Tuesday, December 15, 2009

Sreedevi teacherude kadha

നുറുങ്ങു കഥ
ശ്രീദേവി ടീച്ചര്‍
വീണ്ടു വിചാരം
“ ഇത്ര പെട്ടെന്നു നേരം വെളുത്തുവൊ ? എന്തൊരു കഷ്ടമാണ്. “ ഉറക്കക്ഷീണം മാറിയിട്ടുമില്ല.
രാത്രി ഏറെ വൈകിയാണു ഉറങ്ങാന്‍ കിടന്നത്. സനധ്യക്ക് പാഠപുസ്തകം എടുത്തതാണ് . എട്ട് മണിക്കൂര്‍
ഉറക്കം തൂങ്ങി , അവസാനം അമ്മയുടെ ശകാരവും കേട്ടു മതിയായി. ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.
അടുക്കളയില്‍ നിന്നും അമ്മയുടെ ശകാരം: “ ചെക്കനു പത്താം തരമാണെന്ന് ഒരു വിചാരവുമില്ല.അഞ്ചു മണി മുതല്‍ വിളിക്കാന്‍ തുടങ്ങിയതാണ്. നേരം ആറര! വല്ലതും നാലക്ഷരം ഇരുന്നു
പഠിക്കരുതൊ? “
‘ ശ്ശൊ, എന്തൊരു കഷ്ടമാണ് ! രാവിലെ തുടങ്ങി അമ്മക്ക്. പത്താം തരമാണെന്നു വെച്ച് എന്താ?ഇത്രയും നാള്‍
ഒരു വര്‍ഷവും തൊല്‍ക്കാതെ പഠിച്ചതല്ലെ. അല്ലെങ്കിലും ,ഇപ്പൊള്‍ പത്താം തരം ജയിക്കാന്‍ തലകുത്തി നിന്നു
പഠിക്കുകയൊന്നും വേണ്ട.’
ഇന്നാകട്ടെ , നാളെയാകട്ടെ എന്നു നീട്ടി അവസാനം പരീക്ഷ എത്തി.
ചൊദ്യ പേപ്പര്‍ കിട്ടിയപ്പൊള്‍ അകെ ഒരു പരിഭ്രമം! കൈകാലുകള്‍ തണുത്തു ഐസ് പൊലെയായി !
പരീക്ഷാ ഹാളിലിരുന്നു ആലൊചിച്ചു.
നേരെ ചൊവ്വെ പഠിച്ചിരുന്നുവെങ്കില്‍ ഈ അവസ്ത വരുമായിരിന്നൊ?

************* ***************

No comments:

Post a Comment