വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂലൈ പതിനാറാം തിയതി രാവിലെ പത്ത് മണിക്ക് ശ്രീ പുന്നപ്ര ജ്യൊതി കുമാര്‍ നിര്‍വഹിച്ചു.വിദ്യാഭ്യാസ ജീവിതത്തില്‍ കലയ്ക്കും,സാഹിത്യത്തിനും വളരെയധികം സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.രസകരമായ ധാരാളം കവിതകള്‍ ചൊല്ലിയും,നാടന്‍ പാട്ടുകള്‍ പാടിയും, കഥകള്‍ പറഞ്ഞും അദ്ദേഹം കുട്ടികളുടെ ഹ്രുദയം കവര്‍ന്നു. ഹെഡ് മാസ്റ്റര്‍ ശ്രീ കെ. എന്‍.സതീശന്‍ മാസ്റ്റര്‍ യൊഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ഹെഡ് മിസ് ട്രെസ്സ് ശ്രീമതി ഗിരിജമ്മ ടീച്ചര്‍ , ബിബിന്‍ മാസ് റ്റര്‍ , പി.ടി.എ. പ്രസിഡന്റ് ശ്രീ. എന്‍.എസ് .റൊഷന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഒ.എന്‍ .വി.കുറുപ്പിന്റെ ‘അമ്മ’ എന്ന കവിത അഭിലാഷ് മനൊഹരമായി ആലപിച്ചു.അശ്വിന്‍ സ്വന്തം കവിത അവതരിപ്പിച്ചു.ജൊജി, പ്രസൂണ്‍, വിനയ് എന്നീ വിദ്യാര്‍ദ്ധികള്‍ ചേര്‍ന്ന് ഒരു നാടന്‍ പാട്ട് പാടി.
വിദ്യാരംഗം കണ്‍ വീനര്‍ സൂരജ് .കെ.എസ്. സ്വാഗതവും, ജൊജി നന്ദിയും പറഞ്ഞു.
No comments:
Post a Comment