Monday, December 27, 2010

മത്സ്യഫെഡിന്റെയും, കൊച്ചി കൊര്‍പൊറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഫുച്ചര്‍മേക്കേര്‍സ് എന്ന വ്യക്തിത്വ പരിശീലന പരിപാടി ഒരു മഹത്തായ സംരംഭമായിരുന്നു.ഈ പരിപാടിയുടെ സംഘാടകര്‍ക്ക് അനുമൊദനങ്ങള്‍ അര്‍പ്പിക്കുന്നു. വിദ്യാര്‍ഥികളുടേയും, രക്ഷിതാക്കളുടേയും ചിന്തകള്‍ക്കും, പ്രവര്‍ത്തികള്‍ക്കും ധനാന്മകമായ മാറ്റം വരുത്തുവാന്‍ പര്യാപ്തമായിരുന്നു പരിശീലനം. പരിശീലകരായ ശ്രീ ബെന്നി കുരിയനും, ശ്രീ സുരേഷും, നടത്തിയ ക്ലാസ്സുകള്‍ടെ പ്രസക്ത ഭാഗങ്ങള്‍.

സ്നേഹം പ്രകടിപ്പിക്കണം, സ്നേഹത്തിന്റെ ഭാഷ രക്ഷിതാക്കള്‍ അറിയണം.

ബെന്നി കുരിയന്‍

ഈ നൂറ്റാണ്ടിന്റെ സന്തതികള്‍ക്ക് സ്നേഹം പ്രകടിപ്പിച്ചാലെ മനസ്സിലാവുകയുള്ളു.കുട്ടികള്‍ നന്നാവുന്നത് ക്ഷമയൊടെ കാത്തിരിക്കണം.സ്നേഹം= ത്യാഗം എന്ന് തിരിച്ചറിയണം.നമ്മുടെ നിഷ്ക്കളങ്കത പൊയി.മക്കളുടെ മുന്നില്‍ ചിരിക്കാന്‍ കഴിയുന്ന മാതാപിതാക്കളാകണം.കുഞ്ഞുങ്ങള്‍ ചിരിക്കുംബൊള്‍ കൂടെ ചിരിക്കാന്‍ കഴിയണം.മതാപിതാക്കള്‍ക്ക് ചിരിക്കാന്‍ സമയമില്ലാതായിരിക്കുന്നു.മാതാപിതാക്കള്‍ ഇപ്പൊള്‍ കുടുംബത്തിന്റെ കേന്രം അല്ലാതായിരിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരമായ അവസ്ഥ.കുട്ടിയെ ശിക്ഷിക്കരുത്. ശിക്ഷിക്കുന്നത് അവന്റെ ആന്മവിശ്വാസം തകര്‍ക്കും.മുറിവേറ്റവന്‍ മുറിവല്‍പ്പിക്കും എന്നതൊര്‍ക്കുക.

കുട്ടികളെ മൊശക്കാരക്കുന്നത് ആരാണ് ? നമ്മള്‍ താനെയാണ്.ശരിയുടെ , നന്മയുടെ മേഖലയിലേക്ക് അവരെ നയിക്കാന്‍ നമുക്ക് ആവുന്നുണ്ടോ ?

കുട്ടികളുടെ മനസ്സില്‍ സ്വപ്നങ്ങള്‍ ഇട്ടു കൊടുക്കാന്‍ മാതപിതാക്കള്‍ക്ക് കഴിയണം.നീ പഠിക്കണം, സ്വന്തം കാലില്‍ നില്‍ക്കണം.എന്ന് പറഞ്ഞു കൊടുക്കണം.നീ വളര്‍ന്ന് ഞങ്ങളെ നൊക്കണ്ടവനാണെന്ന് പറഞ്ഞു കൊടുക്കണം.മക്കളെ ശപിക്കാത്ത , നല്ല വാക്കുകള്‍ പറയുന്ന മാതാപിതാക്കളാകണം.

മക്കളുടെ മേല്‍ സര്‍വാധിപത്യം പുലര്‍ത്തുന്നവരാണെന്ന ഭാവം പാടില്ല.മക്കളുടെ കൂട്ടുകാരാവണം.നൊബല്‍ സമ്മാന ജേതാവായ ആല്‍ബര്‍ട്ട് കാമുവിന്റെ വാക്കുകള്‍ അദ്ദേഹം പറഞ്ഞു.

Do not walk in front of me

I may not follow you

Do not walk behind me

I may not lead you

Walk beside me

And just be my friend

ഗുരുക്കന്മാരെ നമിക്കാന്‍ ശീലിപ്പിക്കണം.മക്കള്‍ക്ക് വേണ്ടി സേവനം നടത്തുന്ന അവരെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ വെച്ച് കുറ്റം പറയരുത്. അവര്‍ ആരാധിക്കുന്ന ആ വിഗ്രഹത്തെ അവരുടെ മനസ്സില്‍ നിന്നും ഉടച്ചു കളയരുത്. നിങ്ങള്‍ ഈ ലൊകത്തു നിന്നും പൊകുംബൊള്‍ മിടുമിടുക്കരായ മക്കളെ ഈ ലൊകത്തിനു നല്‍കിയിട്ടു വേണം പൊകാന്‍.

എസ്.എസ് എല്‍.സി.പരീക്ഷക്കിനി എണ്‍പതു ദിവസം മാത്രം . ഈ ദിവസങ്ങളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ മാതാപിതാക്കള്‍ പാലിക്കുക.

