Saturday, December 11, 2010

യാത്രാ വിവരണം


എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്ക്കൂളിലെ അധ്യാപിക ശ്രീമതി ബി.ഇന്ദിര ടീച്ചര്‍ ഉത്തരേഡ്യന്‍‍ സംസ്ഥാനമായ അസ്സാം സന്ദര്‍ശനം നടത്തി.ഗൊഹട്ടി,ഷില്ലൊങ്,ചിറാപുഞ്ജി,ബ്രഹമപുത്ര,ജേര്‍ഹട്ട്,മേഘാലയ തുടങ്ങിയ സ്ഥലങ്ങളിലെ കാഴ്ച്ചകള്‍ കണ്ട് രണ്ടാഴ്ച്ചക്കാലം അവിടെ താമസിച്ചു.ഇന്ദിര ടീച്ചറുടെ അസ്സാം ഡയറി ബ്ലൊഗ് വായനാക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.

ആസ്സമിലേക്കുള്ള യാത്രയുടെ തുടക്കം ചെന്നൈ വരെ ട്രെയിനില്‍.ചെന്നൈയില്‍ നിന്നും കൊല്‍ക്കത്ത വഴി ഗൊഹട്ടിയിലേക്ക് നാലര മണിക്കൂര്‍ വിമാന യാത്ര.ആദ്യ വിമാനയാത്രയില്‍ അനുഭവിച്ചത് അങ്കലാപ്പുകാള്‍ക്കൊപ്പം, ആശ്ചര്യവും, അതിശയവും ! മേലെ നീലവാനം,താഴെ വെണ്മേഘ പരപ്പ് ! അവയ്ക്കിടയിലൂടെ മാറ്റൊരു മേഘചീന്തു പൊലെ നീങ്ങുന്ന വിമാനം....! ജാലക കാഴ്ച്ചകള്‍ . ആഹാ,എത്ര സുന്ദരം ! !

ആസ്സാംഡയറി

ബി.ഇന്ദിര

അസ്സാമിലെ പ്രധാന നഗരമായ ഗൊഹട്ടിയില്‍ നിന്നും ആദ്യം ഷില്ലൊങിലേക്ക് പൊകുവാനയിരുന്നു തീരുമാനം. ബ്രഹ്മപുത്രാ നദീ തീര നഗരമാണ് ഗൊഹട്ടി.വടക്ക് കിഴക്കന്‍ ഇന്‍ഡ്യയുടെ ഗേറ്റ്വേ ആണ് ഗൊഹട്ടി.മേഘാലയ, അരു‍ണാചല്‍ പ്രദേശ്, നാഗലാന്റ്, മണിപ്പൂര്‍ , മിസ്സൊറാം , ത്രിപുര, പശ്ചിമബംഗാള്‍, എന്നീ സ്ഥലങ്ങളിലേക്ക് പൊകുവാനുള്ള ഒരു ടെര്‍ണിങ് പൊയിന്റ് ആണ് ഈ സ്ഥലം. കെരളത്തിലെ ഒരു നഗരം പൊലെ തൊന്നിക്കും ഗൊഹട്ടി.കാലാവസ്ഥ കേരളത്തിലെ പ്പൊലെ തന്നെ !പല സ്ഥലത്തും തട്ടുകടകളാണ് മുഖ്യം. ചൊറു തന്നെയാണ് ആഹാരം. കറികള്‍ പാചകം ചെയ്യാന്‍ ഉപയൊഗിക്കുന്നത് കടുകെണ്ണയാണ് എന്നതു മാത്രം നമുക്ക് മടുപ്പ് ഉണ്ടാക്കും.



