എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്ക്കൂള് ,പള്ളുരുത്തിയുടെ വെബ് ലൊകത്തേക്ക് സ്വാഗതം.നമ്മുടെ മികവുകളും,ചിന്തകളും,സര്ഗ്ഗഭാവനകളും ഈ വേദിയില്‍ പങ്കുവെക്കാം.വിദ്യാലയം എന്ന ആശയവും, ആശംസകളും നല്കി അനുഗ്രഹിച്ച യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിനെയും, ഈ പ്രസ്ഥാനത്തെ പടുത്തുയര്‍ത്തിയ മഹദ്വ് വ്യക്തികളെയും നമിക്കുന്നു.ഇവിടെ പ്രകാശ സ്രൊതസ്സുകളായിരുന്ന പൂര്‍വികരായ ഗുരുശ്രേഷ്ടരെ,ലൊകമെംബാടും വ്യാപരിക്കുന്ന പ്രിയ ശിഷ്യരെ, സുസ്വാഗതം.
Thursday, November 25, 2010
യാത്രാവിവരണം
വയനാട്ടിലേക്ക് ഒരു യാത്ര
ദ്വീപിനെ കുറിച്ച് പറഞ്ഞു കേട്ട കാര്യങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി.എത്രയും വേഗം അവിടെ എത്തിയാല്‍ മതിയെന്നായി എനിക്ക്.വളരെ ഇടുങ്ങിയതാണ് അങ്ങൊട്ടുള്ള വഴി.എതിരെ മറ്റൊരു വാഹനം വന്നാല്‍ മുന്നൊട്ടുള്ള നീക്കം ദുര്‍ഘടം! ദൈവാനുഗ്രഹത്താല്‍ വിഘ്നങ്ങളൊന്നുമുണ്ടായില്ല.
ഞങ്ങള്‍ കുറുവ ദ്വീപിന്റെ മറുകരയിലെത്തി.ദ്വീപിലെത്താന്‍ ഒരു ചെറിയ അരുവി കടക്കണം.അതിനായി അവിടെ ചെറിയ വഞ്ചികളുണ്ട്. ടിക്കറ്റെടുത്തു വേണം വഞ്ചിയില്‍ കയറാന്‍.ഒരു വഞ്ചിയില്‍ ഒമ്പതു പേരെയാണ് കയറ്റിയിരുന്നത്. ദ്വീപിലിറങ്ങിയിട്ട് ഒരു കിലൊമീറ്ററൊളം നടക്കണം. കാട്ടില്‍ കുരങ്ങന്മാരാണ് ഞങ്ങളെ സ്വീകരിച്ചത്. ദ്വീപിലെ കൊച്ചരുവിയില്‍ കുളിച്ചില്ലെങ്കില്‍ അതൊരു നഷ്ടം തന്നെയാണ്. ഞാനും,കലാഭാനു സാറും ഒഴികെ മറ്റെല്ലാവരും നല്ലൊരു കുളി പാസ്സാക്കി ! കല്ലുകള്‍ ധാരാളം ഉള്ളതിനാല്‍ ഒഴുക്കിന് തീവ്രത കുറവാണ്.
പിന്നെയും ഒരു മണിക്കൂര്‍ കൂടി കാട്ടിലൂടെ നടന്നാല്‍ അടുത്ത ദ്വീപിലെത്താം. അങ്ങനെ ഏഴു ദ്വീപുകളുണ്ട്. സമയ പരിമിതി മൂലം അരമണിക്കൂര്‍ മാത്രമെ ദ്വീപില്‍ തങ്ങിയുള്ളു. എല്ലാ ദ്വീപിലും പൊകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. കുറുവ ദ്വീപിനൊട് ഞങ്ങള്‍ വിട പറഞ്ഞു. വയനാട് യാത്രയിലെ മറക്കാനാവാത്ത ഒരു അനുഭവമാണ് കുറുവ സന്ദര്‍ശനം !
