അന്ധകാരത്തെ നിരൊധിക്കാനുള്ള കരുത്ത് അധ്യാപകനുണ്ടാകണം.വിദ്യാര്‍ദ്ധികളില്‍ സഹകരണ മനൊഭാവവും, സമഭാവനയും വളര്‍ത്തണം.അധ്യാപകര്‍ക്ക് അസമത്വവും, പക്ഷപാതവും പാടില്ല. അധ്യാപകര്‍ സദ്ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയും , അവ വിദ്യാര്‍ഥികളിലേക്ക് പകരുകയും ചെയ്യണം.അധ്യാപകരുടെ നീതിബൊധം സമൂഹത്തെ ബാധിക്കുമെന്നതിനാല്‍ പ്രവര്‍ത്തനം മാത്രുകാപരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്ക്കൂള് ,പള്ളുരുത്തിയുടെ വെബ് ലൊകത്തേക്ക് സ്വാഗതം.നമ്മുടെ മികവുകളും,ചിന്തകളും,സര്ഗ്ഗഭാവനകളും ഈ വേദിയില്‍ പങ്കുവെക്കാം.വിദ്യാലയം എന്ന ആശയവും, ആശംസകളും നല്‍കി അനുഗ്രഹിച്ച യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിനെയും, ഈ പ്രസ്ഥാനത്തെ പടുത്തുയര്‍ത്തിയ മഹദ്വ് വ്യക്തികളെയും നമിക്കുന്നു.ഇവിടെ പ്രകാശ സ്രൊതസ്സുകളായിരുന്ന പൂര്‍വികരായ ഗുരുശ്രേഷ്ടരെ,ലൊകമെംബാടും വ്യാപരിക്കുന്ന പ്രിയ ശിഷ്യരെ, സുസ്വാഗതം.
Sunday, July 4, 2010
സെമിനാര്‍
അന്ധകാരത്തെ നിരൊധിക്കാനുള്ള കരുത്ത് അധ്യാപകനുണ്ടാകണം.വിദ്യാര്‍ദ്ധികളില്‍ സഹകരണ മനൊഭാവവും, സമഭാവനയും വളര്‍ത്തണം.അധ്യാപകര്‍ക്ക് അസമത്വവും, പക്ഷപാതവും പാടില്ല. അധ്യാപകര്‍ സദ്ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയും , അവ വിദ്യാര്‍ഥികളിലേക്ക് പകരുകയും ചെയ്യണം.അധ്യാപകരുടെ നീതിബൊധം സമൂഹത്തെ ബാധിക്കുമെന്നതിനാല്‍ പ്രവര്‍ത്തനം മാത്രുകാപരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Friday, June 25, 2010
കാണാക്കാഴ്ച്ചകള്‍ - നാടകം - അവലൊകനം

“ബുദ്ധിയുള്ളൊര്‍ നിങ്ങള്‍ മിണ്ടാതിരിക്കുകില്‍ മിണ്ടുന്ന ഞാനൊരു മണ്ടനാകാം.രാജാവ് നഗ്ന്നനാണ് എന്ന് വിളിച്ചു പറഞ്ഞ കുട്ടി മണ്ടനായില്ല. നാമെല്ലാം മണ്ടരാണെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കാതിരിക്കാന്‍ നേരില്‍ നിന്നും ഒളിച്ചു കളി നടത്തുംബൊള്‍ ഇങ്ങനെ കുറെ കുട്ടികള്‍ വേണ്ടി വരും നമ്മുടെ കള്ളി വെളിച്ചത്താക്കാന്‍ !
ശാന്തിഗിരി ആശ്രമത്തിലെ അന്തേവാസികളും,ശ്രീ കരുണാകര ഗുരുവിന്റെ ശിഷ്യന്മാരും ചേര്‍ന്ന് ജന സമക്ഷം അവതരിപ്പിച്ചു വരുന്ന നാടകത്തിലെ ‘കാഴ്ച്ചകള്‍‘ ,“ കാണാകാഴ്ച്ചകള്‍ തന്നെയാണൊ ? പലതും കണ്ടിട്ടുംനമ്മള്‍ കാണാത്തവരെപ്പൊലെ മണ്ടനാവാതിരിക്കുവാന്‍ ശ്രമിക്കുകയല്ലേ? അതാണ് അവര്‍ നമുക്ക് മുന്നില്‍ തിരിച്ചു വെച്ച നാല്‍പ്പത് മിനുറ്റ് നീള്‍മുള്ള കണ്ണാടി.