ഗൊഹട്ടിയില്‍ നിന്നും ഷിലൊങിലേക്ക് രണ്ട് മണിക്കുര്‍ യാത്രചെയ്യണം.വളഞ്ഞുപുളഞ്ഞു കിടക്കുന്ന റൊഡുകള്‍.കിഴുക്കാംതൂക്കായ മലകള്‍, റൊഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ ! ചിലസ്ഥലത്തു മലയിടിഞ്ഞു റൊഡിലേക്ക് വീഴുമൊ എന്നു തൊന്നിപ്പൊകും !റൊഡിന്റെ ഇരു വശത്തും നിറയെ വാഴകള്‍. ഒരു അടക്കാമരത്തിന്റെ ഉയരമുണ്ട് വാഴക്ക്! കൂടാതെ തേക്കും, റബ്ബറും ഉണ്ട്.

മേഘങ്ങളുടെ വീട്ടിലേക്ക്
എകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പൊള്‍, മേഘാലയത്തിലേക്ക് കടക്കുന്നതിന്റെ വ്യത്യാസം ഭൂപ്രക്രുതിയിലും കണ്ടുതുടങ്ങി.തണുപ്പ് ആരംഭിച്ചു. ധാരാളം ചെറി മരങ്ങള്‍ വഴിവക്കില്‍ കണ്ടു.ഇളം വയലറ്റ് നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞ ചെറി മരങ്ങള്‍ ഷില്ലിങിലെ മാത്രം പ്രത്യേകതയാണ്.

ഷില്ലൊങിലേക്ക് കടക്കുബൊള്‍ ആദ്യത്തെ കാഴ്ച്ച ഉമിയം തടാകമാണ്. ഉമിയം ജലവൈദ്യുത നിലയത്തില്‍ നിന്നുമൊഴുകി വരുന്ന ജലത്താല്‍ നിര്‍മ്മിച്ച നീലത്തടാകമാണ് ഇത്. ഉച്ചയൊടെ ഷില്ലൊങിലെത്തി. അപ്പൊഴെക്കും തണുപ്പ് കലശലായിരുന്നു. ചൈനക്കാരെപ്പൊലെ ഉയരം കുറഞ്ഞ ശരീര പ്രക്രിതിയാണ് നാട്ടുകാര്‍ക്ക്. ഗൊതംബിന്റെ നിറം. സ്ത്രീകള്‍ നല്ല മൊഡേണ്‍ ഡ്രസ്സാണ് ധരിക്കുന്നത്.


വാട്സ്സ് തടാകം
എല്ലാ ഹില്‍ സ്റ്റേഷനിലും ഉള്ളതുപൊലത്തെ ഒരു വലിയ തടാകമാണ് വാട്സ് തടാകം. ബൊട്ടിങും,ചുറ്റും പാര്‍ക്കും, പച്ചപുതകിടിയും ഒക്കെയുണ്ട്. ഏകദേശം നാലു മണി ആകുംബൊഴേക്കും ഇരുട്ട് വ്യാപിച്ചു തുടങ്ങും. അതാണവിടുത്തെ കാലവസ്ഥയുടെ പ്രത്യേകത.

ചിറാപുഞ്ചിയില്‍

പിറ്റേന്ന് രാവിലെ ഏഴു മണീക്ക് ചിറാപുഞ്ചിയിലേക്ക് പുറപ്പെട്ടു.ഒന്നര മണ്‍ക്കൂര്‍ യാത്രയുണ്ട് എന്നു കേട്ടു.പച്ച പുതച്ച മലനിരകള്‍ക്കിടയില്‍കൂടിയുള്ള യാത്ര വളരെ നല്ല അനുഭവമായിരുന്നു.റൊഡീന് ഇരുവശത്തുമുള്ള പുല്‍മേടുകളില്‍ കന്നുകാളികള്‍ കൂട്ട മായി മേഞ്ഞു നടക്കുന്നതുകാണാം. മനുഷ്യസഞ്ചാരം കുറവാണ് . മുതുകില്‍ മുളകൊണ്ടുണ്ടാക്കിയ കൂടുകളില്‍ സാധനങ്ങള്‍ നിറച്ച് ചുമന്നു കൊണ്ട് ചില ആളുകള്‍ പൊകുന്നതു കണ്ടു.

