Wednesday, November 24, 2010

വയനാട്ടിലേക്ക് ഒരു യാത്ര

താമരശ്ശേരി ചുരത്തിലൂടെ ഒരു വെളുപ്പാന്‍ കാലത്ത്

അമല്‍. കെ.ആര്‍

നീണ്ട ഒരു മയക്കത്തിനു ശേഷം എന്റെ കണ്ണുകള്‍ പതുക്കെ തുറന്നു. അപ്പൊഴും ‘അലീന‘ മുന്നേറുകയാണ്. സമയം ഏകദേശം 5.45. ഞാന്‍ അലീന എന്ന എയര്‍ കാറിലെ ജനലിന്റെ അരികിലുള്ള സീറ്റില്‍ ചാരി ഉറങ്ങുകയാണ്. എന്റെ തൊളില്‍ സഹ പാഠി ജിത്തുസാജന്‍ ചാരി ഉറങ്ങുന്നു. ഞാന്‍ അവനെ ഉണര്‍ത്തിയില്ല. “പാവം ക്ഷീണം ഉണ്ടാവും. സ്കൂളില്‍ നിന്നു ഇന്നലെ രാത്രി 10 മണിക്ക് പുറപ്പെട്ടതല്ലെ”. ബസ്സില്‍ ഒട്ടു മിക്കവരും ഉറക്കത്തിന്റെ പിടിയിലാണ്. സ്കൂളില്‍ നിന്നും എന്നെ യാത്രയയച്ച അഛന്റെയും, അമ്മയുടെയും മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. അതൊര്‍ത്ത് ഞാനൊന്ന് വിതുംബി. കാരണം , ആദ്യമായണ് ഞാനവരെ പിരിഞ്ഞു നില്‍ക്കുന്നത്. പിന്നെ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. തമരശ്ശേരി ചുരവും കാത്ത് ഞാനങ്ങനെ കിടന്നു !


ഞാന്‍ പതുക്കെ ജനല്‍ തുറന്നു. നല്ല കൊട മഞ്ഞുണ്ട്. നല്ല തണുപ്പും! ആ തണുപ്പേറ്റപ്പൊള്‍ ജിത്തുവും , ജിതിനും കണ്ണു തുറന്നു.


ജിതിന്‍ ചൊദിച്ചു. “ എവിടെയായി ? “


“താമരശ്ശേരി !” കടകളിലെ ബൊര്‍ഡ് നൊക്കി ഞാന്‍ പറഞ്ഞു.


‘ചുരം കഴിഞ്ഞൊടാ ?’


അറിയില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു.


അപ്പൊഴെക്കും കിഴക്ക് വെള്ള കീറി തുടങ്ങിയിരുന്നു. അപ്പൊഴും ആ പൊടി മീശക്കാരന്‍ ജിത്തുമറ്റേതൊ ലൊകം സ്വപ്നം കണ്ട് കിടക്കുകയാണ് !


ഒരു തട്ടു കട കണ്ടപ്പൊള്‍ അവിടെ ഇറങ്ങി. സാര്‍ ഞങ്ങള്‍ക്ക് കട്ടന്‍ ചായ വാങ്ങിതന്നു.അല്‍പ്പനേരം അവിടെ വിശ്രമിച്ചു. യാത്ര തുടര്‍ന്നു.


സമയം 6.45.ഞങ്ങള്‍ ചുരം കയറി കൊണ്ടിരിക്കുകയാണ്. കൊട മഞ്ഞും, തുലാക്കാറിന്റെ ഇരുളിമയും കാരണം വനപ്രദേശങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയൂന്നില്ല. പിന്നെ ചക്രവാളം മെല്ലെ തെളിഞ്ഞു തുടങ്ങിയപ്പൊള്‍ ആ മനൊഹര ദ്രുശ്യങ്ങള്‍ ഓരൊന്നായി കാണാന്‍ തുടങ്ങി.നിറയെ വളവും തിരിവും. വലിയ കയറ്റമാണ് ചുരത്തിലേക്ക്. ആ മനൊഹര ദ്രുശ്യങ്ങള്‍ ഞാന്‍ ശരിക്ക് ആസ്വദിച്ചു.വയനാടന്‍ മലകളുടെ ഭംഗി ആസ്വദിച്ചു കൊണ്ട് ഞങ്ങള്‍ മുന്നേറുകയാണ്.

താഴ്വാരത്തിലേക്ക് നൊക്കുംബൊള്‍ പേടി തൊന്നുന്നു. അതേ സമയം അല്‍ഭുതവും! നീല സാഗരത്തിലിടക്കിടെ ഉയര്‍ന്നു നില്‍ക്കുന്ന ദ്വീപുകളെപ്പൊലെ മൂടല്‍മഞ്ഞു കള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മലകള്‍! അതു കാണുവാനും, ക്യാമറയില്‍ പകര്‍ത്തുവാനും കുട്ടികളുടെ നെട്ടൊട്ടം രസകരമായിരുന്നു.

ഞങ്ങള്‍ വയനാടന്‍ ചുരം ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനി ആ വഴി വരുമൊ എന്നു എനിക്കറിയില്ല. പിന്നിട്ട വഴിയിലേക്ക് ഞാന്‍ തിരിഞ്ഞു നൊക്കി.



1 comment:

  1. it seems to have been a good trip.feels like it was a great loss not to have come with you.and amal's got a good style of writing

    -Suprabha Prince

    ReplyDelete