Tuesday, December 1, 2009

Saheelinte Kavitha

10 F ല്‍ ‍പഠിക്കുന്നു സഹീല്‍.നൂറിലേറെ കവിതകള്‍ സഹീല്‍ എഴുതിയിട്ടുണ്ട്.പ്രസംഗം, ക്വിസ്സ്,ഉപന്യാസരചന, കവിത രചന തുടങി നിരവധി മത്സരങളില്‍ സഹീല്‍ സമ്മാനം നേടിയിട്ടുന്‍ണ്ട്.സഹീലിന്റെ കവിതാ സമാഹാരത്തില്‍ നിന്ന് ഒരു കവിത ഇതാ.....

അമ്രുത വര്‍ഷം
കവിത

സഹീല്‍.പി.വൈ.
10എഫ്



സൂര്യന്‍ ഒളിച്ചു കളിക്കയല്ലൊ - വാനില്‍
നീലിമ എവിടെയൊ മാഞ്ഞു പൊയി.
കാകന്‍ പറന്നതാ പൊയിടുന്നു - മര
ക്കൊംബില്‍ പണിതൊരു കൂടു തേടി.
മേലെ മഴമുകില്‍ വന്നു നിന്നു - ദൂരെ-
കന്നും , കിടാവും കളിക്കയല്ലൊ.
ഇന്ദ്രനിതാ ഭൂവില്‍ വന്നിടുന്നു...അതാ
പൂല്ലും, പുല്‍ച്ചാടിയും കുംബിടുന്നു.
നിന്‍ പ്രജകളെ നീ അനുഗ്രഹിക്കൂ..ദേവാ-
നിന്നുടെ കാല്‍ക്കലായ് വീണിടുന്നു.
ഉള്ളു തുളുംബി നിറഞ്ഞിടുന്നു...താഴെ-
ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞിടുന്നു.
ഇന്ദ്ര കാര്‍മുഖം ഭൂവില്‍ വന്നു നിന്നു
ഇന്ദ്രനിതാ വിടചൊല്ലിടുന്നു.
എങ്കിലും തരുവിതാ പെയ്തിടുന്നു...ഭൂവില്‍
കണ്ണുനീര്‍ തുള്ളികള്‍ വീണിടുന്നു.
ആറു നിറഞ്ഞു തുളുംബിടുന്നു
മണ്ണില്‍ ലതാതികളുണര്‍ന്നിടുന്നു
സൂര്യനിതാ കേളി നിര്‍ത്തിടുന്നു...താഴെ-
ബാലകര്‍ കേളി തുടങ്ങിടുന്നു.

No comments:

Post a Comment