ചിറാപുഞ്ചിയിലെത്തുന്ന സഞ്ചാരികല്‍ക്ക് മഴയൊ, മഞ്ഞൊ കാരണം വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടാകാറ് എന്നാണറിഞ്ഞത്. പക്ഷേ ഞങ്ങള്‍ ചിറാപുഞ്ചിയിലെത്തുംബൊള്‍ മഴ ഒട്ടും ഇല്ലായിരുന്നു.ചിറാപുഞ്ചിയിലെ കുന്നിന്മുകളില്‍ നിന്നുള്ള കാഴ്ച്ച അതിമനൊഹരമാണ്! ചിറാപുഞ്ചിയില്‍ ധാരാളം വെള്ളച്ചാട്ടങ്ങളുണ്ട്. വെള്ളച്ചാട്ടങ്ങള്‍ വീക്ഷിക്കുന്നതിന് പല വ്യൂപൊയിന്റ്സും ഉണ്ട്. പിന്തിരിഞ്ഞു നില്‍ക്കുന്ന ഒരു ആനയുടെ പുറത്തുനിന്നും വെള്ളം പാഞ്ഞ് വരുന്നതു പൊലെ തൊന്നും. എലഫന്റാ വെള്ളച്ചാട്ടം എന്നാണ് അതിന്റെ പേര്. ബ്രിട്ടീഷുകാരാണ് ഈ പേരു നല്‍കിയതെന്ന് അവിടെ എഴുതി വച്ചിട്ടുണ്ട്.

അവിടെ വെച്ച് ഒരു മലയാളി കുടുംബത്തെ കണ്ടു.തിരുവനന്തപുരത്തുകാരനായ ഒരു വ്യൊമസേന ഉദ്യൊഗസ്ഥന്‍. ആ കൂടിക്കാഴ്ച്ച ഞങ്ങള്‍ക്കിരുവര്‍ക്കും വളരെ ആഹ്ലാദം പകര്‍ന്നു.





“മിസ്സിങ് വാട്ടര്‍ ഫാള്‍ “ മറ്റൊരു അല്‍ഭുതമാണ്.ഈ വെള്ളച്ചാട്ടം ഒരു കിണറിനുള്ളീലാണ്. കിണറിന്റെ ചുറ്റുമതിലിനരികില്‍ നിന്നും താഴേക്ക് നൊക്കിയാല്‍ ഭൂമിക്കുള്ളില്‍ നിന്നും വെള്ളം താഴേക്ക് കുതിച്ചു ചാടി വീഴുന്നതു കാണാം.പച്ച നിറമാണ് വെള്ളത്തിന് എന്നു തൊന്നുന്നു.

ബംഗ്ലാദേശ് അരികെ....


അവിടത്തെ ഉയരമുള്ള മലനിരകളില്‍ നിന്നും നൊക്കിയാല്‍ ഏകദേശം ഇരുപതു കിലൊമീറ്റര്‍ അകലെയായി ബംഗ്ലാദേശ് ഒരു താഴ്വരപൊലെ കാണാന്‍ കഴിയും.പച്ചക്കറിത്തൊട്ടങ്ങളില്‍ കാബേജ്, കൊളിഫ്ലവര്‍, പൊട്ടറ്റൊഎന്നിവ സമ്രുദ്ധമായി വളരുന്നുണ്ട്.തനതുരീതിയില്‍ വസ്ത്രധാരണം ചെയ്ത സ്ത്രീകള്‍ റൊഡരുകില്‍ പച്ചക്കറി വില്‍പ്പന നടത്തുന്നതു കാണാന്‍ കഴിഞ്ഞു.ഷില്ലൊങ് പീക്, ലേഡി ഹൈദരി പാര്‍ക്ക് എന്നിവയാണ് മറ്റു പ്രധാന ടുറിസ്റ്റ് സങ്കേതങ്ങള്‍.



