മീന്‍ മുട്ടിയിലെ കാഴ്ച്ചകള്‍
അശ്വിന്‍ ദാസ്. എന്‍.എസ്
ദ്രുശ്യ ചാരുത വാക്കുകളാല്‍ വര്‍ണിക്കാന്‍ എളുപ്പമല്ലാത്ത മനൊഹരമായ വയനാട്ടിലേക്കാണ് ഞാനും കൂട്ടുകാരും സ്കൂളില്‍ നിന്നും പിക്നിക്കിന് പുറപ്പെട്ടത്. ഞങ്ങളിപ്പൊള്‍ നില്‍ക്കുന്നത് വയനാട്ടിലെ മീന്മുട്ടി എന്ന അതിമനൊഹരമായ പ്രദേശത്താണ്. ഒരു മലയിലേക്കാണ് ഞങ്ങളുടെ യാത്ര. വളരെ വേഗത്തില്‍ ഞാനും കൂട്ടുകാരും മല കയറി. ഞങ്ങളുടെ ഒപ്പം ബസ്സില്‍ നിന്നും ഇറങ്ങിയ അദ്ധ്യാപകര്‍ നടന്നു വരുന്നതേയുള്ളു.
ഇപ്പൊള്‍ ഞങ്ങള്‍ നില്‍ക്കുന്നത് മഞ്ഞുതുള്ളികള്‍ വാരിവിതറിയിരിക്കുന്ന തേയിലതൊട്ടത്തിലാണ്. അവിടെ ഒരു ബൊര്‍ഡ് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രവേശന ഫീസിന്റെ വിവരങ്ങളാണ് അതിലുണ്ടായിരുന്നത്. ഒരാള്‍ക്ക് 10 രൂപ. ഞങ്ങള്‍ വളരെ വേഗം വന്നത് കൊണ്ട് ഏകദേശം 15 മിനുറ്റൊളം അവിടെ നില്‍ക്കേണ്ടി വന്നു. അപ്പൊഴാണ് ഞങ്ങളുടെ പുറകേ നടന്നിരുന്ന അദ്ധ്യാപകര്‍ വന്നെത്തിയത്. അവര്‍ ഞങ്ങള്‍ക്ക് വേണ്ട ടിക്കറ്റുകള്‍ എടുത്തു.
ഇനിയങ്ങൊട്ടുള്ള യാത്രക്ക് പാദരക്ഷയിട്ടു പൊകുന്നത് വഴുതി വീഴനിടയാകുമെന്ന് വനപാലകന്‍ ഞങ്ങളൊട് പറഞ്ഞു.ചെരുപ്പില്ലതെ ഞങ്ങള്‍ നടന്നു. വളരെ വലിയ താഴ്ച്ചയിലേക്കാണ് ഞങ്ങള്‍ക്ക് ഇറങ്ങേണ്ടത്. അതിനായി മരത്തിലും , മറ്റും കെട്ടിയ കയറുകളും, മുള കൊണ്ട് ഉണ്ടാക്കിയ വേലികളും മറ്റുമാണുള്ളത്. അതിലൊക്കെ പിടിച്ചും, തൂങ്ങിയും എങ്ങിനെയൊക്കെയൊ ഞങ്ങളിറങ്ങി. ഇടക്ക് മുള കൊണ്ട് ഉണ്ടാക്കിയ കസേരകള്‍ ഇട്ടിട്ടുണ്ട്. ക്ഷീണിച്ചവര്‍ അവിടെയിരുന്ന് വിശ്രമിക്കുന്നുണ്ടായിരുന്നു.ഞങ്ങള്‍ വളരെ ആവേശത്തിലായിരുന്നു. ഇരിക്കാനൊന്നും ഇട കൊടുക്കാതെ ഞങ്ങളിറങ്ങി.
അവസാനം , അതിമനൊഹരമായ ഒരു പ്രദേശത്താണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. ചുറ്റും കാടിന്റെ പച്ചപ്പും, കുളിരും! ഒരു ശബ്ദം കേള്‍ക്കുന്നു. ഞാന്‍ ആകംഷയൊടെ നൊക്കി. എന്നെ ആ കാഴ്ച്ച അത്ഭുതപ്പെടുത്തി. ഏറ്റവും മനൊഹരമായ ഒരു വെള്ളച്ചാട്ടമായിരുന്നു അത്. മുകളില്‍ നിന്നും കുതിച്ചു ചാടുന്ന കുറ്റിരകളെപ്പൊലെ വെള്ളം തിമര്‍ത്തു ചാടുകയാണ്.
