Sunday, January 10, 2010

കവിത


സൂരജ്.കെ.എസ്


പഠിക്കുന്നത് : 8H


പിതാവ് : ശ്രീ.സിദ്ധാര്‍ധന്‍ , മാതാവ് : ശ്രീമതി. വിനീത


വിലാസം : കൊരൊക്കൊടത്ത് വീട്, പള്ളുരുത്തി


തീര്‍ത്ഥാടനം


കാലത്തിന്‍ ആയുധം ഏല്‍പ്പിച്ച മുറിവതില്‍


ആശ്വാസമാകുന്നു തീര്‍ത്ഥാടനം


കടവും കടപ്പാടും പേറി നടക്കുന്ന


മനസ്സിന്റെയാഹ്ലാദം തീര്‍ത്ഥാടനം


ഇഹലൊക ജീവിതം മതിയായ ജീവണ്ടെ


കുളിരുള്ളൊരാന്ദം തീര്‍ത്ഥടനം


ദു:ഖമാം പേമാരി തൊരാത്ത ജീവണ്ടെ


മനസ്സിണ്ടെയാമൊദം തീര്‍ത്ഥാടനം


ഇക്കാലമത്രയും നല്‍കിയ സ്നേഹത്തിന്‍


നന്ദി ചൊല്ലീടുവാ‍ന്‍ തീര്‍ത്ഥാടനം


എല്ലം മറഞ്ഞു തെളിഞ്ഞ മനസ്സുള്ള


മുനി തന്‍ വിനൊദമായ് തീര്‍ത്ഥാടനം


എല്ലം ശുഭമാക്കി തന്ന ഭവാനൊട്


നന്ദി ചൊല്ലീടുവാന്‍ തീര്‍ത്ഥാടനം


ഒരിക്കലും പിരിയാത്ത ബന്ധുക്കള്‍

ഏല്‍പ്പിച്ച മുറിവുകള്‍ തീര്‍ക്കുവന്‍ തീര്‍ത്ഥാടനം

ഭിക്ഷ ചൊദിക്കുന്ന യാചകര്‍ തന്നുടെ

ആശ്വാസമാകുന്നു തീര്‍ത്ഥാടനം

ഈശ്വര സന്നിധി ആഗ്രഹിക്കുന്നൊരുടെ

അര്‍ച്ചനയാകുന്നു തീര്‍ത്ഥാടനം

അരങ്ങില്‍ നിന്നകലുന്ന നട്ടുവന്‍ തന്നുടെ

അവസാന ആഗ്രഹം തീര്‍ത്ഥാടനം

മുത്തുകള്‍ നല്‍കിടും കടലിനെപ്പൊലെ

ആശ്വാ‍സമേകിടും തീര്‍ത്ഥാടനം


No comments:

Post a Comment