കവിത
മറക്കുന്ന മനുഷ്യന്‍
സുജിത്ത് കുമാര്‍. എസ്. 10 F
അല്ലയൊ , മഹാപ്രഭൊ ! അങ്ങിതു കാണുന്നിലേ?
മര്‍ത്യന്‍ പ്രവര്‍ത്തിക്കും ഈ കൊടും ക്രൂരതകള്‍
വനങ്ങള്‍,വയലുകള്‍ വെട്ടി നിരത്തും മൂലം
കാലാവസ്തയില്‍ മാറ്റം സംഭവിച്ചിടുമല്ലൊ ?
കാലത്തിന്‍ നിറച്ചാര്‍ത്ത് മാറി ഒഴിയുംബൊഴും
ഒരു കാലത്തേക്കുറിച്ചൊര്‍ക്കാതെ മര്‍ത്ത്യനപ്പൊള്‍
പണ്ട് നമുക്കിവിടെ ഒരു സംസ്ക്കാരമുണ്ട്
വനവും ക്രിഷിയും അരാധിച്ചു പൊന്നകാലം.
വന്ന വഴി വിട്ടൊന്നും ചെയ്യല്ലെ മര്‍ത്ത്യ നീ
വനത്തില്‍ പിതാമഹര്‍ വസിച്ചു പൊന്നതല്ലെ.
അന്നം വിളയും പാടം നികത്തും മൂലം
അന്നത്തിനായി നമ്മള്‍ അലഞ്ഞു നടക്കണം.
നമ്മുടെ സംസക്കാരം വളര്‍ത്തിയെടുക്കേണം
വനങ്ങള്‍ , വയലുകള്‍ വെട്ടി നികര്‍ത്തരുത്.
നമ്മള്‍ കാനനത്തെ സംരക്ക്ഷിക്കുക വേണം
അന്നം വിളയും പാടം സംരക്ക്ഷിക്കുക വേണം
No comments:
Post a Comment