ജൊര്‍ഹട്ട് മറ്റൊരു കേരളം ഗൊഹട്ടിയുടെ കിഴക്കുഭാഗത്തുള്ള ചെറിയൊരു പട്ടണമാണ് ജൊര്‍ഹട്ട്.ബ്രഹ്മപുത്ര നദി തൊട്ടടുത്തായി ഒഴുകൂന്നു.കേരളം പൊലെ തൊന്നിക്കുന്ന ഭൂപ്രക്രുതി. തെങ്ങ്, വാഴ, മാവ്, പ്ലാവ്, നെല്ലി, ആരിവേപ്പ് എന്നിവ വ്യാപകമായി കാണാം.ജനങ്ങളുടെ രൂപപ്രക്രുതിയും കേരളത്തിലെ ജനങ്ങളൊട് സാദ്രുശ്യം.ഭാഷ ആസ്സമിസും, ഹിന്ദിയും.സ്ത്രീകളുടെ വേഷം നമ്മുടെ സെറ്റുമുണ്ടുപൊലെതന്നെ.നേരിയതിന് കുറച്ചു നീളം കൂടും.സാരിപുതച്ചിരിക്കുകയണെന്നേ തൊന്നുകയുള്ളു. പ്രധാന ആഹാരം ചൊറുതന്നെ.പുഴമത്സ്യം ധാരാളം കിട്ടും. പച്ചക്കറികള്‍ അവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നു.

ബ്രഹ്മപുത്ര നദി തീരത്ത്



ജൊര്‍ഹട്ടില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രയുണ്ട് ബ്രഹ്മപുത്ര നദിയിലേക്ക്.റൊഡിനിരുവശവും കണ്ണെത്താദൂരത്തൊളം പരന്നു കിടക്കുന്ന നെല്‍പ്പാടങ്ങളാണ്. നദീ തീരത്തെ ചെറിയ വീടുകള്‍ തൂണുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷണം നേടുന്നതിനു വേണ്ടിയാണിത്.ബ്രഹ്മപുത്ര നദി മഴക്കാലത്ത് കരകവിഞ്ഞൊഴുകും.നദിയില്‍ ഇപ്പൊള്‍ വെള്ളം കുറവായിരുന്നു. നദിയിലൂടെ ജങ്കാര്‍ സര്‍വീസ് നടത്തുന്നുണ്ട്.നാലു മണിയായപ്പൊഴേക്കും പരിസരം ഇരുട്ടിത്തുടങ്ങി.