No computer

No TV

No mobile phone

Saturday, December 25, 2010

എസ് .ഡി.പി.വൈ.ബൊയ്സ് ഹൈസ്കൂളിന്റെ ബ്ലൊഗില്‍ ഈ ക്രിസ്തുമസ്സ് സുദിനത്തില്‍ നൂറാമത്തെ പൊസ്റ്റ് പൊസ്റ്റ് പബ്ലിഷ് ചെയ്യുന്നു.

വ്യക്തിത്വ വികസന പരിശീലകനാ‍യ ശ്രീ സുരേഷ് ( തിരുവനന്തപുരം) പത്താം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് നടത്തിയ കൌണ്‍സിലിങ്ങ് അജിത്ത് ലാല്‍ ( 10 ഡി ) റിപ്പൊര്‍ട്ട് ചെയ്യുന്നു.
കുട്ടികള്‍ കഠിനാധ്വാനം ചെയ്യണം

സുരെഷ് സാര്‍ കുട്ടികള്‍ക്ക് പ്രയൊജനപ്രദമായ പല അറിവുകളും ഞങ്ങളുമായി പങ്കുവെച്ചു.കുട്ടികളൊട് കഠിനാദ്ധ്വാനത്തെപ്പറ്റി പറഞ്ഞുതന്നു.കഠിനാദ്ധ്വാനത്തിലൂടെ മാത്രമെ ഉന്നതങ്ങളില്‍ എത്തിച്ചെരുവാന്‍ കഴിയുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു.ജീവിതത്തില്‍ അറിവിനേക്കാള്‍ നമ്മുടെ കഴിവാണ് പ്രയൊജനപ്പെടുന്നത്. ലൊകത്തിലെ ഏറ്റവും വലിയ പണക്കാരനായ ബില്‍ഗേറ്റ് പ്രീഡിഗ്രീ വിദ്യാഭ്യാസം മാത്രമെ മാത്രം ഉണ്ടായിരുന്നിട്ടും, ഉന്നതങ്ങളില്‍ എത്തിയത് കഴിവു കൊണ്ടാണ് .ആന്മവിശ്വാസം ഉണ്ടെങ്കില്‍ ഏതു കാര്യവും നമുക്ക് നേടുവാന്‍ കഴിയും.
ചിലര്‍ പറയുന്നത് കേള്‍‍ക്കാം, കൊക്കിലൊതുങ്ങതേ കൊത്താവു എന്ന്. ഇതു ശരിയല്ലെന്നദ്ദേഹം പറഞ്ഞു. കൊക്കില്‍ ഒതുങ്ങാത്തതും കൊത്തണം.ഇതിനു വേണ്ടി കൊക്ക് വലുതാക്കി കൊത്തേണ്ടി വരും.
നമ്മള്‍ മറ്റുള്ളവരെ പരിഹസിക്കരുത്. പരിഹസിക്കുന്നത് അയാളുടെ തലച്ചൊറിനെ ബാധിക്കുകയും, കൊശങ്ങള്‍ നശിക്കുകയും ചെയ്യും. ലൊകത്തീലെ ഏറ്റവും നല്ല പേര് നമ്മുടെ പേരു തന്നെയാണ് അത് ഉയര്‍ത്തിപിടിക്കുവാന്‍ നമുക്ക് കഴിയണം.ഒരു ദിവസം നമ്മുടെ മനസ്സിലൂടെ ആറായിരത്തി അഞ്ഞുറ് ചിന്തകള്‍ കടന്നു പൊകുന്നുണ്ട്. ഇത്രയും ചിന്തകള്‍ വേണ്ട. ഒരൊറ്റ ചിന്ത മതി. അത് പഠിക്കണം എന്ന ചിന്ത ആയിരിക്കണം.
day by day
in every way
iam getting
better and better
എന്നതായിരിക്കണം ചിന്ത.
ഒരാളെ കളിയാക്കുന്നതിനു പകരം അഭിനന്ദിച്ചാല്‍, ഗുണം അയാല്‍ക്കല്ല , നമുക്ക് തന്നെയാണ്. കാരണം ഒരാളെ അഭിനന്ദിക്കുംബൊള്‍ നമ്മുടെ ശരീരത്തില്‍ സെററ്റൊണ്‍ എന്ന എന്‍സൈം ഉല്‍പ്പാദിപ്പിക്കപ്പെടും. ഇത് ഒരാളെ സന്തൊഷവാനാക്കും. നന്ദി പറയുന്നതും , അഭിനന്ദിക്കുന്നതും ഒരു ശീലമാക്കണം.
ലൊകത്തിലെ ഏറ്റവും നല്ല വ്യക്തികള്‍ നമ്മുടെ മാതാപിതാക്കളാണ്. എന്തു പ്രശ്നം പരിഹരിക്കുന്നതിനും, എന്തു സഹായത്തിനും നമ്മുടെ മാതാപിതാക്കളെയാണ് സമീപിക്കേണ്ടത്. കൂട്ടുകാരെ തിരഞ്ഞെടുക്കുംബൊള്‍ ശ്രദ്ധിക്കണം. നല്ല കൂട്ടുകാരെ അടുപ്പിക്കുകയും, ചീത്ത കൂട്ടുകാരെ അകറ്റുകയും വേണം.