കാടിറങ്ങിയതുപൊലെ അത്ര എളുപ്പമല്ല മുകളിലേക്കു കയറാന്‍. ഒരു ചെറിയ അരുവി താഴേക്കൊഴുകുന്നത് ഞാന്‍ കണ്ടു. അരുവിയില്‍ സൂക്ഷിച്ചിറങ്ങി കൈയ്യും, മുഖവുമൊക്കെ കഴുകി. അവിടെ നിന്നും മുകളിലേക്ക് നൊക്കിയപ്പൊഴാണ് ഒരു ദയനീയമായ, തമാശ നിറഞ്ഞ ഒരു കാഴ്ച്ച ഞാന്‍ കണ്ടത്. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അദ്ധ്യാപകരില്‍ ചിലര്‍ നിസ്സഹായരായി മുകളില്‍ തന്നെ നില്‍ക്കുകയാണ്.
യാത്രക്കിറങ്ങിയപ്പൊള്‍ തന്നെ കാപ്പിക്കുരു പറിക്കരുതെന്ന് അദ്ധ്യാപകര്‍ ഞങ്ങളൊട് നിര്‍ദ്ദേശിച്ചിരുന്നു. അങ്ങനെ പറഞ്ഞിരുന്നതുകൊണ്ടായിരിക്കണം എനിക്ക് മൂന്നു കാപ്പിക്കുരു പറിക്കുവാന്‍ തൊന്നിയത്. ആ കളവിനു ശേഷം ഒന്നുമറിയാത്ത മട്ടില്‍ ഞാന്‍ നടന്നു നീങ്ങി. നടന്നു നടന്ന് ഞങ്ങള്‍ ഒരു സമതലത്തില്‍ എത്തി ചേര്‍ന്നു. അവിടെ വെച്ച് , പാലക്കാട്ടു നിന്നും വന്ന മുതിര്‍ന്നവരുടെ ഒരു സംഘത്തെ കണ്ടുമുട്ടി. നാടന്‍ പാട്ടു പാടിയും, താളം വെച്ചുമാണ് അവര്‍ നീങ്ങിയിരുന്നത്. ഞങ്ങളും അവരൊടൊപ്പം കൂടി.തമാശകളും പറഞ്ഞ് നടന്നു. സുന്ദരമായ ഒരു പൂന്തൊട്ടത്തിലാണ് ഞങ്ങളെത്തിച്ചേര്‍ന്നത്. അവിടെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് അവിടുത്തെ വള്ളിപ്പടര്‍പ്പുകളാണ്.
മീന്മുട്ടിയിലെ സ്പെഷല്‍ അവിടുത്തെ ഭക്ഷണമാണ്. ഞങ്ങള്‍ ഓരൊരുത്തരായി ഭക്ഷണ ശാലയില്‍ എത്തി ച്ചേര്‍ന്നു. തെര്‍മൊക്കൊള്‍ പ്ലേറ്റുമായി ഓരൊരുത്തരും നിരന്നു നിന്നു. ചൂടുള്ള ചൊറും, അച്ചാറും, സാലഡും, പിന്നെ നല്ല സുഗന്ധമേറിയ , മീന്മുട്ടിയിലെ സ്പെഷല്‍ മീന്‍ വറുത്തതും വാങ്ങിച്ച് കഴിക്കാന്‍ തുടങ്ങി. വളരെ രുചിയുണ്ടായിരുന്നു ആ ഭക്ഷണത്തിന്.
ഞങ്ങള്‍ വീണ്ടും ബസില്‍ കയറി. ടീച്ചര്‍മാര്‍ ഓരൊരുത്തരായി ബസ്സില്‍ കയറാന്‍ തുടങ്ങി. നാലേമുക്കാലിന് ഞങ്ങള്‍ മീന്മുട്ടിയൊട് യാത്ര പറഞ്ഞു. ഈ ദിവസങ്ങള്‍ ഞാന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കുകയില്ല.
thank you
ReplyDelete