Friday, June 25, 2010

കാണാക്കാഴ്ച്ചകള്‍ - നാടകം - അവലൊകനം



ജൂണ്‍ 23 ബുധന്‍ .എസ്.ഡി.പി .വൈ.ബൊയ്സ് ഹൈസ്കൂള്‍ അങ്കണം അന്ന് വ്യത്യസ്തമായ ഒരു നാടക അനുഭവത്തിന് സാക്ഷ്യം വഹിച്ചു.തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലെ സന്യാസികളും,അനുയായികളും “കാണാക്കാഴ്ച്ചകള്‍ “ എന്ന നാടകം സ്കൂള്‍ സമക്ഷം അവതരിപ്പിച്ചു.അധ്യാപകരേയും,വിദ്ധ്യാര്‍ത്ഥി‍കളേയും ,ചിരിപ്പിച്ചും,ചിന്തിപ്പിച്ചു,വിഭ്രമിപ്പിച്ചും,അംബരപ്പിച്ചും ഒരു നാടകത്തിന്റെ എല്ലാവിധ ഭാവവിസ്മയങ്ങളും കാണികളിലേക്ക് ആവാഹിച്ച് നാല്‍പ്പത് മിനുറ്റ് നേരം നാടകം അരങ്ങില്‍ നിറങ്ങു നിന്നു.കാസര്‍കൊഡ് നിന്നാരംഭിച്ച നാടക സംഘത്തിന്റെ പര്യടനം കൊച്ചിയിലെത്തിയപ്പൊഴാണ് എസ്.ഡിപി.വൈ സ്കൂളില്‍ വേദി ഒരുങ്ങിയത് . പള്ളുരുത്തി എസ്.ഡി.പി.വൈ .ബൊയ്സ് ഹൈസ്ക്കൂളിലെ അധ്യാപകനായ ശ്രീ .പി. കെ.ഭാസി മാസ്റ്റര്‍ എഴുതിയ , നാടകത്തിന്റെ അവലൊകനം വായിക്കുക.


അശാന്തിയൂടെ തീരം വിട്ട് ശാന്തി തീരം തേടാന്‍
ശാന്തിഗിരിക്കാര്‍

പി.കെ. ഭാസി മാസ്റ്റര്‍


“ബുദ്ധിയുള്ളൊര്‍ നിങ്ങള്‍ മിണ്ടാതിരിക്കുകില്‍ മിണ്ടുന്ന ഞാനൊരു മണ്ടനാകാം.രാജാവ് നഗ്ന്നനാണ് എന്ന് വിളിച്ചു പറഞ്ഞ കുട്ടി മണ്ടനായില്ല. നാമെല്ലാം മണ്ടരാണെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കാതിരിക്കാന്‍ നേരില്‍ നിന്നും ഒളിച്ചു കളി നടത്തുംബൊള്‍ ഇങ്ങനെ കുറെ കുട്ടികള്‍ വേണ്ടി വരും നമ്മുടെ കള്ളി വെളിച്ചത്താക്കാന്‍ !


