വിവര സാങ്കേതിക രംഗത്തെ അപകടങ്ങൾ തിരിച്ചറിയണം
വി.പി.ശ്രീലൻ
വിവര സാങ്കേതിക വിദ്യയിലെ ഉത്തമമായ അറിവുകൾ നേടിയെടുക്കുന്നതിനൊപ്പം, അതിലെ അപകടങ്ങളെ തിരിച്ചറിയണമെന്നും , അവക്കെതിരെ പോരാടണമെന്നും ശ്രീ വി.പി.ശ്രീലൻ പറഞ്ഞു..ഐ.ടി. ക്ലുബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെമിനാർ ഹാളിൽ നടന്ന സമ്മേളനത്തിൽ ശ്രീ കെ . എൻ. സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ശ്രീമതി. ഗീരിജമ്മ ടീച്ചർ, ശ്രീമതി. മായ ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി.ക്ലുബ്ബ് കൺ വീനർ ഫൈസൽ സ്വാഗതവും, ശീർഷൺ പർവീൺ നന്ദിയും പറഞ്ഞു.
ചിത്ര പ്രദർശനവും, സ്ലൈഡ് ഷോയും
ഐ. ടി. ക്ലുബ്ബ് ഉദ്ഘാടനത്തൊടനുബന്ന്ധിച്ച് കുട്ടികൾ വരച്ച ഡിജിറ്റൽ പെയിന്റ് പ്രദർശനം നടത്തി.
ഇർഫാൻ മൊഹമ്മെദ്, നഹീൽ റാസി, യദുക്രിഷ്ണൻ എന്നിവരുടെ രചനകളാണ് പ്രദർശിപ്പിച്ചത്.
മദ്യത്തിനും, മയക്ക് മരുന്നിനും എതിരെ ‘ പാഠം 1 ‘ ഡിജിറ്റൽ ഷൊ നടത്തി. നിതിൻ ആണ് ഈ പ്രദർശനം തയ്യാറാക്കിയത്.
No comments:
Post a Comment