കാശിരംഗ നാഷണല്‍ പാര്‍ക്ക്


ജൊര്‍ഹട്ടില്‍ നിന്നും ഗൊഹട്ടി റൊഡിലൂടെ ഒരു മണിക്കൂര്‍ യാത്ര ചെയ്തു വേണം പാര്‍ക്കിലെത്താന്‍.ആസ്സമിലെ കര്‍ബി അങ്ലൊങ് ജില്ലയിലാ‍ണ് പാര്‍ക്ക്. റൊഡിനിരുവശവും തേയില ത്തൊട്ടങ്ങളും,നെല്‍പ്പാടങ്ങളുമാണ്. പാര്‍ക്കിലേക്ക് പൊകുവാന്‍ തുറന്ന ജീപ്പ് ഉണ്ട്. ഒരു ജീപ്പില്‍ അഞ്ചൊ,ആറൊ പേര്‍ക്ക് കയറാം. ജീപ്പുകള്‍ കൂട്ടമായാണ് പുറപ്പെടുക. സഹായത്തിന് ഗൈഡ് ഉണ്ട്. റൊഡിനിരുവശവുമുള്ള കുറ്റിക്കാടുകളില്‍ പലതരം ജീവികള്‍ക്കുള്ള വാസസ്ഥലം ഒരുക്കിയിരിക്കുന്നു. കൊക്കുകള്‍, കാട്ടുപൊത്ത്, മാന്‍, റിനൊസൊറസ്, എന്നിവയെ കൂട്ടമായി കണ്ടു.പുല്‍മേടുകളില്‍ നിന്നും ആനക്കൂട്ടങ്ങള്‍ ഇറങ്ങി വരുന്നത് കാണാമായിരുന്നു. റൊഡ് ചെന്നെത്തുന്നത് ഒരു വ്യൂ പൊയിന്റിലാണ്.അതിനരുകില്‍ ആല്‍മരം പൊലെ വലിയ ഒരു മരം കണ്ടു.അതില്‍ കുടമ്പുളി പൊലെ വലിയ കായകള്‍ കണ്ടു.ആനയുടെ തീറ്റയാണത്രെ അത്. വഴിയരുകിലുള്ള കടകളില്‍ റിനൊസൊറസിന്റെ മരം കൊണ്ടുള്ള പ്രതിമകള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത് കണ്ടു.നമ്മള്‍ ആനയുടെ പ്രതിമ വെക്കുന്നതു പൊലെ ആസ്സാമികള്‍ റിനൊയുടെ പ്രതിമയാണത്രെ വെക്കുന്നത്. ആസ്സാമില്‍ തണുപ്പ് കാ‍ലം തുടങ്ങുന്നത് നവംബറിലാണ്. ഒരൊ ദിവസം കഴിയുന്തൊറും തണുപ്പ് കൂടി വരുന്നുണ്ടായിരുന്നു. ടിബറ്റില്‍നിന്നും കച്ചവടക്കാര്‍ വൂളന്‍ വസ്ത്രങ്ങളുമായി എത്തിക്കൊണ്ടിരുന്നു.ഞങ്ങള്‍ കടകള്‍ കാണാനും, ഡ്രസ്സ് വാങ്ങാനുമായി പൊയി.

, രണ്ടാഴ്ച്ചത്തെ ആസ്സാം പര്യടനത്തിനു ശേഷം കേരളത്തിലേക്ക് മടങ്ങുന്നതിനുള്ള ഒരുക്കം തുടങ്ങി. നവംബര്‍ പത്തിന് ഞങ്ങള്‍ ജൊര്‍ഹട്ടില്‍ നിന്നും യാത്ര തിരിച്ചു.നാഗാലാന്റില്‍ നിന്നുള്ള കുറെപ്പേര്‍ ട്രെയിനില്‍ തിക്കി കയറി. വെളുത്തു തടിച്ച ശരീരവും, ചെറിയ കണ്ണുകളുമുള്ള ആ സുന്ദരന്മാര്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കും.

മറ്റൊരു സംസ്ഥാനവും, അവിടുത്തെ ജനതയും, ജീവിതരീതികളും, ആചാരങ്ങളും, കാഴ്ച്ചകളുമെല്ലാം കാണാന്‍ കഴിഞ്ഞതിലുള്ള അതിയായ ആഹ്ലാദത്തൊടെയാണ് ഞാന്‍ തിരിച്ചെത്തിയത്. നമ്മള്‍ ,ഭാരതം മുഴുവന്‍ സഞ്ചരിക്കണം എന്നാണ് എന്റെ അഭിപ്രായം.വിവിധ ജനസമൂഹത്തെ കാണണം.വൈവിധ്യമാര്‍ന്ന ഭൂപ്രക്രുതി അസ്വദിക്കണം. വ്യത്യസ്ഥമായ കാലാവസ്ഥ അനുഭവിക്കണം.ഒരു യാത്രയിലൂടെ നേടുന്ന അനുഭവങ്ങള്‍ ,അറിവുകള്‍ ഇതൊന്നും വായനയില്‍ നിന്നൊ വിദ്യാലയത്തില്‍ നിന്നൊ നമുക്ക് ലഭിക്കുകയില്ല.



No comments:

Post a Comment