ശാന്തിഗിരി ആശ്രമത്തിലെ അന്തേവാസികളും,ശ്രീ കരുണാകര ഗുരുവിന്റെ ശിഷ്യന്മാരും ചേര്‍ന്ന് ജന സമക്ഷം അവതരിപ്പിച്ചു വരുന്ന നാടകത്തിലെ ‘കാഴ്ച്ചകള്‍‘ ,“ കാണാ‍കാഴ്ച്ചകള്‍ തന്നെയാണൊ ? പലതും കണ്ടിട്ടുംനമ്മള്‍ കാണാത്തവരെപ്പൊലെ മണ്ടനാവാതിരിക്കുവാന്‍ ശ്രമിക്കുകയല്ലേ? അതാണ് അവര്‍ നമുക്ക് മുന്നില്‍ തിരിച്ചു വെച്ച നാല്‍പ്പത് മിനുറ്റ് നീള്‍മുള്ള കണ്ണാടി.
മണ്ണ് പൊന്നാണ് ,അത് അമ്മക്ക് ദെഹമാണ് ,വിറ്റ് വിറ്റ് ആ ദേഹവും വില്‍ക്കരുത് . കുന്നുകളെ നിരത്തി ടിപ്പര്‍ ലൊറിയില്‍ കയറ്റികൊണ്ട് പൊകുന്നതിനേയും, മക്കളെ ഡൊക്ടറും , എഞിചിനീയറുമക്കാന്‍ വെംബല്‍ കൊള്ളുന്ന മാതാപിതാക്കളൊട് അവരെ നന്മയുള്ള മനുഷ്യരായി വളര്‍ത്താനും,വെട്ടിമാറ്റണം, വെട്ടിമാറ്റണം പച്ച മംസമല്ല, വെട്ടിമാറ്റണം കെട്ടവാസനകള്‍, യന്ത്രങ്ങളാ, നിങ്ങള്‍ തന്ത്രങ്ങളറിയുന്നില്ല “. തുടങ്ങിയ മൂര്‍ച്ചയെറിയ വാക്കുകള്‍ കൊണ്ട് നമ്മിലെ നമ്മളെ തിരിച്ചറിയാനും കാണാക്കാഴ്ച്ചകള്‍ ശ്രമിക്കുന്നു.
സാധാരണ തെരുവു നാടകങ്ങള്‍ പാതി മനസ്സിലാകതെ രസം കെടുത്തുംബൊള്‍ കണ്ണുചിമ്മാതെ ,ചെവി വട്ടം പിടിച്ച് ശ്വാസം പൊലും വിടാതെ നമ്മള്‍ കാഴ്ച്ചക്കാര്‍ ( സ്ക്കൂള്‍ കുട്ടികള്‍ പൊലും ) ഇരിക്കുംബൊള്‍ കാണാകാഴ്ച്ചകള്‍ വിജയിക്കുന്നു.
കാസര്‍കൊഡ് നിന്നും തുടങ്ങി തെരുവൊരങ്ങളും , വിദ്യാലയങ്ങളും നാടക ശാലകളുമൊക്കെ നേര്‍ക്കാഴ്ച്ചകള്‍ നിറച്ച് ശാന്തിഗിരി ആശ്രമക്കാര്‍ മലയാളികളെ ഭാരതീയരെ ലൊകജനതയെ ചില കാര്യങ്ങള്‍ വിളിച്ചറിയിക്കുന്നു.ഭീകരവാതം, കുടൂബ സാമൂഹ്യ ജീവിതത്തിലെ തകര്‍ച്ചകള്‍ ,ലഹരി മരുന്ന് , ആഗൊളതാപനം,വനനശീകരണം, അന്തരീക്ഷ മലിനീകരണം ഇങ്ങനെ അവര്‍ പറയാത്തതൊന്നും ഇല്ലെന്ന് നമ്മള്‍ മനസ്സിലാക്കുന്നിടത്ത് ആ നാടകം ഒരു തെരുവ് നാടകമായല്ല മനുഷ്യമനസ്സിലെ അന്തര്‍നാടകങ്ങളെ പുറത്തു കൊണ്ട് വരുകയാണ് ചെയ്യുന്നത് നമുക്ക് തിരിച്ചറിവുണ്ടാകുന്നു.

പുകവലി വിരുദ്ധദിനം

24/o6/2010
സ്കൂള്‍ അസംബ്ലിയില്‍ പുകവലി വിരുദ്ധ പ്രചരണം നടത്തി. ശ്രീ.സന്തൊഷ് മാസ്റ്റര്‍ പ്രസംഗിച്ചു.ഒംബതാം ക്ലാസ് വിദ്ധ്യാര്‍ദ്ധി ആദര്‍ശ് പുകവലി ക്കെതിരെ പ്രസംഗിച്ചു.പുകവലി വിരുദ്ധ പ്രതിജ്ഞ ഹെഡ് മാസ്റ്റെര്‍ ശ്രീ കെ.എന്‍.സതീശന്‍ മാസ്റ്റെര്‍ ചൊല്ലി കൊടുത്തു.ഇതിനൊടനുബന്ധിച്ച് ഒരു പൊസ്റ്റര്‍ രചനാ മത്സരം നടത്തി.

Wednesday, June 23, 2010

അബിന്‍ പീറ്ററിന് അനുമൊദനം

എസ്.എസ് എല്‍. സി.പരീക്ഷയില്‍ എല്ല വിഷയങ്ങള്‍ക്കും എ പ്പ്ലുസ് നേടി പ്രശസ്ത വിജയം കൈവരിച്ച അബിന്‍ പീറ്ററിനെ സ്കൂള്‍ സ്റ്റാഫ് അംഗങ്ങളും, വിദ്യാര്‍ദ്ധികളും ചേര്‍ന്ന് അനുമൊദിച്ചു.
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ സതീശന്‍ മാസ്റ്റെര്‍ അനുമൊദന പ്രസംഗം നടത്തി.ഒരു സാധാരണ കുടുംബത്തില്‍ വളരുന്ന അബിന്‍ പീറ്റര്‍ ഈ പ്രശസ്ത വിജയം നേടിയത് കഠിനമായ പരിശ്രമം കൊണ്ടാണെന്നും, ഇക്കാര്യം എല്ലാ വിദ്യാര്‍ദ്ധികളും മാത്രുകയാക്കണമെന്നും അദ്ദെഹം പറഞ്ഞു.സ്റ്റാഫിന്റെ വകയായ ഉപഹാരവും, ക്യാഷ് അവാര്‍ഡും ഹെഡ് മാസ്റ്റെര്‍ അബിന്‍ പീറ്ററിനു സമ്മാനിച്ചു.അബിന്റെ ക്ലാസ്സ് റ്റീച്ചറായിരുന്ന ശ്രീകലാഭാനു മാസ്റ്ററും അവാര്‍ഡ് സമ്മാനിച്ചു.ശ്രീ ഭാസി മാസ്റ്ററും അനുമൊദന പ്രസംഗം നടത്തി.അബിന്‍ പീറ്റര്‍ അനുമൊദനങ്ങള്‍ക്ക് നന്ദി പറഞ്ഞു.
ദൈവമാണ് തന്റെ വിജയത്തിനു കാരണമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അബിന്‍ പീറ്റര്‍ പറഞ്ഞു.ഉറക്കെ വായിക്കുന്നത് ശീലമാക്കണമെന്ന് അബിന്‍ വിദ്യാര്‍ദ്ധികളൊട് പറഞ്ഞു.ഉറക്കെ വായിക്കുംബൊള്‍ ശ്രദ്ധയും ഏകാഗ്രതയും കിട്ടും, മനസ്സില്‍ പതിയും. പരിശ്രമിച്ചാല്‍ എല്ല്ലാവര്‍ക്കും ഉന്നത വിജയം നേടാമെന്ന് അബിന്‍ പറഞ്ഞു.
അനുമൊദന ചടങ്ങില്‍ അബിന്‍ പീറ്ററിന്റെ മാതാപിതാക്കളും പങ്കെടുത്തു.

