Wednesday, June 1, 2011

പുതിയ അദ്ധ്യായന വർഷം തുടങ്ങി

തകർത്ത് പെയ്ത മഴയുടെ അകംബടിയോടെ പുതിയ അധ്യായന വർഷത്തിന് തുടക്കമായി.മഴ കനത്തതൊടെ പ്രവേശന ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾക്ക് താളം തെറ്റിയെങ്കിലും , രണ്ടുമാസത്തെ അവധിക്കുശേഷം കൌതുകത്തൊടെ വിദ്യാലയത്തിലെത്തിയ കുട്ടികളും, രക്ഷിതാക്കളും മഴ ആസ്വദിച്ചു കൊണ്ട് തന്നെ വിദ്യാരംഭ പരിപാടികളിൽ പങ്കുചർന്നു.

എസ്.ഡി.പി.വൈ. ബൊയ്സ് ഹൈസ്കൂളിലെ പ്രവേശനൊത്സവ പരിപാടികൾ ശ്രീ ധർമ പരിപാലന യൊഗം പ്രസിഡന്റ് ശ്രീ കെ.ജി. സരസകുമാർ ഉദ്ഘാടനം ചെയ്തു.ശ്രീ സാജൻ പള്ളുരുത്തി, ശ്രീ എൻ.എസ് റൊഷൻ ( പ്രസിഡന്റ്, പി.ടി. എ) , എന്നിവർ ആശംസാ പ്രസംഗം നടത്തി.ശ്രീ കെ.എൻ.സതീശൻ മാസ്റ്റർ സ്വാഗതവും, ശ്രീ ബിബിൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

No comments:

Post a Comment