നെറ്റൊ രക്ഷതി സര്‍വതും !
അനില രൂപക്
ചാനലുകളില്‍ റിയാലിറ്റി ഷൊകള്‍ അരങ്ങുതകര്‍ക്കുന്നു. ഒരിടത്തും ക്യാമറക്കണ്ണുകള്‍ക്ക് വിശ്രമമില്ല.പിച്ചക്കാരനുപൊലും സകല ഫെസിലിറ്റീസുമുള്ള മൊബൈല്‍ ഫൊണ്‍ സ്വന്തം!ഇതില്‍പ്പരമെന്തുവേണം?
ബാല്യകൌമാരങ്ങള്‍ ഇതു കണ്ടു വളരുംബൊള്‍ നാം ആരെയാണ് പഴിക്കുക? ഇവര്‍ക്ക് ഇതൊക്കെ കാണാന്‍ അവസരമൊരുക്കി കൊടുക്കുന്നവര്‍ നമ്മള്‍ തന്നെയല്ലേ ?കൌമാര ചിന്തകള്‍ കംബ്യൂട്ടറുകള്‍ കവര്‍ന്നെടുക്കുമെന്ന് നാം കരുതിയൊ? എങ്കിലിതാ അതും സത്യമായിരിക്കുന്നു.ഇന്റര്‍നെറ്റിന്റെ വികലമായ കാഴ്ച്ചകളിലഭിരമിച്ച്, ചുറ്റുപാടുകളില്‍ നിന്നും ഉള്‍വലിഞ്ഞ്, അവന്റേതായ ഒരു നിഗൂഢലൊകത്തേക്ക് അവനെ നയിച്ചത് നാം തന്നെയല്ലേ?
ഇവിടെ ബാല്യ കൌമാരങ്ങള്‍ തളച്ചിടപ്പെടുകയല്ല , പറിച്ചെറിയപ്പെടുകയാണ്...പുതുതലമുറയെ വഴിപിഴപ്പിക്കാന്‍ ഇതില്‍പ്പരമൊരു ഉപാധിയുണ്ടൊ ?
പിതാ രക്ഷതി കൌമാരേ
ഭര്‍ത്രൊ രക്ഷതി യൌവനേ
പുത്രൊ രക്ഷതി വാര്‍ദ്ധക്യേ
മനുസ്മ്രുതിയിലെ വാക്കുകള്‍ക്കിനി അര്‍ദ്ധചാഞ്ചല്യം നാം തന്നെ വരുത്തേണ്ടിയിരിക്കുന്നു.
“എല്ലാം ഇന്റര്‍നെറ്റ് മയം
നെറ്റൊ രക്ഷതി സര്‍വതും “
No comments:
Post a Comment