പശ്ച്ചിമ കൊച്ചിയിലെ പ്രശസ്തമായ ടാഗൊര്‍ ലൈബ്രറി അവധികാലത്ത് സംഘടിപ്പിച്ച പ്രതിദിന പ്രശ്നൊത്തരി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ,“ടാഗൊര്‍ പ്രതിഭാ പുരസ്കാരം “ 10 E ഡിവിഷനിലെ മുഹമ്മെദ് അമീന്‍ കരസ്ഥമാക്കി.പതിനാറ് സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് അമീന്‍ ഈ ബഹുമതി നേടിയത്. ബഹുമാനപ്പെട്ട ജസ്റ്റീസ് ശ്രീ. കെ. സുകുമാരന്‍ ടാഗൊര്‍ പ്രതിഭാ പുരസ്കാരം അമീന് സമ്മാനിച്ചു.
മുഹമ്മെദ് അമീന്‍ ബ്ലൊഗിനു വേണ്ടി എഴുതിയ വായന അനുഭവം വായിക്കുക.
വായന ; തലമുറകളുടെ സൌഭാഗ്യം !
വായന സംസ്ക്കാരത്തിന്റെ അടിത്തറയാണ് .വളരുന്ന മലയാളത്തലമുറയുടെ കരുത്തും,കര്‍മ്മശേഷിയും വായനയിലൂടെ വളര്‍ത്തിയെടുക്കേണ്ടതാണ് . ‘ കാവ്യ ശാസ്ത്ര വിനൊദ കാലൊ ഗച്ചതി ധീമനാം വ്യസനെനതു
മൂര്‍ഖണാം നിദ്രയാ കാഹേതുവാ ‘എന്നൊരു സംസ് ക് റ്ത പദ്യ ശകലമുണ്ട്. മൂഢന്മാര്‍ ഉറങ്ങിയും, ദു:ഖിച്ചും ജീവിതം കഴിച്ചു കൂട്ടുംബൊള്‍പണ്ഡിതന്മാര്‍ കാവ്യശാസ്ത്രങ്ങള്‍ വായിച്ചാസ്വതിച്ച് സമയം കഴിക്കുന്നു എന്നാണിതിന്റെ അര്‍ത്ഥം. ഞ്ജാനാര്‍ത്ഥനത്തിന്റെ അഥവാ വായനയുടെ പ്രാഥാന്യം വ്യക്തമാക്കുന്ന വരികളാണിവ.വായനാ ശീലത്തിന്റെ മഹിമ ഉരുവിട്ടുറപ്പിക്കുന്ന ഈ വരികള്‍ ഉത്തിഷ്ഠമാന്മാരായ ആരുടെ സ്മ്രിതി മണ്ഡലത്തില്‍ നിന്നും മാഞ്ഞുപൊകാന്‍ പാടില്ലാത്തതാണ് .
തലമുറകള്‍ ആര്‍ജിച്ചു വെച്ച അറിവിന്റെ വന്‍ കരുതലുകളാണ് പുസ്തകങ്ങള്‍.അവ ഭൂതകാലത്തിലെക്ക് മാത്രമല്ല ,ഭാവികാലം സഫലമാകുന്നതിലേക്കും വിരല്‍ ചൂണ്ടുന്നു.പുസ്തകം വളര്‍ത്തിയ ഒരുപാടു മഹാന്മാര്‍ നമുക്ക് ചുറ്റുമുണ്ട്. ഗാന്ധിജി,എബ്രഹാം ലിങ്കണ്‍,മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.
ടെലിവിഷന്‍, തുടങ്ങിയ ദ്ര്ശ്യ ശ്രാവ്യ മാധ്യമങ്ങളുടെ പ്രചാരം വായനാ ശീലത്തെ ബാധിക്കുന്നു എന്നൊരു അഭിപ്രായമുണ്ട്. ഇത് ഒരു പരിധി വരെ ശരിയാണെങ്കിലും അതിനെ മറികടക്കാന്‍ നമുക്ക് കഴിയണം. അതിനുള്ള ഏറ്റവും നല്ല മാര്‍ഗം കുട്ടികളിലെ വായനാ ശീലത്തെ പ്രൊത്സാഹിപ്പിക്കുകയാണ് .ഭൌതികമായ വിശപ്പിനെ ഭക്ഷണം പൊലെ ,ആന്മീയമായ വിശപ്പിനുള്ള പരിഹാരമാണ് പുസ്തകങ്ങള്‍.അവയെ ഫലപ്രദമായി ഉപയൊഗിക്കാന്‍ നമുക്ക് സാധിക്കണം. “വായിച്ചു വളരുക എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം !
No comments:
Post a Comment