Saturday, January 15, 2011

ഒരു തുറന്ന കത്ത്

കൌമാര പ്രായക്കാരനായ ഒരു വിദ്യാര്‍ഥി സ്വന്തം അച്ചന് സ്നേഹപൂര്‍വം എഴുതിയ ഒരു കത്ത് ബ്ലൊഗില്‍ പ്രസിദ്ധീകരിക്കുകയാണ് । ഇന്നത്തെ സമൂഹത്തിലെ എല്ലാ വിദ്യാര്‍ഥികളും ഈ മകനെപ്പൊലെ ആണെന്ന് അവകാശപ്പെടുന്നില്ല. സംഘര്‍ഷങ്ങള്‍ക്ക് നടുവില്‍ , വിഹ്വലതകളും, നൊംബരങ്ങളും ഉള്ളിലൊതുക്കി പറന്നുയരും മുംബേ ചിറകറ്റു വീഴുന്ന ഇത്തരം മക്കള്‍ ഉണ്ടെന്നത് ഒരു സത്യമാണ്. ഈ കത്തെഴുതുന്ന കുട്ടിയെ നൊംബരപ്പെടുത്തുന്ന കാര്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഒരു ദുര്‍ഭൂതം കണക്കെ നിലയുറപ്പിച്ചിട്ടുണ്ടെന്നതും സത്യം ! കത്ത് വായിക്കുവാന്‍ ക്ഷണിക്കുന്നു...
പ്രിയപ്പെട്ട അച്ചന്,

അച്ചനൊടിത് പറയേണ്ട കാര്യമുണ്ടൊ എന്നെനിക്കറിയില്ല. ചിലപ്പൊള്‍ അച്ചന്റെ കൂട്ടുകാര്‍ക്കെങ്കിലും ഇത് പ്രയൊജനപ്പെട്ടേക്കാം. കഴിഞ്ഞ ദിവസം ഒരു മീറ്റിങ്ങില്‍ ഒരു അധ്യാപകന്‍ വിശദീകരിച്ച ഈ കാര്യം അച്ചനൊട് പറയട്ടെ.
കേരളത്തിലുടനീളം മദ്യപന്മാരുടെ എണ്ണം അടിക്കടി കൂടീ വരികയാണല്ലൊ. ഒരു സാധാരണ കുടുംബനാഥന്‍ ഒരു ദിവസം കുറഞ്ഞത് 50 രൂപക്ക് മദ്യം കഴിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ മകന്‍ /മകള്‍ 17 വയസ്സാകുംബൊള്‍ ,അതായത് +2 കഴിയുംബൊഴേക്കും ഏകദേശം 3 ലക്ഷം രൂപക്ക് മദ്യം കഴിച്ചിട്ടുണ്ടാവും. ( 50 x 30 = 1500 രൂപ , 1500 x 12 മാസം =18000 രൂപ, 18000 X17 വര്‍ഷം = 306000 രൂപ ) പലരും ഇതിന്റെ എത്രയൊ ഇരട്ടി രൂപക്കുള്ള മദ്യം കഴിച്ചിട്ടുണ്ടാവും ?
മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഉതകുമായിരുന്ന വളരെ വലിയ തുകയാണവര്‍ ശരീരത്തൊടൊപ്പം നശിപ്പിക്കുന്നത്. ആഘൊഷങ്ങള്‍, മരണം, പൊതു അവധി, ഹര്‍ത്താല്‍ ഇവ വരുംബൊള്‍ മദ്യപാനത്തിന്റെ അളവ് ഇതിലും കൂടുമെന്ന് ! ഈ കണക്കുകള്‍ കേട്ട് ഞങ്ങള്‍ ശരിക്കും ഞെട്ടി. കുടുംബത്തിലുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും കലഹങ്ങളും വേറെ. അച്ചന്‍ ഇങ്ങനെ ചെയ്യുന്നില്ലെന്ന് അറിയാമെങ്കിലും ഒരിക്കല്‍പ്പൊലും ഈ പ്രലൊഭനത്തില്‍പ്പെടെരുതെന്ന് അപേക്ഷിക്കുന്നു. അച്ചന്റെ സുഹ്രുത്തുക്കളൊടും ഇക്കാര്യങ്ങള്‍ പറയണം.
ഞങ്ങള്‍ കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കള്‍ മദ്യപിക്കുന്നത് ഇഷ്ടമല്ല. അച്ചനെ വേദനിപ്പിക്കുന്ന എന്തെങ്കിലും പരാമര്‍ശങ്ങള്‍ ഈ കത്തിലുണ്ടെങ്കില്‍ ക്ഷമിക്കണം.
എന്ന്,
സ്നേഹ പൂര്‍വം
മകന്‍
എസ്. ഡി.പി. വൈ ബൊയ്സ് ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന സീഡ് ക്ലുബ് , മദ്യപാനത്തിനും , മയക്കുമരുന്നിനും എതിരെ നടത്തുന്ന ഒരു പ്രൊജക്റ്റിന്റെ ഭാഗമായാണ് ഈ കത്ത് പ്രസിദ്ധീകരിക്കുന്നത്.

No comments:

Post a Comment