Saturday, December 11, 2010

യാത്രാ വിവരണം


എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്ക്കൂളിലെ അധ്യാപിക ശ്രീമതി ബി.ഇന്ദിര ടീച്ചര്‍ ഉത്തരേഡ്യന്‍‍ സംസ്ഥാനമായ അസ്സാം സന്ദര്‍ശനം നടത്തി.ഗൊഹട്ടി,ഷില്ലൊങ്,ചിറാപുഞ്ജി,ബ്രഹമപുത്ര,ജേര്‍ഹട്ട്,മേഘാലയ തുടങ്ങിയ സ്ഥലങ്ങളിലെ കാഴ്ച്ചകള്‍ കണ്ട് രണ്ടാഴ്ച്ചക്കാലം അവിടെ താമസിച്ചു.ഇന്ദിര ടീച്ചറുടെ അസ്സാം ഡയറി ബ്ലൊഗ് വായനാക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.

ആസ്സമിലേക്കുള്ള യാത്രയുടെ തുടക്കം ചെന്നൈ വരെ ട്രെയിനില്‍.ചെന്നൈയില്‍ നിന്നും കൊല്‍ക്കത്ത വഴി ഗൊഹട്ടിയിലേക്ക് നാലര മണിക്കൂര്‍ വിമാന യാത്ര.ആദ്യ വിമാനയാത്രയില്‍ അനുഭവിച്ചത് അങ്കലാപ്പുകാള്‍ക്കൊപ്പം, ആശ്ചര്യവും, അതിശയവും ! മേലെ നീലവാനം,താഴെ വെണ്മേഘ പരപ്പ് ! അവയ്ക്കിടയിലൂടെ മാറ്റൊരു മേഘചീന്തു പൊലെ നീങ്ങുന്ന വിമാനം....! ജാലക കാഴ്ച്ചകള്‍ . ആഹാ,എത്ര സുന്ദരം ! !

ആസ്സാംഡയറി

ബി.ഇന്ദിര

അസ്സാമിലെ പ്രധാന നഗരമായ ഗൊഹട്ടിയില്‍ നിന്നും ആദ്യം ഷില്ലൊങിലേക്ക് പൊകുവാനയിരുന്നു തീരുമാനം. ബ്രഹ്മപുത്രാ നദീ തീര നഗരമാണ് ഗൊഹട്ടി.വടക്ക് കിഴക്കന്‍ ഇന്‍ഡ്യയുടെ ഗേറ്റ്വേ ആണ് ഗൊഹട്ടി.മേഘാലയ, അരു‍ണാചല്‍ പ്രദേശ്, നാഗലാന്റ്, മണിപ്പൂര്‍ , മിസ്സൊറാം , ത്രിപുര, പശ്ചിമബംഗാള്‍, എന്നീ സ്ഥലങ്ങളിലേക്ക് പൊകുവാനുള്ള ഒരു ടെര്‍ണിങ് പൊയിന്റ് ആണ് ഈ സ്ഥലം. കെരളത്തിലെ ഒരു നഗരം പൊലെ തൊന്നിക്കും ഗൊഹട്ടി.കാലാവസ്ഥ കേരളത്തിലെ പ്പൊലെ തന്നെ !പല സ്ഥലത്തും തട്ടുകടകളാണ് മുഖ്യം. ചൊറു തന്നെയാണ് ആഹാരം. കറികള്‍ പാചകം ചെയ്യാന്‍ ഉപയൊഗിക്കുന്നത് കടുകെണ്ണയാണ് എന്നതു മാത്രം നമുക്ക് മടുപ്പ് ഉണ്ടാക്കും.



ഗൊഹട്ടിയില്‍ നിന്നും ഷിലൊങിലേക്ക് രണ്ട് മണിക്കുര്‍ യാത്രചെയ്യണം.വളഞ്ഞുപുളഞ്ഞു കിടക്കുന്ന റൊഡുകള്‍.കിഴുക്കാംതൂക്കായ മലകള്‍, റൊഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ ! ചിലസ്ഥലത്തു മലയിടിഞ്ഞു റൊഡിലേക്ക് വീഴുമൊ എന്നു തൊന്നിപ്പൊകും !റൊഡിന്റെ ഇരു വശത്തും നിറയെ വാഴകള്‍. ഒരു അടക്കാമരത്തിന്റെ ഉയരമുണ്ട് വാഴക്ക്! കൂടാതെ തേക്കും, റബ്ബറും ഉണ്ട്.

മേഘങ്ങളുടെ വീട്ടിലേക്ക്
എകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പൊള്‍, മേഘാലയത്തിലേക്ക് കടക്കുന്നതിന്റെ വ്യത്യാസം ഭൂപ്രക്രുതിയിലും കണ്ടുതുടങ്ങി.തണുപ്പ് ആരംഭിച്ചു. ധാരാളം ചെറി മരങ്ങള്‍ വഴിവക്കില്‍ കണ്ടു.ഇളം വയലറ്റ് നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞ ചെറി മരങ്ങള്‍ ഷില്ലിങിലെ മാത്രം പ്രത്യേകതയാണ്.