Wednesday, November 24, 2010
വയനാട്ടിലേക്ക് ഒരു യാത്ര
താമരശ്ശേരി ചുരത്തിലൂടെ ഒരു വെളുപ്പാന്‍ കാലത്ത്
അമല്‍. കെ.ആര്‍
നീണ്ട ഒരു മയക്കത്തിനു ശേഷം എന്റെ കണ്ണുകള്‍ പതുക്കെ തുറന്നു. അപ്പൊഴും ‘അലീന‘ മുന്നേറുകയാണ്. സമയം ഏകദേശം 5.45. ഞാന്‍ അലീന എന്ന എയര്‍ കാറിലെ ജനലിന്റെ അരികിലുള്ള സീറ്റില്‍ ചാരി ഉറങ്ങുകയാണ്. എന്റെ തൊളില്‍ സഹ പാഠി ജിത്തുസാജന്‍ ചാരി ഉറങ്ങുന്നു. ഞാന്‍ അവനെ ഉണര്‍ത്തിയില്ല. “പാവം ക്ഷീണം ഉണ്ടാവും. സ്കൂളില്‍ നിന്നു ഇന്നലെ രാത്രി 10 മണിക്ക് പുറപ്പെട്ടതല്ലെ”. ബസ്സില്‍ ഒട്ടു മിക്കവരും ഉറക്കത്തിന്റെ പിടിയിലാണ്. സ്കൂളില്‍ നിന്നും എന്നെ യാത്രയയച്ച അഛന്റെയും, അമ്മയുടെയും മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. അതൊര്‍ത്ത് ഞാനൊന്ന് വിതുംബി. കാരണം , ആദ്യമായണ് ഞാനവരെ പിരിഞ്ഞു നില്‍ക്കുന്നത്. പിന്നെ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. തമരശ്ശേരി ചുരവും കാത്ത് ഞാനങ്ങനെ കിടന്നു !
ഞാന്‍ പതുക്കെ ജനല്‍ തുറന്നു. നല്ല കൊട മഞ്ഞുണ്ട്. നല്ല തണുപ്പും! ആ തണുപ്പേറ്റപ്പൊള്‍ ജിത്തുവും , ജിതിനും കണ്ണു തുറന്നു.
ജിതിന്‍ ചൊദിച്ചു. “ എവിടെയായി ? “
“താമരശ്ശേരി !” കടകളിലെ ബൊര്‍ഡ് നൊക്കി ഞാന്‍ പറഞ്ഞു.
‘ചുരം കഴിഞ്ഞൊടാ ?’
അറിയില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു.
അപ്പൊഴെക്കും കിഴക്ക് വെള്ള കീറി തുടങ്ങിയിരുന്നു. അപ്പൊഴും ആ പൊടി മീശക്കാരന്‍ ജിത്തുമറ്റേതൊ ലൊകം സ്വപ്നം കണ്ട് കിടക്കുകയാണ് !
ഒരു തട്ടു കട കണ്ടപ്പൊള്‍ അവിടെ ഇറങ്ങി. സാര്‍ ഞങ്ങള്‍ക്ക് കട്ടന്‍ ചായ വാങ്ങിതന്നു.അല്‍പ്പനേരം അവിടെ വിശ്രമിച്ചു. യാത്ര തുടര്‍ന്നു.
സമയം 6.45.ഞങ്ങള്‍ ചുരം കയറി കൊണ്ടിരിക്കുകയാണ്. കൊട മഞ്ഞും, തുലാക്കാറിന്റെ ഇരുളിമയും കാരണം വനപ്രദേശങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയൂന്നില്ല. പിന്നെ ചക്രവാളം മെല്ലെ തെളിഞ്ഞു തുടങ്ങിയപ്പൊള്‍ ആ മനൊഹര ദ്രുശ്യങ്ങള്‍ ഓരൊന്നായി കാണാന്‍ തുടങ്ങി.നിറയെ വളവും തിരിവും. വലിയ കയറ്റമാണ് ചുരത്തിലേക്ക്. ആ മനൊഹര ദ്രുശ്യങ്ങള്‍ ഞാന്‍ ശരിക്ക് ആസ്വദിച്ചു.വയനാടന്‍ മലകളുടെ ഭംഗി ആസ്വദിച്ചു കൊണ്ട് ഞങ്ങള്‍ മുന്നേറുകയാണ്.
താഴ്വാരത്തിലേക്ക് നൊക്കുംബൊള്‍ പേടി തൊന്നുന്നു. അതേ സമയം അല്‍ഭുതവും! നീല സാഗരത്തിലിടക്കിടെ ഉയര്‍ന്നു നില്‍ക്കുന്ന ദ്വീപുകളെപ്പൊലെ മൂടല്‍മഞ്ഞു കള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മലകള്‍! അതു കാണുവാനും, ക്യാമറയില്‍ പകര്‍ത്തുവാനും കുട്ടികളുടെ നെട്ടൊട്ടം രസകരമായിരുന്നു.
ഞങ്ങള്‍ വയനാടന്‍ ചുരം ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനി ആ വഴി വരുമൊ എന്നു എനിക്കറിയില്ല. പിന്നിട്ട വഴിയിലേക്ക് ഞാന്‍ തിരിഞ്ഞു നൊക്കി.
