Sunday, July 29, 2012


കവിത
നമ്മുടെ വിദ്യാലയത്തിലെ 8 B യിലെ അശ്വിന്‍. എന്‍. വി. ഇതിനകം അമ്പതിലേറെ കവിതകള്‍ എഴുതിയിട്ടുണ്ട് . കാവ്യഗുണവും , നല്ല ഭാഷാശുദ്ധിയും വരദാനമായി ലഭിച്ചിട്ടുള്ള അശ്വിന്‍ അര്‍ഹമായ പരിഗണനയും , പ്രോല്‍സാഹനവും ലഭിച്ചാല്‍ കാവ്യലോകത്തിന് മുതല്‍ക്കൂട്ടായി തീരും.

മധുരം മലയാളം
അശ്വിന്‍ . എന്‍. വി
VIII B


മലയാളമാണെന്റെ മാതൃഭാഷ,
മാധുരി തൂകുന്നു വാല്‍സല്യമായ്,
മണ്ണില്‍ വിതച്ചതും വിണ്ണിലായ് കൊയ്തതും,
എത്ര മനോജ്ഞമിതെന്റെ ഭാഷ .
മാമല നാടിന്റെ നെറുകയിലായ് തൊട്ട
സിന്ദൂരമാണെന്റെ മലയാളം.
മലയാളനാട്ടിലോ ഭ്രുഷ്ട് കല്‍പ്പിച്ചിതാ,
നിന്‍ പൈതങ്ങളാകുന്നു ഞങ്ങള്‍.
മൊട്ടയടിപ്പിച്ചു തല്ലിച്ചതച്ചിതാ നിന്‍,
മലയാളമോതുന്ന പൈതങ്ങളെ.
എവിടുന്നു വന്നു നീ എവിടെക്കോ പോണു നീ,
ആര്‍ക്കുമറിയില്ല നിന്റെ മേന്മ.
പെറ്റമ്മയെ തള്ളി പോറ്റമ്മയെ വാഴ്ത്തി
തറ്റുടുപ്പിച്ചിട്ടു കേരളത്തെ,
മലയാളമേ നീ മരിക്കില്ലൊരിക്കലും,
മാനവനുള്ളിടത്തോളമത്രെ !
ആഢ്യത്തരങ്ങളോ ആറ്റില്‍ കളഞ്ഞു പോയ് ,
മൗഢ്യയായ് നീയിന്നു പൊരുതുന്നുവോ ?
ആര്‍ക്കുമേ വേണ്ടാത്ത ആരാധ്യ നിന്നെ ഞാന്‍
എന്നും നമിക്കുന്നു പുണ്യശീലേ !
ഇനിയുമെന്നാത്മാവിനൊരു ജന്മമുണ്ടെന്കില്‍
പൊലിയട്ടെ നിന്നിലായെന്റെ തായേ .




No comments:

Post a Comment