മണ്ണ് പൊന്നാണ് ,അത് അമ്മക്ക് ദെഹമാണ് ,വിറ്റ് വിറ്റ് ആ ദേഹവും വില്‍ക്കരുത് . കുന്നുകളെ നിരത്തി ടിപ്പര്‍ ലൊറിയില്‍ കയറ്റികൊണ്ട് പൊകുന്നതിനേയും, മക്കളെ ഡൊക്ടറും , എഞിചിനീയറുമക്കാന്‍ വെംബല്‍ കൊള്ളുന്ന മാതാപിതാക്കളൊട് അവരെ നന്മയുള്ള മനുഷ്യരായി വളര്‍ത്താനും,വെട്ടിമാറ്റണം, വെട്ടിമാറ്റണം പച്ച മംസമല്ല, വെട്ടിമാറ്റണം കെട്ടവാസനകള്‍, യന്ത്രങ്ങളാ, നിങ്ങള്‍ തന്ത്രങ്ങളറിയുന്നില്ല “. തുടങ്ങിയ മൂര്‍ച്ചയെറിയ വാക്കുകള്‍ കൊണ്ട് നമ്മിലെ നമ്മളെ തിരിച്ചറിയാനും കാണാക്കാഴ്ച്ചകള്‍ ശ്രമിക്കുന്നു.
സാധാരണ തെരുവു നാടകങ്ങള്‍ പാതി മനസ്സിലാകതെ രസം കെടുത്തുംബൊള്‍ കണ്ണുചിമ്മാതെ ,ചെവി വട്ടം പിടിച്ച് ശ്വാസം പൊലും വിടാതെ നമ്മള്‍ കാഴ്ച്ചക്കാര്‍ ( സ്ക്കൂള്‍ കുട്ടികള്‍ പൊലും ) ഇരിക്കുംബൊള്‍ കാണാകാഴ്ച്ചകള്‍ വിജയിക്കുന്നു.
കാസര്‍കൊഡ് നിന്നും തുടങ്ങി തെരുവൊരങ്ങളും , വിദ്യാലയങ്ങളും നാടക ശാലകളുമൊക്കെ നേര്‍ക്കാഴ്ച്ചകള്‍ നിറച്ച് ശാന്തിഗിരി ആശ്രമക്കാര്‍ മലയാളികളെ ഭാരതീയരെ ലൊകജനതയെ ചില കാര്യങ്ങള്‍ വിളിച്ചറിയിക്കുന്നു.ഭീകരവാതം, കുടൂബ സാമൂഹ്യ ജീവിതത്തിലെ തകര്‍ച്ചകള്‍ ,ലഹരി മരുന്ന് , ആഗൊളതാപനം,വനനശീകരണം, അന്തരീക്ഷ മലിനീകരണം ഇങ്ങനെ അവര്‍ പറയാത്തതൊന്നും ഇല്ലെന്ന് നമ്മള്‍ മനസ്സിലാക്കുന്നിടത്ത് ആ നാടകം ഒരു തെരുവ് നാടകമായല്ല മനുഷ്യമനസ്സിലെ അന്തര്‍നാടകങ്ങളെ പുറത്തു കൊണ്ട് വരുകയാണ് ചെയ്യുന്നത് നമുക്ക് തിരിച്ചറിവുണ്ടാകുന്നു.