ഷില്ലൊങിലേക്ക് കടക്കുബൊള്‍ ആദ്യത്തെ കാഴ്ച്ച ഉമിയം തടാകമാണ്. ഉമിയം ജലവൈദ്യുത നിലയത്തില്‍ നിന്നുമൊഴുകി വരുന്ന ജലത്താല്‍ നിര്‍മ്മിച്ച നീലത്തടാകമാണ് ഇത്. ഉച്ചയൊടെ ഷില്ലൊങിലെത്തി. അപ്പൊഴെക്കും തണുപ്പ് കലശലായിരുന്നു. ചൈനക്കാരെപ്പൊലെ ഉയരം കുറഞ്ഞ ശരീര പ്രക്രിതിയാണ് നാട്ടുകാര്‍ക്ക്. ഗൊതംബിന്റെ നിറം. സ്ത്രീകള്‍ നല്ല മൊഡേണ്‍ ഡ്രസ്സാണ് ധരിക്കുന്നത്.


വാട്സ്സ് തടാകം
എല്ലാ ഹില്‍ സ്റ്റേഷനിലും ഉള്ളതുപൊലത്തെ ഒരു വലിയ തടാകമാണ് വാട്സ് തടാകം. ബൊട്ടിങും,ചുറ്റും പാര്‍ക്കും, പച്ചപുതകിടിയും ഒക്കെയുണ്ട്. ഏകദേശം നാലു മണി ആകുംബൊഴേക്കും ഇരുട്ട് വ്യാപിച്ചു തുടങ്ങും. അതാണവിടുത്തെ കാലവസ്ഥയുടെ പ്രത്യേകത.

ചിറാപുഞ്ചിയില്‍

പിറ്റേന്ന് രാവിലെ ഏഴു മണീക്ക് ചിറാപുഞ്ചിയിലേക്ക് പുറപ്പെട്ടു.ഒന്നര മണ്‍ക്കൂര്‍ യാത്രയുണ്ട് എന്നു കേട്ടു.പച്ച പുതച്ച മലനിരകള്‍ക്കിടയില്‍കൂടിയുള്ള യാത്ര വളരെ നല്ല അനുഭവമായിരുന്നു.റൊഡീന് ഇരുവശത്തുമുള്ള പുല്‍മേടുകളില്‍ കന്നുകാളികള്‍ കൂട്ട മായി മേഞ്ഞു നടക്കുന്നതുകാണാം. മനുഷ്യസഞ്ചാരം കുറവാണ് . മുതുകില്‍ മുളകൊണ്ടുണ്ടാക്കിയ കൂടുകളില്‍ സാധനങ്ങള്‍ നിറച്ച് ചുമന്നു കൊണ്ട് ചില ആളുകള്‍ പൊകുന്നതു കണ്ടു.

ചിറാപുഞ്ചിയിലെത്തുന്ന സഞ്ചാരികല്‍ക്ക് മഴയൊ, മഞ്ഞൊ കാരണം വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടാകാറ് എന്നാണറിഞ്ഞത്. പക്ഷേ ഞങ്ങള്‍ ചിറാപുഞ്ചിയിലെത്തുംബൊള്‍ മഴ ഒട്ടും ഇല്ലായിരുന്നു.ചിറാപുഞ്ചിയിലെ കുന്നിന്മുകളില്‍ നിന്നുള്ള കാഴ്ച്ച അതിമനൊഹരമാണ്! ചിറാപുഞ്ചിയില്‍ ധാരാളം വെള്ളച്ചാട്ടങ്ങളുണ്ട്. വെള്ളച്ചാട്ടങ്ങള്‍ വീക്ഷിക്കുന്നതിന് പല വ്യൂപൊയിന്റ്സും ഉണ്ട്. പിന്തിരിഞ്ഞു നില്‍ക്കുന്ന ഒരു ആനയുടെ പുറത്തുനിന്നും വെള്ളം പാഞ്ഞ് വരുന്നതു പൊലെ തൊന്നും. എലഫന്റാ വെള്ളച്ചാട്ടം എന്നാണ് അതിന്റെ പേര്. ബ്രിട്ടീഷുകാരാണ് ഈ പേരു നല്‍കിയതെന്ന് അവിടെ എഴുതി വച്ചിട്ടുണ്ട്.

അവിടെ വെച്ച് ഒരു മലയാളി കുടുംബത്തെ കണ്ടു.തിരുവനന്തപുരത്തുകാരനായ ഒരു വ്യൊമസേന ഉദ്യൊഗസ്ഥന്‍. ആ കൂടിക്കാഴ്ച്ച ഞങ്ങള്‍ക്കിരുവര്‍ക്കും വളരെ ആഹ്ലാദം പകര്‍ന്നു.





“മിസ്സിങ് വാട്ടര്‍ ഫാള്‍ “ മറ്റൊരു അല്‍ഭുതമാണ്.ഈ വെള്ളച്ചാട്ടം ഒരു കിണറിനുള്ളീലാണ്. കിണറിന്റെ ചുറ്റുമതിലിനരികില്‍ നിന്നും താഴേക്ക് നൊക്കിയാല്‍ ഭൂമിക്കുള്ളില്‍ നിന്നും വെള്ളം താഴേക്ക് കുതിച്ചു ചാടി വീഴുന്നതു കാണാം.പച്ച നിറമാണ് വെള്ളത്തിന് എന്നു തൊന്നുന്നു.

ബംഗ്ലാദേശ് അരികെ....


