ജൂണ്‍ 5 ശനി
പരിസ്ഥിതി സംരക്ഷിച്ച് ഭൂമിയിലെ ജീവജാലങ്ങളെ നിലനിറുത്തുക എന്ന ആഹ്വാനം വിദ്യാര്‍ദ്ധികള്‍ക്ക് നല്‍കിക്കൊണ്ട് സ്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു.
പരിസ്ഥിതി ദിനാചരണ സമ്മേളനം എസ് ഡി.പി വൈ.ബൊയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകന്‍ ശ്രീ സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റെര്‍ ശ്രീ കെ.എന്‍ സതീശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ശ്രീ എന്‍.എസ്.റൊഷന്‍ ( പ്രസിഡന്റ്, പി.ടി.എ ) ആശംസ പ്രസംഗം നടത്തി.9-)0 ക്ലാസ് വിദ്യാര്‍ഥി അരുണ്‍ പ്രദീപും പ്രസംഗിച്ചു.ശ്രീ ബിബിന്‍ മാസ്റ്ററും പരിസ്ഥിതി ക്ലബ് അംഗങ്ങളും ചേര്‍ന്ന് പരിസ്ഥിതി ഗാനം ആലപിച്ചു. പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നേത്രുത്വത്തില്‍ സ്കൂള്‍ പരിസരത്ത് മരത്തൈകള്‍ നട്ടുപിടിപ്പിച്ചു.
No comments:
Post a Comment