Monday, November 22, 2010
വയനാട്ടിലേക്ക് ഒരു യാത്ര
ദ്രുശ്യ ചാരുത വാക്കുകളാല്‍ വര്‍ണിക്കാന്‍ എളുപ്പമല്ലാത്ത മനൊഹരമായ വയനാട്ടിലേക്കാണ് ഞാനും കൂട്ടുകാരും സ്കൂളില്‍ നിന്നും പിക്നിക്കിന് പുറപ്പെട്ടത്. ഞങ്ങളിപ്പൊള്‍ നില്‍ക്കുന്നത് വയനാട്ടിലെ മീന്മുട്ടി എന്ന അതിമനൊഹരമായ പ്രദേശത്താണ്. ഒരു മലയിലേക്കാണ് ഞങ്ങളുടെ യാത്ര. വളരെ വേഗത്തില്‍ ഞാനും കൂട്ടുകാരും മല കയറി. ഞങ്ങളുടെ ഒപ്പം ബസ്സില്‍ നിന്നും ഇറങ്ങിയ അദ്ധ്യാപകര്‍ നടന്നു വരുന്നതേയുള്ളു.
ഇപ്പൊള്‍ ഞങ്ങള്‍ നില്‍ക്കുന്നത് മഞ്ഞുതുള്ളികള്‍ വാരിവിതറിയിരിക്കുന്ന തേയിലതൊട്ടത്തിലാണ്. അവിടെ ഒരു ബൊര്‍ഡ് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രവേശന ഫീസിന്റെ വിവരങ്ങളാണ് അതിലുണ്ടായിരുന്നത്. ഒരാള്‍ക്ക് 10 രൂപ. ഞങ്ങള്‍ വളരെ വേഗം വന്നത് കൊണ്ട് ഏകദേശം 15 മിനുറ്റൊളം അവിടെ നില്‍ക്കേണ്ടി വന്നു. അപ്പൊഴാണ് ഞങ്ങളുടെ പുറകേ നടന്നിരുന്ന അദ്ധ്യാപകര്‍ വന്നെത്തിയത്. അവര്‍ ഞങ്ങള്‍ക്ക് വേണ്ട ടിക്കറ്റുകള്‍ എടുത്തു.
ഇനിയങ്ങൊട്ടുള്ള യാത്രക്ക് പാദരക്ഷയിട്ടു പൊകുന്നത് വഴുതി വീഴനിടയാകുമെന്ന് വനപാലകന്‍ ഞങ്ങളൊട് പറഞ്ഞു.ചെരുപ്പില്ലതെ ഞങ്ങള്‍ നടന്നു. വളരെ വലിയ താഴ്ച്ചയിലേക്കാണ് ഞങ്ങള്‍ക്ക് ഇറങ്ങേണ്ടത്. അതിനായി മരത്തിലും , മറ്റും കെട്ടിയ കയറുകളും, മുള കൊണ്ട് ഉണ്ടാക്കിയ വേലികളും മറ്റുമാണുള്ളത്. അതിലൊക്കെ പിടിച്ചും, തൂങ്ങിയും എങ്ങിനെയൊക്കെയൊ ഞങ്ങളിറങ്ങി. ഇടക്ക് മുള കൊണ്ട് ഉണ്ടാക്കിയ കസേരകള്‍ ഇട്ടിട്ടുണ്ട്. ക്ഷീണിച്ചവര്‍ അവിടെയിരുന്ന് വിശ്രമിക്കുന്നുണ്ടായിരുന്നു.ഞങ്ങള്‍ വളരെ ആവേശത്തിലായിരുന്നു. ഇരിക്കാനൊന്നും ഇട കൊടുക്കാതെ ഞങ്ങളിറങ്ങി.
അവസാനം , അതിമനൊഹരമായ ഒരു പ്രദേശത്താണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. ചുറ്റും കാടിന്റെ പച്ചപ്പും, കുളിരും! ഒരു ശബ്ദം കേള്‍ക്കുന്നു. ഞാന്‍ ആകംഷയൊടെ നൊക്കി. എന്നെ ആ കാഴ്ച്ച അത്ഭുതപ്പെടുത്തി. ഏറ്റവും മനൊഹരമായ ഒരു വെള്ളച്ചാട്ടമായിരുന്നു അത്. മുകളില്‍ നിന്നും കുതിച്ചു ചാടുന്ന കുറ്റിരകളെപ്പൊലെ വെള്ളം തിമര്‍ത്തു ചാടുകയാണ്.