Saturday, June 5, 2010

ആദര്‍ശിനു സമ്മാനം

കൈരളി വിജ്ഞാന പരീക്ഷയില്‍ 9-)0 ക്ലാസ്സ് വിധ്യാര്‍ഥി ആദര്‍ശ് വിജയിച്ചു.സ്കൂള്‍ അസംബ്ലിയില്‍ വെച്ച് ആദര്‍ശിനു സമ്മാനം നല്‍കി.

പരിസ്ഥിതി ദിനാചരണം

ജൂണ്‍ 5 ശനി
പരിസ്ഥിതി സംരക്ഷിച്ച് ഭൂമിയിലെ ജീവജാലങ്ങളെ നിലനിറുത്തുക എന്ന ആഹ്വാനം വിദ്യാര്‍ദ്ധികള്‍ക്ക് നല്‍കിക്കൊണ്ട് സ്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു.
പരിസ്ഥിതി ദിനാചരണ സമ്മേളനം എസ് ഡി.പി വൈ.ബൊയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകന്‍ ശ്രീ സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റെര്‍ ശ്രീ കെ.എന്‍ സതീശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ശ്രീ എന്‍.എസ്.റൊഷന്‍ ( പ്രസിഡന്റ്, പി.ടി.എ ) ആശംസ പ്രസംഗം നടത്തി.9-)0 ക്ലാസ് വിദ്യാര്‍ഥി അരുണ്‍ പ്രദീപും പ്രസംഗിച്ചു.ശ്രീ ബിബിന്‍ മാസ്റ്ററും പരിസ്ഥിതി ക്ലബ് അംഗങ്ങളും ചേര്‍ന്ന് പരിസ്ഥിതി ഗാനം ആലപിച്ചു. പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നേത്രുത്വത്തില്‍ സ്കൂള്‍ പരിസരത്ത് മരത്തൈകള്‍ നട്ടുപിടിപ്പിച്ചു.

Tuesday, June 1, 2010

പ്രവേശനൊത്സവം







2010 ജൂണ്‍ ഒന്നാം തിയതി.
രാവിലെ 9.45
എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്കൂള്‍ കവാടത്തില്‍ പുതിയ അദ്ധ്യായനവര്‍ഷത്തിന്റെ സുഗന്ധം പരന്നു.ചെണ്ട മേളം ഉയര്‍ന്നു.പ്രവേശനൊത്സവത്തിന്റെ കാഹളം.പുതിയ ഉടുപ്പും,പുതിയ ബാഗും,പുതിയ പുസ്തകങ്ങളുമായി ബാല്യകൌമാരങ്ങള്‍ അക്ഷരതിരുമുറ്റത്തേക്ക് വലതുകാല്‍ വെച്ചു കയറുന്നു.
സ്കൂള്‍ അങ്കണത്തില്‍ നടന്ന പ്രവേശനൊത്സവ ചടങ്ങില്‍ കൊച്ചി കൊര്‍പ്പറേഷന്‍ കൌണ്‍സിലര്‍ ശ്രീ ടി.കെ ഷംസുദ്ദിന്‍ അധ്യക്ഷത വഹിച്ചു.പ്രവേശനൊത്സവം പള്ളൂരുത്തിയുടെ ബഹുമാനപ്പെട്ട എം.എല്‍.എ.ശ്രീ സി.എം.ദിനേശ് മണി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ എന്‍.എസ് റൊഷന്‍, പി.ടി.എ.അംഗം ശ്രീ ജയിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ് മാസ്ടര്‍ ശ്രീ കെ എന്‍.സതീശന്‍ സ്വാഗതവും,ശ്രീ എം.എന്‍.സന്തൊഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.ചെണ്ടമേളത്തിന്റെ അകമ്പടിയൊടെയാണ് നവാഗതരായ വിദ്യാര്‍ഥികളെ ക്ലാസ്സ് മുറിയിലേക്ക് ആനയിച്ചത്. വിദ്യാര്‍ഥികള്‍ക്ക് മധുരപലഹാരം നല്‍കി സന്തൊഷിപ്പിച്ചു.