അശാന്തി
പര്‍വം
അശ്വിന്‍
എന്‍.വി
അരുവിയായ്
വന്നു നീ പെരുകുന്നതല്ലയോ
പുഴയെന്ന
അമ്മേ നീ ആര്‍ക്കു വേണ്ടി
മിഴി
ചുവപ്പിച്ചൊരാ സൂര്യനോ വന്നിലാ
തന്‍
മടി തട്ടിലായ് നീരാടുവാന്‍
ദൂരങ്ങള്‍
താണ്ടുന്ന നേരത്തു നിന്നുടെ
നീരസ
ഭാവം പുറത്തു വന്നു
ആദിയില്‍
അന്നു നീ വഴി തെറ്റി മാറിയോ
പലതായ്
പിളര്‍ന്നങ്ങു മാറുന്നുവോ
കാലത്തിന്‍
കോലങ്ങള്‍ കാലനായ് മാറുമ്പോള്‍
മരവിച്ചു
നിശ്ചലയായിടുന്നോ നീ
മണ്‍കൂനയായങ്ങു
മാറുന്നുവോ
നിന്നില്‍
നിന്നായവര്‍ കോരിയെടുത്തൊരാ
മണ്‍തരി
കാണുന്ന നേരത്തു നീ
കരയുതിന്നു
ഞാന്‍ കേള്‍ക്കുന്നതുണ്ടമ്മേ
മാ നിഷാദാ
എന്നും അലറുന്നു
ഭൂമിയെ
ചൂഷണം ചെയ്തതിന്‍ തത്ഫലം
ഉത്തരാഘണ്ഡിലായ്
കണ്ടു നമ്മള്‍
ഉനിയുമീ
കേരള ഭൂമിയില്‍ കാണുവാന്‍
എന്തൊക്കെയാണെന്നാര്‍ക്കറിയാം
ദൂര്‍ത്തടിക്കാനിനിഒന്നുമില്ലെന്നറിയുന്ന
നേരം
കടലിനെ
മണ്ണിട്ടു മൂടുന്നതു പോലും
ആനന്ദമായവന്‍
കണ്ടിടുമേ.
പശിയടക്കാനായി
വയ്യാത്ത നേരത്തു
തമ്മില്‍
പിടിച്ചു ഭുജിച്ചിടുമേ
അവര്‍
തമ്മില്‍ കടിച്ചു പറിച്ചിടുമേ
പൂച്ച
തന്‍ കുഞ്ഞിനെ തിന്നുന്ന
പോലവന്‍
വംശം
മുടിച്ചു മരിച്ചിടുമേ
പത്തു
പതിനാറിതാണ്ടുകള്‍ താണ്ടുമ്പോള്‍
കടലിന്‍
അശാന്തി പോല്‍ മാറിടുന്നു
മനം
കേഴുന്നു ജീവ ജലത്തിനായ്
ഒരു
തുള്ളി നീരിനായ് പോരടിക്കും
ചോരയും
വററി വരണ്ടു പോകും
ഇനിയൊരു
യുദ്ധമുണ്ടെങ്കിലതു നീരിനായ്
ഓര്‍ക്കുക
നിങ്ങളും കൂട്ടുകാരെ.
No comments:
Post a Comment