9F ല്‍ പഠിക്കുന്ന അരുണ്‍ ലാലിന്റെ ഒരു കവിത പ്രസിദ്ധീകരിക്കുന്നു.
12 കവി്തകള്‍ , 3 ഭക്തിഗാനങ്ങള്‍, 2 ഗസലുകള്‍ എന്നിവ അരുണ്‍ലാല്‍ രചിച്ചിട്ടുണ്ട്. യുവ സംഗീത സംവിധായകനായ പള്ളൂരുത്തി തട്ടാപറബില്‍ ശ്രീ പി എസ്. ലാലിന്റെയും, ഡാന്‍സ് അദ്ധ്യാപിക ആയിരുന്ന ശ്രീമതി അനിതയുടെയും മകന്‍. നിരവധി ആല്‍ബങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട് ശ്രീ ലാല്‍.ഇപ്പൊള്‍ ദുബായില്‍ സംഗീത അദ്ധ്യാപകനായി ജൊലി ചെയ്യുന്നു.
കവിത
രാഗത്തിന്‍ താളമായ് പുലരി
പ്രഭാതം പുലര്‍ന്നു ശരറാന്തല്‍ പൊലെ,
പ്രഭാതത്തിന്‍ പൊന്‍ വെളിച്ചം വിടര്‍ന്നു എങ്ങും!
പ്രഭാതത്തിന്‍ പൊന്‍ ശബ്ദം ഉയര്‍ന്നു ഗ്രാമങ്ങളില്‍,
സുപ്രഭാതത്തിന്‍ പൊന്‍ സ്വരം കേട്ട് പുലരി വിടര്‍ന്നു.
*********
ആടി ഉലഞ്ഞ പൊന്‍ പ്രഭാതത്തിന്‍ സ്വരരാഗമായ് കല്യാണി രാഗം
പുള്ളുവന്‍ പാട്ടു കേട്ട് ഉണര്‍ന്നു ഗ്രാമത്തിന്‍ മനൊഹാരിത,
കല്യാണി രാഗത്തിന്‍ താളമായ് ഒഴുകി പുഴകള്‍,
പൊന്‍ പ്രഭാതം വിടര്‍ന്നു, പൊന്‍ വെളിച്ചം പടര്‍ന്നു.
********
No comments:
Post a Comment