കാടിറങ്ങിയതുപൊലെ അത്ര എളുപ്പമല്ല മുകളിലേക്കു കയറാന്‍. ഒരു ചെറിയ അരുവി താഴേക്കൊഴുകുന്നത് ഞാന്‍ കണ്ടു. അരുവിയില്‍ സൂക്ഷിച്ചിറങ്ങി കൈയ്യും, മുഖവുമൊക്കെ കഴുകി. അവിടെ നിന്നും മുകളിലേക്ക് നൊക്കിയപ്പൊഴാണ് ഒരു ദയനീയമായ, തമാശ നിറഞ്ഞ ഒരു കാഴ്ച്ച ഞാന്‍ കണ്ടത്. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അദ്ധ്യാപകരില്‍ ചിലര്‍ നിസ്സഹായരായി മുകളില്‍ തന്നെ നില്‍ക്കുകയാണ്.
യാത്രക്കിറങ്ങിയപ്പൊള്‍ തന്നെ കാപ്പിക്കുരു പറിക്കരുതെന്ന് അദ്ധ്യാപകര്‍ ഞങ്ങളൊട് നിര്‍ദ്ദേശിച്ചിരുന്നു. അങ്ങനെ പറഞ്ഞിരുന്നതുകൊണ്ടായിരിക്കണം എനിക്ക് മൂന്നു കാപ്പിക്കുരു പറിക്കുവാന്‍ തൊന്നിയത്. ആ കളവിനു ശേഷം ഒന്നുമറിയാത്ത മട്ടില്‍ ഞാന്‍ നടന്നു നീങ്ങി. നടന്നു നടന്ന് ഞങ്ങള്‍ ഒരു സമതലത്തില്‍ എത്തി ചേര്‍ന്നു. അവിടെ വെച്ച് , പാലക്കാട്ടു നിന്നും വന്ന മുതിര്‍ന്നവരുടെ ഒരു സംഘത്തെ കണ്ടുമുട്ടി. നാടന്‍ പാട്ടു പാടിയും, താളം വെച്ചുമാണ് അവര്‍ നീങ്ങിയിരുന്നത്. ഞങ്ങളും അവരൊടൊപ്പം കൂടി.തമാശകളും പറഞ്ഞ് നടന്നു. സുന്ദരമായ ഒരു പൂന്തൊട്ടത്തിലാണ് ഞങ്ങളെത്തിച്ചേര്‍ന്നത്. അവിടെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് അവിടുത്തെ വള്ളിപ്പടര്‍പ്പുകളാണ്.
മീന്മുട്ടിയിലെ സ്പെഷല്‍ അവിടുത്തെ ഭക്ഷണമാണ്. ഞങ്ങള്‍ ഓരൊരുത്തരായി ഭക്ഷണ ശാലയില്‍ എത്തി ച്ചേര്‍ന്നു. തെര്‍മൊക്കൊള്‍ പ്ലേറ്റുമായി ഓരൊരുത്തരും നിരന്നു നിന്നു. ചൂടുള്ള ചൊറും, അച്ചാറും, സാലഡും, പിന്നെ നല്ല സുഗന്ധമേറിയ , മീന്മുട്ടിയിലെ സ്പെഷല്‍ മീന്‍ വറുത്തതും വാങ്ങിച്ച് കഴിക്കാന്‍ തുടങ്ങി. വളരെ രുചിയുണ്ടായിരുന്നു ആ ഭക്ഷണത്തിന്.
ഞങ്ങള്‍ വീണ്ടും ബസില്‍ കയറി. ടീച്ചര്‍മാര്‍ ഓരൊരുത്തരായി ബസ്സില്‍ കയറാന്‍ തുടങ്ങി. നാലേമുക്കാലിന് ഞങ്ങള്‍ മീന്മുട്ടിയൊട് യാത്ര പറഞ്ഞു. ഈ ദിവസങ്ങള്‍ ഞാന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കുകയില്ല.
Thursday, November 11, 2010
മിനി ടീച്ചറിന് അഭിനന്ദനങ്ങള്‍
മാത്രുഭൂമി ദിനപ്പത്രത്തിന്റെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി സംഘടനയായ സീഡിന്റെ സ്കൂള്‍ തല കൊര്‍ഡിനേറ്ററാണ് ശ്രീമതി മിനി ടീച്ചര്‍ . മൂവാറ്റുപുഴക്കടുത്തുള്ള ‘ഇരിങ്ങൊള്‍ ‘ കാവ് എന്ന പ്രക്രുതി മനൊഹരമായ സ്ഥലം നമ്മുടെ പരിസ്ഥിതി ക്ലുബ് അംഗങ്ങള്‍ ഈയിടെ സന്ദര്‍ശിച്ചിരുന്നു.ഇരിങ്ങൊള്‍ കാവ് സന്ദര്‍ശിച്ച വിവരങ്ങളാണ് മിനി ടീച്ചര്‍ അനുഭവ പാഠത്തില്‍ എഴുതിയത്. എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്കൂളിലെ സയന്‍സ് അദ്ധ്യാപികയാണ് ശ്രീമതി മിനി റ്റീച്ചര്‍.