കുട്ടികളെ ഉത്തമരാക്കുകയാണ് അധ്യാപകരുടെ ലക്ഷ്യം
മയ്യനാട് ശശികുമാര്‍
കുട്ടികളില്‍ ദേവഭാവം വളര്‍ത്താന്‍ അധ്യാപകര്‍ ശ്രമിക്കണം.അതിനാല്‍ അധ്യാപകര്‍ ദേവഭാവം ഉള്‍ക്കൊള്ളണമെന്ന് ശ്രീ മയ്യനാട് ശശികുമാര്‍ പറഞ്ഞു. പള്ളൂരുത്തി എസ്.ഡി.പി. വൈ ബൊയ്സ് സ്കൂളില്‍ അധ്യാപകര്‍ക്ക് വേണ്ടിയുള്ള വ്യക്തിത്വ വികസന സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.അന്ധകാരത്തെ നിരൊധിക്കാനുള്ള കരുത്ത് അധ്യാപകനുണ്ടാകണം.വിദ്യാര്‍ദ്ധികളില്‍ സഹകരണ മനൊഭാവവും, സമഭാവനയും വളര്‍ത്തണം.അധ്യാപകര്‍ക്ക് അസമത്വവും, പക്ഷപാതവും പാടില്ല. അധ്യാപകര്‍ സദ്ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയും , അവ വിദ്യാര്‍ഥികളിലേക്ക് പകരുകയും ചെയ്യണം.അധ്യാപകരുടെ നീതിബൊധം സമൂഹത്തെ ബാധിക്കുമെന്നതിനാല്‍ പ്രവര്‍ത്തനം മാത്രുകാപരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment