എസ്.എസ്.എൽ സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലുസ് കരസ്ഥമാക്കിയ നമ്മുടെ സ്കൂളിന്റെ അഭിമാനമായ വിഷ്ണുരാജ് പഠനാനുഭവങ്ങൾ പങ്കൂ വെക്കുന്നു.
ലക്ഷ്യങ്ങൾക്ക് വേണ്ടി കഠിന പ്രയത്നം ചെയ്യുക
- വിഷ്ണുരാജ്
എസ് .എസ് .എൽ . സി. പരീക്ഷയിൽ ഉയർന്ന വിജയം നേടാനായതിന് ഞാൻ ആദ്യം ഈശ്വരനോട് നന്ദി പറയുന്നു. എന്നെ പഠിപ്പിച്ച അധ്യാപകർക്കും , എന്നെ പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾക്കും, എന്നെ സഹായിച്ച കൂട്ടുകാർക്കും, മറ്റെല്ലാവർക്കും ഞാൻ നന്ദി പറയുന്നു.
നമുക്ക് പരീക്ഷയിലൊ മറ്റ് ഏത് കാര്യത്തിലും ഉന്നത വിജയം നേടണമെങ്കിൽ ആദ്യമായി മനസ്സിൽ ഒരു പ്രതിജഞയെടുക്കണം. അതിനു വേണ്ടി കഠിനമായി പ്രയത്നിക്കണം.ക്ലാസ്സുകൾ ശ്രദ്ധയൊടെ കേൾക്കണം. നമുക്ക് മനസ്സിലാവുന്ന രീതിയിലും, ഭാഷയിലും പഠിച്ച കാര്യങ്ങളെ ഉൾക്കൊള്ളണം.നമുക്ക് ഉണ്ടാവുന്ന സംശയങ്ങളൊക്കെ ഉടനെ തന്നെ പരിഹരിക്കണം.പ്രധാന ഭാഗങ്ങൾ ആവർത്തിച്ച് പഠിക്കണം.
പഠനത്തൊടൊപ്പം തന്നെ കലാകായിക രംഗങ്ങളിലും പങ്കെടുക്കണം. നമുക്ക് മറ്റു പല കഴിവുകളും ഉണ്ടാവാം. അത് കണ്ടെത്തുവാനും, പരിപൊഷിപ്പിക്കാനുമുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. ഇങ്ങനെ ഓരോ രംഗങ്ങളിലും നാം നേട്ടങ്ങൾ കൈവരിക്കുവാൻ ശ്രമിക്കണം.
No comments:
Post a Comment