സമൂഹം നിങ്ങളിലര്‍പ്പിച്ചിരിക്കുന്ന വിശ്വാസങ്ങള്‍ക്കനുസരിച്ച് സ്ഥിരപ്രയത്നം നടത്തി പഠിച്ച് മുന്നേറി ഉയര്‍ച്ച നേടണമെന്നും ,അതനുസരിച്ചാന്ണ് കുടുംബത്തിന്റേയും ,സമൂഹത്തിന്റേയും അഭിവ്രുത്തിയെന്നും ശ്രീ എം. വി.ബെന്നി.വിദ്യാര്‍ത്ഥികളൊട് ആഹ്വാനം ചെയ്തു.എസ്.ഡി.പി.വൈ .ബൊയ്സ് സ്കൂളില്‍ അവാര്‍ഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എസ് .എല്‍.സി.പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമൊദിച്ചു നടത്തിയ അവാര്‍ഡ് ഫെസ്റ്റില്‍ പി.ടി.എ .പ്രസിഡന്റ് ശ്രീ എന്‍.എസ് .റൊഷന്‍ അധ്യക്ഷത വഹിച്ചു.എല്ലാ വിഷയങ്ങള്‍ക്കും എ പ്ലുസ് നേടിയ അബിന്‍ പീറ്ററിന് 2500 രൂപ യുടെ ക്യാഷ് അവാര്‍ഡും , ട്രൊഫിയും പി.ടി.എ സമ്മാനിച്ചു.
സ്കൂള്‍ മാനേജര്‍ ശ്രീ വി.കെ.പ്രദീപ് ,സ്കൂള്‍ ഉപദേശക സമിതി അംഗം ശ്രീ പി.ബി സുജിത്, കൊച്ചി കൊര്‍പൊറേഷന്‍ കൌണ്‍സിലര്‍ ശ്രീ പി.കെ സുനില്‍കുമാര്‍,ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ ശ്രീമതി എന്‍ .പി. മിനി, എന്നിവര്‍ ആശം സകള്‍ നേര്‍ന്നു.ഹെഡ് മാസ്റ്റര്‍ ശ്രീ. കെ.എന്‍ സതീശന്‍, സ്വാഗതവും, ഡെപ്യൂട്ടി ഹെഡ് മിസ് റ്റ്ര്സ്സ് ശ്രീമതി ഗിരിജമ്മ നന്ദിയും പറഞ്ഞു.