Thursday, November 25, 2010

വയനാട്ടിലേക്ക് ഒരു യാത്ര




കുറുവ - ഒരു അത്ഭുത ദ്വീപ്
ജിത്തുസാജന്‍
വയനാട്ടിലെ കുറുവ ദ്വീപിലേക്കുള്ള എന്റെ യാത്ര അനുഭവങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയുകയില്ല.ഞനും ,കൂട്ടുകാരും, അദ്ധ്യാപകരും ഒന്നിച്ച് നവംബര്‍ പതിനൊന്നാം തിയതി രാത്രി പത്ത് മണിക്ക് സ്കൂളില്‍ നിന്നും പുറപ്പെട്ടു.പാട്ടുകളും, തമാശകളും നേരം വെളുക്കുവൊളം തുടര്‍ന്നു.സമയം പൊയത് അറിഞ്ഞതേയില്ല.താമരശ്ശേരി ചുരവും കടന്ന് ഞങ്ങള്‍ വയനാട്ടിലെ ഒരു ഹൊട്ടലില്‍ എത്തി.കുളിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഫ്രഷായി. ഇനിയാണ് ആ രസകരമായ യാത്ര തുടങ്ങുന്നത്.
ദ്വീപിനെ കുറിച്ച് പറഞ്ഞു കേട്ട കാര്യങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി.എത്രയും വേഗം അവിടെ എത്തിയാല്‍ മതിയെന്നായി എനിക്ക്.വളരെ ഇടുങ്ങിയതാണ് അങ്ങൊട്ടുള്ള വഴി.എതിരെ മറ്റൊരു വാഹനം വന്നാല്‍ മുന്നൊട്ടുള്ള നീക്കം ദുര്‍ഘടം! ദൈവാനുഗ്രഹത്താല്‍ വിഘ്നങ്ങളൊന്നുമുണ്ടായില്ല.
ഞങ്ങള്‍ കുറുവ ദ്വീപിന്റെ മറുകരയിലെത്തി.ദ്വീപിലെത്താന്‍ ഒരു ചെറിയ അരുവി കടക്കണം.അതിനായി അവിടെ ചെറിയ വഞ്ചികളുണ്ട്. ടിക്കറ്റെടുത്തു വേണം വഞ്ചിയില്‍ കയറാന്‍.ഒരു വഞ്ചിയില്‍ ഒമ്പതു പേരെയാണ് കയറ്റിയിരുന്നത്. ദ്വീപിലിറങ്ങിയിട്ട് ഒരു കിലൊമീറ്ററൊളം നടക്കണം. കാട്ടില്‍ കുരങ്ങന്മാരാണ് ഞങ്ങളെ സ്വീകരിച്ചത്. ദ്വീപിലെ കൊച്ചരുവിയില്‍ കുളിച്ചില്ലെങ്കില്‍ അതൊരു നഷ്ടം തന്നെയാണ്. ഞാനും,കലാഭാനു സാറും ഒഴികെ മറ്റെല്ലാവരും നല്ലൊരു കുളി പാസ്സാക്കി ! കല്ലുകള്‍ ധാരാളം ഉള്ളതിനാല്‍ ഒഴുക്കിന് തീവ്രത കുറവാണ്.
പിന്നെയും ഒരു മണിക്കൂര്‍ കൂടി കാട്ടിലൂടെ നടന്നാല്‍ അടുത്ത ദ്വീപിലെത്താം. അങ്ങനെ ഏഴു ദ്വീപുകളുണ്ട്. സമയ പരിമിതി മൂലം അരമണിക്കൂര്‍ മാത്രമെ ദ്വീപില്‍ തങ്ങിയുള്ളു. എല്ലാ ദ്വീപിലും പൊകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. കുറുവ ദ്വീപിനൊട് ഞങ്ങള്‍ വിട പറഞ്ഞു. വയനാട് യാത്രയിലെ മറക്കാനാവാത്ത ഒരു അനുഭവമാണ് കുറുവ സന്ദര്‍ശനം !

No comments:

Post a Comment