എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്ക്കൂള്‍ ,പള്ളുരുത്തിയുടെ വെബ് ലൊകത്തേക്ക് സ്വാഗതം.നമ്മുടെ മികവുകളും,ചിന്തകളും,സര്ഗ്ഗഭാവനകളും ഈ വേദിയില്‍ പങ്കുവെക്കാം.വിദ്യാലയം എന്ന ആശയവും, ആശംസകളും നല്‍കി അനുഗ്രഹിച്ച യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിനെയും, ഈ പ്രസ്ഥാനത്തെ പടുത്തുയര്‍ത്തിയ മഹദ്വ് വ്യക്തികളെയും നമിക്കുന്നു.ഇവിടെ പ്രകാശ സ്രൊതസ്സുകളായിരുന്ന പൂര്‍വികരായ ഗുരുശ്രേഷ്ടരെ,ലൊകമെംബാടും വ്യാപരിക്കുന്ന പ്രിയ ശിഷ്യരെ, സുസ്വാഗതം.
Thursday, November 15, 2012
Saturday, October 20, 2012
ന്യൂക്ളിയര്‍
ബോംബിനേക്കാള്‍ അപകടം പുകയില
ജസ്റ്റീസ്
നാരായണക്കുറുപ്പ്
ന്യൂക്ളിയര്‍
ബോംബിനേക്കാളും ,എയ്ഡ്സിനേക്കാളും
അപകടം പുകയിലയാണെന്ന് ജസ്റ്റീസ്
നാരായണക്കുറുപ്പ്
അഭിപ്രായപ്പെട്ടു.പള്ളുരുത്തി
എസ്.ഡി.പി.വൈ.സ്കുളുകള്‍
സംയുക്തമായി സംഘടിപ്പിച്ച
പുകയില വിരുദ്ധ ക്യാംപെയിന്‍
ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം.ഏഴായിരത്തോളം
വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത
ചടങ്ങില്‍ വെച്ചാണ് അദ്ദേഹം
ഈ ആഹ്വാനം നല്‍കിയത്.
സുനാമിയേക്കാള്‍
ഭീകരമാണ് പുകയില സൃഷ്ടിക്കുന്ന
കെടുതികള്‍.പുകയില
ജന്യമായ രോഗങ്ങള്‍ മൂലം
ഇന്ഡ്യയില്‍ പ്രതി വര്‍ഷം
പത്ത് ലക്ഷം ആളുകള്‍
മരിക്കുന്നുണ്ട്.
പുകയിലക്കെതിരെ
സമൂഹമനസ്സാക്ഷി ഉണരണമെന്ന്
അദ്ദേഹം പറഞ്ഞു.
Thursday, October 18, 2012
Wednesday, September 5, 2012
അദ്ധ്യാപക ദിനം
അദ്ധ്യാപക
ദിനം വിവിധ പരിപാടികളോടെ
ആഘോഷിച്ചു. വിദ്യാര്‍ത്ഥികള്‍
, അദ്ധ്യാപനം
നടത്തി.അദ്ധ്യാപകര്‍
രാവിലത്തെ സ്കൂള്‍ അസംബ്ളി
കുട്ടികള്‍ക്ക് മാതൃകയാകത്തക്ക
വിധം അവതരിപ്പിച്ചു കാണിച്ചു
കൊടുത്തു. പ്രാര്‍ത്ഥനയും
, പ്രതിഞ്ജയും ,
വാര്‍ത്താ അവതരണവും
അദ്ധ്യാപകര്‍ നടത്തി.
ഹെഡ്
മാസ്റ്റര്‍ ശ്രീ സതീശന്‍
മാസ്റ്റര്‍ക്ക് റോസാപുഷ്പ്പം
നല്‍കി വിദ്യാര്‍ത്ഥികള്‍
ആദരിച്ചു. എല്ലാ
ക്ളാസ്സുകളിലും അദ്ധ്യാപരെ
ആദരിക്കുന്ന ചടങ്ങ് നടന്നു.
വൈകീട്ട്
നടന്ന സമാപന സമ്മേളനത്തില്‍
മികച്ച നിലയില്‍ ക്ളാസ്സെടുത്ത
വിദ്യാര്‍ത്ഥികള്‍ക്ക്
സമ്മാനങ്ങള്‍ നല്‍കി.
Sunday, July 29, 2012
കവിത
നമ്മുടെ
വിദ്യാലയത്തിലെ 8
B യിലെ
അശ്വിന്‍.
