“ബുദ്ധിയുള്ളൊര്‍ നിങ്ങള്‍ മിണ്ടാതിരിക്കുകില്‍ മിണ്ടുന്ന ഞാനൊരു മണ്ടനാകാം.രാജാവ് നഗ്ന്നനാണ് എന്ന് വിളിച്ചു പറഞ്ഞ കുട്ടി മണ്ടനായില്ല. നാമെല്ലാം മണ്ടരാണെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കാതിരിക്കാന്‍ നേരില്‍ നിന്നും ഒളിച്ചു കളി നടത്തുംബൊള്‍ ഇങ്ങനെ കുറെ കുട്ടികള്‍ വേണ്ടി വരും നമ്മുടെ കള്ളി വെളിച്ചത്താക്കാന്‍ !
ശാന്തിഗിരി ആശ്രമത്തിലെ അന്തേവാസികളും,ശ്രീ കരുണാകര ഗുരുവിന്റെ ശിഷ്യന്മാരും ചേര്‍ന്ന് ജന സമക്ഷം അവതരിപ്പിച്ചു വരുന്ന നാടകത്തിലെ ‘കാഴ്ച്ചകള്‍‘ ,“ കാണാകാഴ്ച്ചകള്‍ തന്നെയാണൊ ? പലതും കണ്ടിട്ടുംനമ്മള്‍ കാണാത്തവരെപ്പൊലെ മണ്ടനാവാതിരിക്കുവാന്‍ ശ്രമിക്കുകയല്ലേ? അതാണ് അവര്‍ നമുക്ക് മുന്നില്‍ തിരിച്ചു വെച്ച നാല്‍പ്പത് മിനുറ്റ് നീള്‍മുള്ള കണ്ണാടി.
മണ്ണ് പൊന്നാണ് ,അത് അമ്മക്ക് ദെഹമാണ് ,വിറ്റ് വിറ്റ് ആ ദേഹവും വില്‍ക്കരുത് . കുന്നുകളെ നിരത്തി ടിപ്പര്‍ ലൊറിയില്‍ കയറ്റികൊണ്ട് പൊകുന്നതിനേയും, മക്കളെ ഡൊക്ടറും , എഞിചിനീയറുമക്കാന്‍ വെംബല്‍ കൊള്ളുന്ന മാതാപിതാക്കളൊട് അവരെ നന്മയുള്ള മനുഷ്യരായി വളര്‍ത്താനും,വെട്ടിമാറ്റണം, വെട്ടിമാറ്റണം പച്ച മംസമല്ല, വെട്ടിമാറ്റണം കെട്ടവാസനകള്‍, യന്ത്രങ്ങളാ, നിങ്ങള്‍ തന്ത്രങ്ങളറിയുന്നില്ല “. തുടങ്ങിയ മൂര്‍ച്ചയെറിയ വാക്കുകള്‍ കൊണ്ട് നമ്മിലെ നമ്മളെ തിരിച്ചറിയാനും കാണാക്കാഴ്ച്ചകള്‍ ശ്രമിക്കുന്നു.
സാധാരണ തെരുവു നാടകങ്ങള്‍ പാതി മനസ്സിലാകതെ രസം കെടുത്തുംബൊള്‍ കണ്ണുചിമ്മാതെ ,ചെവി വട്ടം പിടിച്ച് ശ്വാസം പൊലും വിടാതെ നമ്മള്‍ കാഴ്ച്ചക്കാര്‍ ( സ്ക്കൂള്‍ കുട്ടികള്‍ പൊലും ) ഇരിക്കുംബൊള്‍ കാണാകാഴ്ച്ചകള്‍ വിജയിക്കുന്നു.
കാസര്‍കൊഡ് നിന്നും തുടങ്ങി തെരുവൊരങ്ങളും , വിദ്യാലയങ്ങളും നാടക ശാലകളുമൊക്കെ നേര്‍ക്കാഴ്ച്ചകള്‍ നിറച്ച് ശാന്തിഗിരി ആശ്രമക്കാര്‍ മലയാളികളെ ഭാരതീയരെ ലൊകജനതയെ ചില കാര്യങ്ങള്‍ വിളിച്ചറിയിക്കുന്നു.ഭീകരവാതം, കുടൂബ സാമൂഹ്യ ജീവിതത്തിലെ തകര്‍ച്ചകള്‍ ,ലഹരി മരുന്ന് , ആഗൊളതാപനം,വനനശീകരണം, അന്തരീക്ഷ മലിനീകരണം ഇങ്ങനെ അവര്‍ പറയാത്തതൊന്നും ഇല്ലെന്ന് നമ്മള്‍ മനസ്സിലാക്കുന്നിടത്ത് ആ നാടകം ഒരു തെരുവ് നാടകമായല്ല മനുഷ്യമനസ്സിലെ അന്തര്‍നാടകങ്ങളെ പുറത്തു കൊണ്ട് വരുകയാണ് ചെയ്യുന്നത് നമുക്ക് തിരിച്ചറിവുണ്ടാകുന്നു.
No comments:
Post a Comment