പുകവലി വിരുദ്ധദിനം
സ്കൂള്‍ അസംബ്ലിയില്‍ പുകവലി വിരുദ്ധ പ്രചരണം നടത്തി. ശ്രീ.സന്തൊഷ് മാസ്റ്റര്‍ പ്രസംഗിച്ചു.ഒംബതാം ക്ലാസ് വിദ്ധ്യാര്‍ദ്ധി ആദര്‍ശ് പുകവലി ക്കെതിരെ പ്രസംഗിച്ചു.പുകവലി വിരുദ്ധ പ്രതിജ്ഞ ഹെഡ് മാസ്റ്റെര്‍ ശ്രീ കെ.എന്‍.സതീശന്‍ മാസ്റ്റെര്‍ ചൊല്ലി കൊടുത്തു.ഇതിനൊടനുബന്ധിച്ച് ഒരു പൊസ്റ്റര്‍ രചനാ മത്സരം നടത്തി.
Wednesday, June 23, 2010
അബിന്‍ പീറ്ററിന് അനുമൊദനം
Saturday, June 5, 2010
ആദര്‍ശിനു സമ്മാനം
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി സംരക്ഷിച്ച് ഭൂമിയിലെ ജീവജാലങ്ങളെ നിലനിറുത്തുക എന്ന ആഹ്വാനം വിദ്യാര്‍ദ്ധികള്‍ക്ക് നല്‍കിക്കൊണ്ട് സ്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു.
പരിസ്ഥിതി ദിനാചരണ സമ്മേളനം എസ് ഡി.പി വൈ.ബൊയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകന്‍ ശ്രീ സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റെര്‍ ശ്രീ കെ.എന്‍ സതീശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ശ്രീ എന്‍.എസ്.റൊഷന്‍ ( പ്രസിഡന്റ്, പി.ടി.എ ) ആശംസ പ്രസംഗം നടത്തി.9-)0 ക്ലാസ് വിദ്യാര്‍ഥി അരുണ്‍ പ്രദീപും പ്രസംഗിച്ചു.ശ്രീ ബിബിന്‍ മാസ്റ്ററും പരിസ്ഥിതി ക്ലബ് അംഗങ്ങളും ചേര്‍ന്ന് പരിസ്ഥിതി ഗാനം ആലപിച്ചു. പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നേത്രുത്വത്തില്‍ സ്കൂള്‍ പരിസരത്ത് മരത്തൈകള്‍ നട്ടുപിടിപ്പിച്ചു.
Tuesday, June 1, 2010
പ്രവേശനൊത്സവം

രാവിലെ 9.45

എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്കൂള്‍ കവാടത്തില്‍ പുതിയ അദ്ധ്യായനവര്‍ഷത്തിന്റെ സുഗന്ധം പരന്നു.ചെണ്ട മേളം ഉയര്‍ന്നു.പ്രവേശനൊത്സവത്തിന്റെ കാഹളം.പുതിയ ഉടുപ്പും,പുതിയ ബാഗും,പുതിയ പുസ്തകങ്ങളുമായി ബാല്യകൌമാരങ്ങള്‍ അക്ഷരതിരുമുറ്റത്തേക്ക് വലതുകാല്‍ വെച്ചു കയറുന്നു.
സ്കൂള്‍ അങ്കണത്തില്‍ നടന്ന പ്രവേശനൊത്സവ ചടങ്ങില്‍ കൊച്ചി കൊര്‍പ്പറേഷന്‍ കൌണ്‍സിലര്‍ ശ്രീ ടി.കെ
ഷംസുദ്ദിന്‍ അധ്യക്ഷത വഹിച്ചു.പ്രവേശനൊത്സവം പള്ളൂരുത്തിയുടെ ബഹുമാനപ്പെട്ട എം.എല്‍.എ.ശ്രീ സി.എം.ദിനേശ് മണി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ എന്‍.എസ് റൊഷന്‍, പി.ടി.എ.അംഗം ശ്രീ ജയിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ് മാസ്ടര്‍ ശ്രീ കെ എന്‍.സതീശന്‍ സ്വാഗതവും,ശ്രീ എം.എന്‍.സന്തൊഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.ചെണ്ടമേളത്തിന്റെ അകമ്പടിയൊടെയാണ് നവാഗതരായ വിദ്യാര്‍ഥികളെ ക്ലാസ്സ് മുറിയിലേക്ക് ആനയിച്ചത്. വിദ്യാര്‍ഥികള്‍ക്ക് മധുരപലഹാരം നല്‍കി സന്തൊഷിപ്പിച്ചു.