എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്കൂളിലെ അധ്യാപിക ശ്രീമതി അനില ടീച്ചര്‍ എഴുതിയ കവിത അവതരിപ്പിക്കുന്നു.പ്രക്രുതിയുടെ മഹിമകളെ വാഴ്ത്തുകയും, അതൊടൊപ്പം പ്രക്രുതി നേരിടുന്ന ദുര്‍വിധിയില്‍ വ്യസനിക്കുകയും ചെയ്യുകയാണ് കവയത്രി.
കവിത
പ്രക്രുതി നീയെത്ര മനൊഹരി
അനില രൂപക്
പ്രക്രുതി നീയെത്ര മനൊഹരി,
പ്രണമിക്കുന്നു നിന്നെ ഞങ്ങള്‍.
പരമാണു തന്‍ മഹാപ്രപഞ്ചമേ,
നിന്നിലലിയുന്നൂ ഞങ്ങളീ കുഞ്ഞുമക്കള്‍ !
അറിയാതെ ചെയ്യുന്നു ഞങ്ങളീ പാപം
അറിവില്ലായ്മക്ക് തരില്ലേ നീ മാപ്പ് ?
മഹാവ്രക്ഷത്തിന്‍ ശാഖകളറുക്കുന്ന,
നീരുറവകള്‍ തന്‍ ആദിതാളം തകര്‍ക്കുന്ന,
മനുഷ്യന്‍ മനുഷ്യനല്ലാതെയാവുന്നയീ-
മഹാചിദ്രങ്ങള്‍ക്ക് തരില്ലേ നീ മാപ്പ് ?
No comments:
Post a Comment