എന്‍.
വി.
ഇതിനകം
അമ്പതിലേറെ കവിതകള്‍
എഴുതിയിട്ടുണ്ട് .
കാവ്യഗുണവും
,
നല്ല
ഭാഷാശുദ്ധിയും വരദാനമായി
ലഭിച്ചിട്ടുള്ള അശ്വിന്‍
അര്‍ഹമായ പരിഗണനയും ,
പ്രോല്‍സാഹനവും
ലഭിച്ചാല്‍ കാവ്യലോകത്തിന്
മുതല്‍ക്കൂട്ടായി തീരും.
അശ്വിന്‍
. എന്‍.
വി
VIII B
മലയാളമാണെന്റെ
മാതൃഭാഷ,
മാധുരി
തൂകുന്നു വാല്‍സല്യമായ്,
മണ്ണില്‍
വിതച്ചതും വിണ്ണിലായ് കൊയ്തതും,
എത്ര
മനോജ്ഞമിതെന്റെ ഭാഷ .
മാമല
നാടിന്റെ നെറുകയിലായ് തൊട്ട
സിന്ദൂരമാണെന്റെ
മലയാളം.
മലയാളനാട്ടിലോ
ഭ്രുഷ്ട് കല്‍പ്പിച്ചിതാ,
നിന്‍
പൈതങ്ങളാകുന്നു ഞങ്ങള്‍.
മൊട്ടയടിപ്പിച്ചു
തല്ലിച്ചതച്ചിതാ നിന്‍,
മലയാളമോതുന്ന
പൈതങ്ങളെ.
എവിടുന്നു
വന്നു നീ എവിടെക്കോ പോണു നീ,
ആര്‍ക്കുമറിയില്ല
നിന്റെ മേന്മ.
പെറ്റമ്മയെ
തള്ളി പോറ്റമ്മയെ വാഴ്ത്തി
തറ്റുടുപ്പിച്ചിട്ടു
കേരളത്തെ,
മലയാളമേ
നീ മരിക്കില്ലൊരിക്കലും,
മാനവനുള്ളിടത്തോളമത്രെ
!
ആഢ്യത്തരങ്ങളോ
ആറ്റില്‍ കളഞ്ഞു പോയ് ,
മൗഢ്യയായ്
നീയിന്നു പൊരുതുന്നുവോ ?
ആര്‍ക്കുമേ
വേണ്ടാത്ത ആരാധ്യ നിന്നെ
ഞാന്‍
എന്നും
നമിക്കുന്നു പുണ്യശീലേ !
ഇനിയുമെന്നാത്മാവിനൊരു
ജന്മമുണ്ടെന്കില്‍
പൊലിയട്ടെ
നിന്നിലായെന്റെ തായേ .
Saturday, July 28, 2012
യാത്രയയപ്പ്
ഇരുപത്തിയാറ്
വര്‍ഷത്തെ സേവനത്തിനു ശേഷം
സീനിയര്‍ ക്ളര്‍ക്ക് ശ്രീ
വി എ പൊന്നപ്പന്‍
31/07/2012 ന്
വിരമിക്കുകയാണ്. സഹ
പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്
സ്നേഹോഷ്മളമായ യാത്രയയപ്പ്
നല്‍കി. സെമിനാര്‍
ഹാളില്‍ നടന്ന ചടങ്ങില്‍
ശ്രീ കെ എന്‍ സതീശന്‍ മാസ്ററ
ര്‍ അദ്ധ്യക്ഷത വഹിച്ചു
അദ്ധ്യാപകരായ ഗിരിജമ്മ ബി.,
വി എന്‍ ബാബു, ബിബിന്‍
കുമാര്‍, പ്രിന്‍സ്,
പി കെ ഭാസി ,
ഇന്ദുമോള്‍,
അനിതകുമാരി
തുടങ്ങിയവര്‍
ആശംസകള്‍ അര്‍പ്പിച്ചു.
റീഷ ടീച്ചര്‍
സ്വാഗതവും, അനുടീച്ചര്‍
നന്ദിയും പറഞ്ഞു
Tuesday, July 3, 2012
Tuesday, May 29, 2012
S.S.L.C. ചരിത്ര വിജയം
എസ്. ഡി. പി. വൈ.ബോയ്സ് ഹൈസ്കൂള്‍ S.S.L.C ക്ക് ഉജ്ജ്വല വിജയം കരസ്ഥമാക്കിയിരിക്കുന്നു,സേ പരീക്ഷ എഴുതിയ 20 പേരും പാസ്സായതോടെ S.S.L.C വിജയം 100 % ആയി ഉയര്‍ന്നു.
