പുകയില വിരുദ്ധ ദിനമായ ജൂൺ 22 ന് സ്കൂൾ അസംബ്ലിയിൽ ഹെൽത്ത് ക്ലുബ്ബ് കൺ വീനർ ആദർശ് ( 10 സി) നടത്തിയ പ്രസംഗം
സ്കൂൾ പഠന കാലത്തൊ, ഭാവി ജീവിതത്തിലൊ ഒരിക്കലും പുകയില ഉൽപ്പനങ്ങളായ സിഗരറ്റ്, പാൻ മസാലകൾ ഇവ ഉപയൊഗിക്കില്ല എന്ന് സ്കൂൾ തുറന്ന ദിവസം തന്നെ എഴുതി ഒപ്പു വെച്ചത് നിങ്ങൾ ഓർമ്മിക്കുമല്ലൊ?
ഇന്നത്തെ അസംബ്ലിയിൽ 15 മിനുറ്റ് നേരം ഉണ്ടെന്ന്കിൽ ഈ സമയത്തിനുള്ളിൽ നൂറ്റിപ്പത്തൊളം ആളുകൾ ലൊകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുകയില ജന്യമായ രൊഗങ്ങളാൽ മരിച്ചിട്ടുണ്ടാകും.
ബീഡി, സിഗററ്റ്, പാന്മസാലകൾ, ഇവ ഉപയൊഗിക്കുന്നത് മൂലംഹ് റ്ദ്രൊഗം,ധമനി രൊഗങ്ങൾ ശ്വാസരൊഗങ്ങൾ, ആമാശയ കുടൽ രൊഗങ്ങൾ ഇവ ഉണ്ടാകുന്നു.
നിക്കൊട്ടിൻ, ടാർ, കാർബൺ മൊണൊക്സയിഡ്, മുതലായ നാലായിരത്തൊളം വിഷ വസ്തുക്കൾ സിഗററ്റ്, ബീഡി എന്നിവയിൽ അടങ്ങിയിരിക്കുന്നു.
അത്യന്തം അപകടകാരികളായ പാൻ മസാലകളും മറ്റ് പുകയില ഉൽപ്പനങ്ങളും സമൂഹത്തിൽ നിന്ന് ഒഴിവാക്കിയേ തീരു.ധനവും , ആരൊഗ്യവും നഷ്ടപ്പെടുത്തുന്ന ഈ ശീലം നമുക്ക് തുടങ്ങാതിരിക്കാം.പുകയില വിമുക്തമായ ഒരു ലൊകത്തിനായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.
No comments:
Post a Comment