അവിടത്തെ ഉയരമുള്ള മലനിരകളില്‍ നിന്നും നൊക്കിയാല്‍ ഏകദേശം ഇരുപതു കിലൊമീറ്റര്‍ അകലെയായി ബംഗ്ലാദേശ് ഒരു താഴ്വരപൊലെ കാണാന്‍ കഴിയും.പച്ചക്കറിത്തൊട്ടങ്ങളില്‍ കാബേജ്, കൊളിഫ്ലവര്‍, പൊട്ടറ്റൊഎന്നിവ സമ്രുദ്ധമായി വളരുന്നുണ്ട്.തനതുരീതിയില്‍ വസ്ത്രധാരണം ചെയ്ത സ്ത്രീകള്‍ റൊഡരുകില്‍ പച്ചക്കറി വില്‍പ്പന നടത്തുന്നതു കാണാന്‍ കഴിഞ്ഞു.ഷില്ലൊങ് പീക്, ലേഡി ഹൈദരി പാര്‍ക്ക് എന്നിവയാണ് മറ്റു പ്രധാന ടുറിസ്റ്റ് സങ്കേതങ്ങള്‍.



ജൊര്‍ഹട്ട് മറ്റൊരു കേരളം ഗൊഹട്ടിയുടെ കിഴക്കുഭാഗത്തുള്ള ചെറിയൊരു പട്ടണമാണ് ജൊര്‍ഹട്ട്.ബ്രഹ്മപുത്ര നദി തൊട്ടടുത്തായി ഒഴുകൂന്നു.കേരളം പൊലെ തൊന്നിക്കുന്ന ഭൂപ്രക്രുതി. തെങ്ങ്, വാഴ, മാവ്, പ്ലാവ്, നെല്ലി, ആരിവേപ്പ് എന്നിവ വ്യാപകമായി കാണാം.ജനങ്ങളുടെ രൂപപ്രക്രുതിയും കേരളത്തിലെ ജനങ്ങളൊട് സാദ്രുശ്യം.ഭാഷ ആസ്സമിസും, ഹിന്ദിയും.സ്ത്രീകളുടെ വേഷം നമ്മുടെ സെറ്റുമുണ്ടുപൊലെതന്നെ.നേരിയതിന് കുറച്ചു നീളം കൂടും.സാരിപുതച്ചിരിക്കുകയണെന്നേ തൊന്നുകയുള്ളു. പ്രധാന ആഹാരം ചൊറുതന്നെ.പുഴമത്സ്യം ധാരാളം കിട്ടും. പച്ചക്കറികള്‍ അവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നു.

ബ്രഹ്മപുത്ര നദി തീരത്ത്



ജൊര്‍ഹട്ടില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രയുണ്ട് ബ്രഹ്മപുത്ര നദിയിലേക്ക്.റൊഡിനിരുവശവും കണ്ണെത്താദൂരത്തൊളം പരന്നു കിടക്കുന്ന നെല്‍പ്പാടങ്ങളാണ്. നദീ തീരത്തെ ചെറിയ വീടുകള്‍ തൂണുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷണം നേടുന്നതിനു വേണ്ടിയാണിത്.ബ്രഹ്മപുത്ര നദി മഴക്കാലത്ത് കരകവിഞ്ഞൊഴുകും.നദിയില്‍ ഇപ്പൊള്‍ വെള്ളം കുറവായിരുന്നു. നദിയിലൂടെ ജങ്കാര്‍ സര്‍വീസ് നടത്തുന്നുണ്ട്.നാലു മണിയായപ്പൊഴേക്കും പരിസരം ഇരുട്ടിത്തുടങ്ങി.


കാശിരംഗ നാഷണല്‍ പാര്‍ക്ക്


ജൊര്‍ഹട്ടില്‍ നിന്നും ഗൊഹട്ടി റൊഡിലൂടെ ഒരു മണിക്കൂര്‍ യാത്ര ചെയ്തു വേണം പാര്‍ക്കിലെത്താന്‍.ആസ്സമിലെ കര്‍ബി അങ്ലൊങ് ജില്ലയിലാ‍ണ് പാര്‍ക്ക്. റൊഡിനിരുവശവും തേയില ത്തൊട്ടങ്ങളും,നെല്‍പ്പാടങ്ങളുമാണ്. പാര്‍ക്കിലേക്ക് പൊകുവാന്‍ തുറന്ന ജീപ്പ് ഉണ്ട്. ഒരു ജീപ്പില്‍ അഞ്ചൊ,ആറൊ പേര്‍ക്ക് കയറാം. ജീപ്പുകള്‍ കൂട്ടമായാണ് പുറപ്പെടുക. സഹായത്തിന് ഗൈഡ് ഉണ്ട്. റൊഡിനിരുവശവുമുള്ള കുറ്റിക്കാടുകളില്‍ പലതരം ജീവികള്‍ക്കുള്ള വാസസ്ഥലം ഒരുക്കിയിരിക്കുന്നു. കൊക്കുകള്‍, കാട്ടുപൊത്ത്, മാന്‍, റിനൊസൊറസ്, എന്നിവയെ കൂട്ടമായി കണ്ടു.പുല്‍മേടുകളില്‍ നിന്നും ആനക്കൂട്ടങ്ങള്‍ ഇറങ്ങി വരുന്നത് കാണാമായിരുന്നു. റൊഡ് ചെന്നെത്തുന്നത് ഒരു വ്യൂ പൊയിന്റിലാണ്.അതിനരുകില്‍ ആല്‍മരം പൊലെ വലിയ ഒരു മരം കണ്ടു.അതില്‍ കുടമ്പുളി പൊലെ വലിയ കായകള്‍ കണ്ടു.ആനയുടെ തീറ്റയാണത്രെ അത്. വഴിയരുകിലുള്ള കടകളില്‍ റിനൊസൊറസിന്റെ മരം കൊണ്ടുള്ള പ്രതിമകള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത് കണ്ടു.നമ്മള്‍ ആനയുടെ പ്രതിമ വെക്കുന്നതു പൊലെ ആസ്സാമികള്‍ റിനൊയുടെ പ്രതിമയാണത്രെ വെക്കുന്നത്. ആസ്സാമില്‍ തണുപ്പ് കാ‍ലം തുടങ്ങുന്നത് നവംബറിലാണ്. ഒരൊ ദിവസം കഴിയുന്തൊറും തണുപ്പ് കൂടി വരുന്നുണ്ടായിരുന്നു. ടിബറ്റില്‍നിന്നും കച്ചവടക്കാര്‍ വൂളന്‍ വസ്ത്രങ്ങളുമായി എത്തിക്കൊണ്ടിരുന്നു.ഞങ്ങള്‍ കടകള്‍ കാണാനും, ഡ്രസ്സ് വാങ്ങാനുമായി പൊയി.

