ഗണിത ശാസ്ത്ര ക്ലുബ്ബ് ഉദ്ഘാടനം
എസ്.എസ്.എൽ.സി.പരീക്ഷയിൽ ഗണിതശാസ്ത്രത്തിന് എ പ്ലുസ് നേടിയ അഞ്ച് വിദ്യാർദ്ധികൾ ഒത്തു ചേർന്ന് ഗണിതശാസ്ത്ര ക്ലുബ്ബിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.വിഷ്ണുരാജ്, മുഹമ്മെദ് അമീൻ, ധനീഷ്, ജിതിൻ.വി.പി.,യദുക്രിഷ്ണൻ.കെ.എസ് എന്നിവരാണ് ഗണിത ശാസ്ത്രത്തിന് എ പ്ലുസ് നേടിയവർ.ഇവർ അഞ്ചു പേരും ചേർന്ന് നിലവിളക്ക് കൊളുത്തി ക്ലുബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
ഗണിത ശാസ്ത്രം ഇഷ്ടപ്പെടാനുണ്ടായ കാര്യങ്ങൾ അവർ പറഞ്ഞു. ഗണിത ശാസ്ത്രത്തിന് നല്ല വിജയം നേടുന്നതിന് എങ്ങിനെ പഠിക്കണമെന്നും അവർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
ഹെഡ് മാസ്റ്റർ ശ്രീ കെ .എൻ. സതീശൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി.കെ.പി.മായ ടീച്ചർ ആശംസകൾ നേർന്നു.
No comments:
Post a Comment