 9.30 നാണ് ബസ്സ് യാത്ര തിരിച്ചത്. 45 വിദ്യാര്‍ത്ഥികളും, 5 അദ്ധ്യാപകരും വിനൊദയാത്രാ സംഘത്തിലുണ്ട്. ഹെഡ്മാസ്റ്റെര്‍ ശ്രീ. കെ. എന്‍. സതീശന്‍, അധ്യാപകരായ ശ്രീ . പി.കെ. ഭാസി, ശ്രീ. കലാഭാനു, ശ്രീമതി.ബി.ഇന്ദിര, എസ്.ജി. ദീപ, പി.ടി. എ. പ്രെസിഡെണ്ട് ശ്രീ എന്‍.എസ്. റൊഷന്‍ എന്നിവരാണ് കുട്ടികളൊടൊപ്പം ഉള്ളത്. മൂന്നു ദിവസത്തെ പരിപാടിക്കു ശേഷം അവര്‍ 9-)0 തിയതി തിരിച്ചെത്തും.
വ്രിന്ദാവന്‍ ഗാര്‍ഡന്‍, ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്, ബാംഗാര്പ്പ നാഷണല്‍ പാര്‍ക്ക്, രാജാ മഹീന്ദ്രാ പാലസ്, ചാമുന്ഡി ഹിത്സ്, ചാമുണ്ഡി ക്ഷേത്രം, ടിപ്പുവിണ്ടെ ചരിത്ര സ്മാരകങള്‍ എന്നിവയാണ് സന്ദര്‍ശിക്കുന്നത്.