, രണ്ടാഴ്ച്ചത്തെ ആസ്സാം പര്യടനത്തിനു ശേഷം കേരളത്തിലേക്ക് മടങ്ങുന്നതിനുള്ള ഒരുക്കം തുടങ്ങി. നവംബര്‍ പത്തിന് ഞങ്ങള്‍ ജൊര്‍ഹട്ടില്‍ നിന്നും യാത്ര തിരിച്ചു.നാഗാലാന്റില്‍ നിന്നുള്ള കുറെപ്പേര്‍ ട്രെയിനില്‍ തിക്കി കയറി. വെളുത്തു തടിച്ച ശരീരവും, ചെറിയ കണ്ണുകളുമുള്ള ആ സുന്ദരന്മാര്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കും.

മറ്റൊരു സംസ്ഥാനവും, അവിടുത്തെ ജനതയും, ജീവിതരീതികളും, ആചാരങ്ങളും, കാഴ്ച്ചകളുമെല്ലാം കാണാന്‍ കഴിഞ്ഞതിലുള്ള അതിയായ ആഹ്ലാദത്തൊടെയാണ് ഞാന്‍ തിരിച്ചെത്തിയത്. നമ്മള്‍ ,ഭാരതം മുഴുവന്‍ സഞ്ചരിക്കണം എന്നാണ് എന്റെ അഭിപ്രായം.വിവിധ ജനസമൂഹത്തെ കാണണം.വൈവിധ്യമാര്‍ന്ന ഭൂപ്രക്രുതി അസ്വദിക്കണം. വ്യത്യസ്ഥമായ കാലാവസ്ഥ അനുഭവിക്കണം.ഒരു യാത്രയിലൂടെ നേടുന്ന അനുഭവങ്ങള്‍ ,അറിവുകള്‍ ഇതൊന്നും വായനയില്‍ നിന്നൊ വിദ്യാലയത്തില്‍ നിന്നൊ നമുക്ക് ലഭിക്കുകയില്ല.



Wednesday, December 8, 2010

ലേഖനം

നെറ്റൊ രക്ഷതി സര്‍വതും !
അനില രൂപക്
മുടി നീട്ടി വളര്‍ത്തണം. ജീന്‍സാണെങ്കിലൊ ലൊവേസ്റ്റ് ! ബെല്‍റ്റിലെ ചിത്രപ്പണികള്‍ പ്രദര്‍ശിപ്പിക്കേണ്ടേ? അതിന് ടിഷര്‍ട്ട് മുന്‍ ഭാഗത്ത് അല്‍പ്പം ഉയര്‍ത്തിവെച്ചാലും മതി. ആഹാ !ഇപ്പൊള്‍ നല്ല സ്റ്റൈല്‍ ആയിരിക്കുന്നു.ഒരു കാതില്‍ കമ്മല്‍ കൂടി ആയാലൊ?ചേച്ചിമാരുടെ രണ്ടുകമ്മലിനേക്കാള്‍ വിലയാണ് ചേട്ടന്മാരുടെ ഈ ഒറ്റക്കമ്മലിന്.ഇങ്ങനെ പൊകുന്നു കാര്യങ്ങള്‍.
ചാനലുകളില്‍ റിയാലിറ്റി ഷൊകള്‍ അരങ്ങുതകര്‍ക്കുന്നു. ഒരിടത്തും ക്യാമറക്കണ്ണുകള്‍ക്ക് വിശ്രമമില്ല.പിച്ചക്കാരനുപൊലും സകല ഫെസിലിറ്റീസുമുള്ള മൊബൈല്‍ ഫൊണ്‍ സ്വന്തം!ഇതില്‍പ്പരമെന്തുവേണം?
ബാല്യകൌമാരങ്ങള്‍ ഇതു കണ്ടു വളരുംബൊള്‍ നാം ആരെയാണ് പഴിക്കുക? ഇവര്‍ക്ക് ഇതൊക്കെ കാണാന്‍ അവസരമൊരുക്കി കൊടുക്കുന്നവര്‍ നമ്മള്‍ തന്നെയല്ലേ ?കൌമാര ചിന്തകള്‍ കംബ്യൂട്ടറുകള്‍ കവര്‍ന്നെടുക്കുമെന്ന് നാം കരുതിയൊ? എങ്കിലിതാ അതും സത്യമായിരിക്കുന്നു.ഇന്റര്‍നെറ്റിന്റെ വികലമായ കാഴ്ച്ചകളിലഭിരമിച്ച്, ചുറ്റുപാടുകളില്‍ നിന്നും ഉള്‍വലിഞ്ഞ്, അവന്റേതായ ഒരു നിഗൂഢലൊകത്തേക്ക് അവനെ നയിച്ചത് നാം തന്നെയല്ലേ?
ഇവിടെ ബാല്യ കൌമാരങ്ങള്‍ തളച്ചിടപ്പെടുകയല്ല , പറിച്ചെറിയപ്പെടുകയാണ്...പുതുതലമുറയെ വഴിപിഴപ്പിക്കാന്‍ ഇതില്‍പ്പരമൊരു ഉപാധിയുണ്ടൊ ?
പിതാ രക്ഷതി കൌമാരേ
ഭര്‍ത്രൊ രക്ഷതി യൌവനേ
പുത്രൊ രക്ഷതി വാര്‍ദ്ധക്യേ

