അക്ഷയ് കുമാര്‍ ചെയര്‍മാന്‍
സ്കൂള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു.ഹെഡ് മാസ്റ്റര്‍ ശ്രീ കെ.എന്‍.സതീശന്‍ മാസ്റ്റര്‍ സ്പീക്കര്‍ക്ക് സത്യപ്രതിഞജ ചൊല്ലി കൊടുത്തു.തുടര്‍ന്ന് സ്പീക്കര്‍ മന്ത്രി സഭാംഗങ്ങളെ സത്യ പ്രതിഞ്ജ ചെയ്യിച്ചു.
പഠന രംഗങ്ങളിലും, കലാകായിക രംഗത്തും നമ്മുടെ സ്കൂള്‍ പ്രശസ്തി കൈവരിക്കണമെന്ന് സ്കൂള്‍ ചെയര്‍മാന്‍ അക്ഷയ് കുമാര്‍ തന്റെ ആദ്യ പ്രസംഗത്തില്‍ അഭ്യര്‍ദ്ധിച്ചു.സ്കൂളിന്റെ പുരൊഗിതിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിദ്യാര്‍ദ്ധികളുടേയും സഹകരണം ചെയര്‍മാന്‍ ആവശ്യപ്പെട്ടു. 10 A യിലെ വിദ്യാര്‍ദ്ധിയാണ് അക്ഷയ് കുമാര്‍.
പ്രഥമ തീരുമാനം ഓണാഘൊഷം
അധികാരമേറ്റ സ്കൂള്‍ പര്‍ലിമെന്റിന്റെ ആദ്യ തീരുമാനം വെള്ളിയാഴ്ച്ച ഓണം ആഘൊഷിക്കാം എന്നതായിരുന്നു.എല്ലാ ക്ലാസ്സുകളിലും പൂക്കളങ്ങള്‍ ഒരുക്കി മത്സരിക്കാന്‍ തീരുമാനിച്ചു.
No comments:
Post a Comment