പ്രക്രുതിയിലേക്ക് ഒരു പഠന യാത്ര
പുതു വര്‍ഷത്തില്‍ മാത്രുഭൂമിയും, കേരള വനം പരിസ്ഥിതി മന്ത്രാലയവും ചേര്‍ന്ന് സീഡ് ക്ലുബ് അംഗങ്ങളായ അധ്യാപകര്‍ക്കായി നല്‍കിയ ഒരു പുതുവത്സരസമ്മാനമായിരുന്നു പറംബിക്കുളം വന്യമ്രുഗ സംരക്ഷണ കേന്ദ്രത്തില്‍ വെച്ച് നല്‍കിയ മൂന്ന് ദിവസത്തെ പ്രക്രുതി സഹവാസ ക്യാംബ്.ശ്രീ എം.എം. ബിബിന്‍ കുമാര്‍ മാസ്റ്റര്‍ ആണ് നമ്മുടെ സ്ക്കൂളിന്റെ പ്രതിനിധി ആയി ഈ ക്യാംബില്‍ പങ്കെടുത്തത്. ശ്രീ ബിബിന്‍ മാസ്റ്റര്‍ നല്‍കുന്ന വിവരണം ബ്ലൊഗ് വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.
പുതുവത്സര ദിനത്തില്‍ രാവിലെ 8.30 ന് കൊച്ചിയിലെ മാത്രുഭൂമി ഓഫീസില്‍ നിന്നും യാത്ര പുറപ്പെട്ടു.മാത്രുഭൂമി യൂണിറ്റ് മാനേജര്‍ ഞങ്ങള്‍ക്ക് ശുഭയാത്ര നേര്‍ന്നു.മാത്രുഭൂമിയിലെ ശ്രീ. വിനൊദ്. ശ്രീ ബിജു എന്നിവരുടെ നേത്രുത്വത്തിലായിരുന്നു യാത്ര.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താല്ലൂക്കില്‍ പെട്ട വനമേഖലയൊലൂടെ തമിഴ് നാട്ടിലെ ആനമല വഴി സേതുമട ചെക്ക്പൊസ്റ്റ് കടന്ന് ഞങ്ങള്‍ വനത്തിനകത്തേക്ക് പ്രവേശിച്ചു.വൈകീട്ട് 5 മണിയൊട് കൂടി ഞങ്ങള്‍ ആനപ്പാടി എന്ന സ്ഥലത്തുള്ള ഫൊറസ്റ്റ് റേഞ്ച് ഓഫിസ്സില്‍ എത്തി. ഹൊണ്‍ ബേര്‍ഡ് എന്ന ഡൊര്‍മിറ്ററിയായിരുന്നു ഞങ്ങളൂടെ താമസസ്ഥലം.അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് കൊര്‍ഡിനറ്റര്‍ ശ്രീ മനൊജ് ഞങ്ങളെ പറംബിക്കുളത്തേക്ക് സ്വാഗതം ചെയ്തു.പിന്നീട് പരിചയപ്പെടുത്തലായിരുന്നു.
കേരളത്തിലെ രണ്ടാമത്തെ കടുവ സംങ്കേതം എന്നറിയപ്പെടുന്ന പറംബിക്കുളം ആര്‍ദ്ര ഇലപൊഴിയും കാടുകളാലും, നീത്യഹരിത വനംങ്ങളാലും വളരെ ശൊഭനീയമാണ്. മലകളും, പുഴകളും,മ്രുഗങ്ങളും, ഇഴജന്തുക്കളും, സസ്യസംബത്തും എല്ലാം ചെര്‍ന്ന് സംബന്നമാണ് ഈ പ്രദേശം. മലകളെ ചുറ്റിയും, കയറി ഇറങ്ങിയും ഉള്ള ഹെയര്‍ പിന്‍ വളവുകള്‍ പേടി തൊന്നും വിധമാണ്. തുണക്കടവ് ഡാം, പറംബിക്കുളം ഡാം എന്നിവ മനൊഹരങ്ങളായ ജലാശയങ്ങളാണ്.കാടര്‍, മലയര്‍, മുതുവര്‍ എന്നിവരാണ് ഇവിടുത്തെ ആദിവാസികള്‍.നെല്ലിക്കല്‍ എന്ന സ്ഥലത്ത് നില്‍ക്കുന്ന തേക്ക് ഇന്ന് ലൊകത്തില്‍ അവശേഷിക്കുന്നതില്‍ ഏറ്റവും വലിയത് എന്നറിയപ്പെടുന്നു.
പേരക്ക, നെല്ലിക്ക , ഓറഞ്ച് ഔഷധ സസ്യങ്ങള്‍ എന്നിവ ഇവിടെ ധാരാളമായി കാണുന്നു.കാട്ടുപൊത്ത്, ആന , പുള്ളിമാന്‍, കരിങ്കുരങ്ങ്,സിംഹവാലന്‍ കുരങ്ങ്, മയില്‍, കാട്ടുപന്നി,പുലി, കടുവ എന്നിവ വിഹരിക്കുന്ന ഒരു സ്ഥലമാണ് ഇത്.
മലഞ്ചരിവിലൂടെ തിരിച്ച് യാത്രയാവുംബൊള്‍ അഗാധമായ കൊക്കയുടെ സമീപം നിന്ന് നൊക്കിയാല്‍ പറംബിക്കുളം താഴ്വരയുടെ ഭംഗി നമുക്ക് നന്നായി ആസ്വദിക്കാം.മുളങ്കാടുകളുടെ സംഗീതം ആസ്വദിച്ച്, ഇളം മുളഞ്ചില്ല തിന്ന്കൊണ്ട് പരിസരം മറന്ന് നീല്‍ക്കുന്ന ആനകളും, കളകളം പാടിയൊഴുകുന്ന കാട്ടരുവികളും, നീര്‍ത്തടങ്ങളും, ചീവീടുകളുടെ ശബ്ദവും, പച്ചക്കംബിളി വിരിച്ച പുല്‍മേടുകളില്‍ മേയാനിറങ്ങുന്ന പുള്ളീമാന്‍ കൂട്ടങ്ങളും, കാട്ടാറുകളുടെ തീരത്ത് നാണം കുണുണുങ്ങി നില്‍ക്കുന്ന നിതഹരിത വനങ്ങളും, മറക്കുവാന്‍ കഴിയാത്ത കാഴ്ച്ചകളാണ്. ഒരു കാല്‍പ്പനികൊദ്യാനത്തിന്റെ മനൊഹാരിത പീലിവിടര്‍ത്തി നില്‍ക്കുന്ന ഈ വനപ്രദേശത്തിന്റെ ചാരുത ന്നമ്മെ ഇവിടേക്ക് വീണ്ടും, വീണ്ടും ഇവിടേക്ക് ആകര്‍ഷിക്കുന്നു. അഗാധമായ കൊക്കയുടെ സമീപം ആനമലയുടെ പടിഞ്ഞാറെ ചരിവില്‍ അസ്തമന സൂര്യനെ നൊക്കി നില്‍ക്കുംബൊള്‍ മനസ്സു മന്ദ്രിച്ചു : ഇതു തന്നെയാണ് സ്വര്‍ഗം, ഞാന്‍ പിറന്ന പുണ്യഭൂമി. അതെ ദൈവത്തിന്റെ സ്വന്തം നാട് !
എം.എം.ബിബിന്‍ കുമാര്‍
സംഗീത അധ്യാപകന്‍
എസ്.ഡി.പി. വൈ.ബൊയ്സ് ഹൈസ്കൂള്‍
പള്ളൂരുത്തി