മനുസ്മ്രുതിയിലെ വാക്കുകള്‍ക്കിനി അര്‍ദ്ധചാഞ്ചല്യം നാം തന്നെ വരുത്തേണ്ടിയിരിക്കുന്നു.
“എല്ലാം ഇന്റര്‍നെറ്റ് മയം
നെറ്റൊ രക്ഷതി സര്‍വതും “

Tuesday, December 7, 2010

കവിത

എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്കൂളിലെ അധ്യാപിക ശ്രീമതി അനില ടീച്ചര്‍ എഴുതിയ കവിത അവതരിപ്പിക്കുന്നു.പ്രക്രുതിയുടെ മഹിമകളെ വാഴ്ത്തുകയും, അതൊടൊപ്പം പ്രക്രുതി നേരിടുന്ന ദുര്‍വിധിയില്‍ വ്യസനിക്കുകയും ചെയ്യുകയാണ് കവയത്രി.


കവിത

പ്രക്രുതി നീയെത്ര മനൊഹരി
അനില രൂപക്


പ്രക്രുതി നീയെത്ര മനൊഹരി,

പ്രണമിക്കുന്നു നിന്നെ ഞങ്ങള്‍.

പരമാണു തന്‍ മഹാപ്രപഞ്ചമേ,

നിന്നിലലിയുന്നൂ ഞങ്ങളീ കുഞ്ഞുമക്കള്‍ !

അറിയാതെ ചെയ്യുന്നു ഞങ്ങളീ പാപം

അറിവില്ലായ്മക്ക് തരില്ലേ നീ മാപ്പ് ?

മഹാവ്രക്ഷത്തിന്‍ ശാഖകളറുക്കുന്ന,

നീരുറവകള്‍ തന്‍ ആദിതാളം തകര്‍ക്കുന്ന,

മനുഷ്യന്‍ മനുഷ്യനല്ലാതെയാവുന്നയീ-

മഹാചിദ്രങ്ങള്‍ക്ക് തരില്ലേ നീ മാപ്പ് ?



സാമൂഹ്യ ശാസ്ത്ര മേള

മട്ടാഞ്ചെരി ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയില്‍ വര്‍ക്കിങ് മൊഡല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി.

വി ജ യി ക ള്‍
അക്ഷയ് കുമാര്‍
അജയ് ഉണ്ണിക്രിഷ്ണന്‍

ശാസ്ത്രമേള

മട്ടാഞ്ചേരി ഉപജില്ലാ ശാസ്ത്രമേളയില്‍ സയന്‍സ് സ്റ്റില്‍മൊഡല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി.
വിജയികള്‍
അരുണ്‍ പ്രദീപ്
ആദര്‍ശ് പി.എസ്

Friday, December 3, 2010

മട്ടാഞ്ചേരി ഉപജില്ല കായിക മേള

എസ്.ഡി.പി.വൈ.ബി.എച്ച്.എസ്.എസ്. ഓവറൊള്‍ ചാംബ്യന്‍


മഹാരാജാസ് മൈതാനിയിയില്‍ നടന്ന ഉപജില്ലാ കായിക മത്സരത്തില്‍ 61 ഇനങ്ങളില്‍ ജേതാക്കളായി.33 ഒന്നാം സ്ഥാനവും, 16 രണ്ടാം സ്ഥാനവും , 12 മൂന്നാം സ്ഥാനവും നേടി 248 പൊയിന്റ്കള്‍‍ കരസ്ഥമാക്കി അഭിമാനകരമായ വിജയം നേടി.
കായിക താരങ്ങളെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് അനുമൊദിച്ചു.ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.എന്‍.സതീശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ദേവസ്വം മാനേജര്‍ ശ്രീ അയ്യപ്പന്‍ മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.പ്രിന്‍സിപ്പള്‍ ശ്രീമതി എന്‍.പി.മിനി ടീച്ചര്‍ ആ‍ശംസാ പ്രസംഗം നടത്തി.
കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കിയ കായിക അധ്യാപകന്‍ ശ്രീ. വി.പദ്മനാഭന്‍ മാസ്റ്ററെ
മിനി ടീച്ചര്‍ അനുമൊദിച്ചു.