ആദ്യ ഫലം വന്നപ്പോള്‍ 94 % ആയിരുന്നത് ഇപ്പോള്‍ നൂറ് തികച്ചിരിക്കുകയാണ് .എസ്. ഡി. പി. വൈ.ബോയ്സ് ഹൈസ്കൂളിന്റെ ചരിത്രത്തിലാദ്യമായാണ് ഈ തിളക്കമാര്‍ന്ന വിജയം കൈവരിച്ചിരിക്കുന്നത് .
Saturday, May 12, 2012
S.S.L.C വിജയം 94 ശതമാനം
Full A+ രണ്ട് പേര്‍ക്ക്
സൂരജ്.കെ.എസിനും, റിസ്വാന്‍ .കെ.എന്‍ നും
N.C.C.യുടെ ഗ്രേസ് മാര്‍ക്ക് തുണച്ചു
S.S.L.C. ക്ക് ഇത്തവണ തകര്‍പ്പന്‍ വിജയം. വിജയ ശതമാനം 94 ആയി ഉയര്‍ന്നു.പരീക്ഷ എഴുതിയ 309 പേരില്‍ 290 പേര്‍ ഉന്നത പഠന ത്തിന് അര്‍ഹത നേടി.
N.C.C.യുടെ ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്ത്കൊണ്ട് റിസല്‍ട്ട് പരിഷ്കരിച്ചപ്പോള്‍ മികച്ച കേഡറ്റായിരുന്ന റിസ്വാന്‍ .കെ.എന്‍ . ഫുള്‍ എ പ്ലുസിന് അര്‍ഹനായി.എന്‍ .സി.സി. കേഡറ്റുകളായ നാലുപേര്‍ കൂടി ജയിച്ചു.സ്കൂളിന്റെ ചരിത്രത്തിലാദ്യമായാണ് വിജയം 90 ശതമാനം കടക്കുന്നത്.
ഇംഗ്ലീഷ്, ഹിന്ദി, കെമിസ്റ്റ്രി, ബയോളജി, ഐ.ടി. എന്നീ വിഷയങ്ങളില്‍ മുഴുവന്‍ പേരും വിജയിച്ചു. ഗണിതശാസ്ത്രത്തിന് രണ്ടു പേര്‍ മാത്രമാണ് പരാജയപ്പെട്ടത്.
Full A+ രണ്ട് പേര്‍ക്ക്
സൂരജ്.കെ.എസിനും, റിസ്വാന്‍ .കെ.എന്‍ നും
N.C.C.യുടെ ഗ്രേസ് മാര്‍ക്ക് തുണച്ചു
S.S.L.C. ക്ക് ഇത്തവണ തകര്‍പ്പന്‍ വിജയം. വിജയ ശതമാനം 94 ആയി ഉയര്‍ന്നു.പരീക്ഷ എഴുതിയ 309 പേരില്‍ 290 പേര്‍ ഉന്നത പഠന ത്തിന് അര്‍ഹത നേടി.
N.C.C.യുടെ ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്ത്കൊണ്ട് റിസല്‍ട്ട് പരിഷ്കരിച്ചപ്പോള്‍ മികച്ച കേഡറ്റായിരുന്ന റിസ്വാന്‍ .കെ.എന്‍ . ഫുള്‍ എ പ്ലുസിന് അര്‍ഹനായി.എന്‍ .സി.സി. കേഡറ്റുകളായ നാലുപേര്‍ കൂടി ജയിച്ചു.സ്കൂളിന്റെ ചരിത്രത്തിലാദ്യമായാണ് വിജയം 90 ശതമാനം കടക്കുന്നത്.
ഇംഗ്ലീഷ്, ഹിന്ദി, കെമിസ്റ്റ്രി, ബയോളജി, ഐ.ടി. എന്നീ വിഷയങ്ങളില്‍ മുഴുവന്‍ പേരും വിജയിച്ചു. ഗണിതശാസ്ത്രത്തിന് രണ്ടു പേര്‍ മാത്രമാണ് പരാജയപ്പെട്ടത്.
Subscribe to:
Posts (Atom)