WINNERS

JUNIOR CHAMPION: HARIKRISHNAN . V. (Standard X E)

800 MTS. ( JUNIOR) FIRST : HARIKRISHNAN. V ,10 E

400 MTS. (JUNIOR) FIRST :HARIKRISHNAN. V

1500 MTS.(JUNIOR) FIRST :HARIKRISHNAN. V

3000 MTS. (JUNIOR) FIRST :ASHIQUE ,10E

5 KM. WALK (JUNIOR) :FIRST :ASHIQUE , 10E

100 MTS. HURDLES (JUNOR) : SECOND :ARUN. N.S ,10D

400 MTS. RACE- SECOND:NISHAS.K.N, 9 E

1500 MTS. RACE-THIRD : NISHAS.K.N,9E

SHOTPUT- (JUNIOR) THIRD:DOMINIC TONY

LONG JUMP (KIDDYS)-THIRD:ALTHAF. M.H,6D

400 MTS.(SUB.JUNIOR)-THIRD:AKSHAY. U.S

100 MTS. (SUB.JUNIOR)-THIRD:AKSHAY. U.S

WRESTLING-THIRD:ASHIQUE,XE

4X100 MTS.RELY-THIRD:ARUN.N.S,(XD),NISHAN.K.N(9E),HARIKRISHNAN(XE),ANEESH(XE)

4X100 MTS.RELY(KIDDYS): ALTHAF. M.H,ABDUL FERNAT,SIVAPRASAD,HRIDIK NATH.C.A

ഐ.ടി മേള

ഒവറൊള്‍ ചാംബ്യന്‍ ഷിപ്



മട്ടാഞ്ചേരി ഉപജില്ല ഐ.ടി മത്സരത്തില്‍ യു.പി., ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍


24 പൊയിന്റ് നേടി എസ്.ഡി .പി.വൈ.പി. ബൊയ്സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഒവറൊള്‍ ചാംബ്യന്‍ ഷിപ്പ് കരസ്ഥമാക്കി.

വിജയികള്‍

1. ഡിജിറ്റല്‍ പെയ്ന്റിംഗ്. ( എച്ച്.എസ്.) നഹീല്‍ റാസി 9 ബി. ( ഒന്നാം സ്ഥാനം )
2.ഡിജിറ്റല്‍ പെയ്ന്റിംഗ്. (യു. പി. ) ഇര്‍ഫാന്‍ മുഹമ്മദ് ( രണ്ടാം സ്ഥാനം )
3. മലയാളം റ്റൈപ്പിഗ് ( യു.പി.) ശീര്‍ഷന്‍ പര്‍വീണ്‍ ( രണ്ടാം സ്ഥാനം )
4.ക്വിസ്. ( എച്ച് .എസ്. ) മുഹമ്മദ് അമീന്‍ ( രണ്ടാം സ്ഥാനം )
5. ഡിജിറ്റല്‍ പെയ്ന്റിംഗ് ( എച്ച്.എസ്.എസ്.) ..................................................................
6.മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ ( എച്ച്.എസ്.എസ്.)..........................................................

ഗണിത ശാസ്ത്രം

മട്ടാഞ്ചേരി ഉപജില്ല ഗണിതശാസ്ത്ര മേളയില്‍ സ്റ്റില്‍ മൊഡല്‍ മത്സരം
9H ലെ സൂരജ് കെ.എസ്. സ്റ്റില്‍ മൊഡല്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

കലൊത്സവം

മട്ടാഞ്ചേരി ഉപജില്ലാ കലൊത്സവം - വിജയികള്‍


ചെണ്ടമേളം ഫസ്റ്റ് A ഗ്രേഡ് !

ഇനി ജില്ലയിലേക്ക്



1.ലളിതഗാനം.................. ശ്രീകാന്ത്.വി.എസ് 10 A (ഒന്നാം സ്ഥാനം എ ഗ്രേഡ്)


2.പദ്യം ചൊല്ലല്‍.............അഭിലാഷ്.ഐ.വി. ( ഒന്നാം സ്ഥാനം എ ഗ്രേഡ്)


3.തബല..........................അമല്‍ കെ രമേശന്‍ 10 B (ഒന്നാം സ്ഥാനം എ ഗ്രേഡ് )


4.ചെണ്ടമേളം ................അജിത് .പി.എസ്. 10 D ( ഒന്നാം സ്ഥാനം എ ഗ്രേഡ് )


5.ചെണ്ട -തായമ്പക......അജിത്.പി.എസ് 10 D (ഒന്നാം സ്ഥാനം എ ഗ്രേഡ് )


6.ഗാനാലാപനം -സംസ്ക്രുതം-............ശ്രീകാന്ത് .വി.എസ് 10 B( ഒന്നാം സ്ഥാനം എ ഗ്രേഡ്0


7.കവിത രചന സംസ്ക്രുതം .................അശ്വിന്‍ ദാസ് എന്‍.എസ് 10 D ( ഒന്നാം സ്ഥാനം എ ഗ്രേഡ് )


8. സമസ്യാപൂരണം .............................അബിജിത്ത്.പി.കെ ( ഒന്നാം സ്ഥാനം എ ഗ്രേഡ് )