എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്ക്കൂള് ,പള്ളുരുത്തിയുടെ വെബ് ലൊകത്തേക്ക് സ്വാഗതം.നമ്മുടെ മികവുകളും,ചിന്തകളും,സര്ഗ്ഗഭാവനകളും ഈ വേദിയില്‍ പങ്കുവെക്കാം.വിദ്യാലയം എന്ന ആശയവും, ആശംസകളും നല്‍കി അനുഗ്രഹിച്ച യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിനെയും, ഈ പ്രസ്ഥാനത്തെ പടുത്തുയര്‍ത്തിയ മഹദ്വ് വ്യക്തികളെയും നമിക്കുന്നു.ഇവിടെ പ്രകാശ സ്രൊതസ്സുകളായിരുന്ന പൂര്‍വികരായ ഗുരുശ്രേഷ്ടരെ,ലൊകമെംബാടും വ്യാപരിക്കുന്ന പ്രിയ ശിഷ്യരെ, സുസ്വാഗതം.
Monday, March 8, 2010
എസ് .എസ്. എല്‍ .സി.പരീക്ഷ.
307 വിദ്യാര്‍ഥികളാണ് ഇപ്രാവശ്യം പരീക്ഷയെഴുതുന്നത് .ഐ.ടി പ്രായൊഗിക പരീക്ഷ എന്ന കടമ്പ കടന്നു. ഇനി തിയറി പരീക്ഷ . മാര്‍ച്ച് 15 ന് ആരംഭിക്കുന്നു. ആ ദിവസത്തിനു വേണ്ടി തയ്യാറെടുക്കുകയാണു അവര്‍.
Friday, February 26, 2010
പന്മജ ടീച്ചറിന് ആശംസകള്‍ !

കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തൊളം പന്മജടീച്ചര്‍ ഞങ്ങളുടെ കുടുംബാംഗമായിരുന്നു. ടീച്ചറുടെ നന്മക്കും,സ്നേഹത്തിനും,സഹവര്‍ത്തിത്വത്തിനും,സഹകരണത്തിനും ഞങ്ങള്‍ സഹപ്രവര്‍ത്തകരും, വിദ്യാര്‍ഥികളും ഹ്രുദ്യമായ നന്ദി അറിയിക്കുന്നു.
Sunday, February 21, 2010
മഹൊത്സവം
ശ്രീ ഭവാനീശ്വര മഹാദേവ ക്ഷേത്രത്തില്‍ മഹൊത്സവം
പള്ളൂരുത്തി ശ്രീഭവാനീശ്വര മഹാദേവക്ഷേത്രമഹൊത്സവം 20 നു രാത്രി 10നു കൊടികയറി.ഇനി പത്തു നാള്‍ പള്ളുരുത്തി മഹൊത്സവ ലഹരിയിലാറാടും.ഏഴാം ദിവസമാണു പൂയമഹൊത്സവം.മാര്‍ച്ച് 2നു പതിനൊന്നാം ദിവസം ആറാട്ടു മഹൊത്സവം. കേരളത്തിലെ തലയെടുപ്പുള്ള 15ഗജവീരന്മാര്‍ മഹൊത്സവത്തിനു എഴുന്നുള്ളും. ദിവസേന മൂന്നു വേദികളിലായി കലാപരിപാടികള്‍ നടക്കുന്നു എന്നതു പള്ളുരുത്തിയിലെ പ്രത്യേകതയാണു.
ശ്രീഭവാനീശ്വരന്റെ ചൈതന്യധാരകളാണ് എസ്.ഡി.പി.വൈ.സ്കൂളുകള്‍.
അതുകൊണ്ട് ഈ മഹൊത്സവം എസ്.ഡി. പി.വൈ.സ്കൂളുകളുടെ കൂടി ഉത്സവമാണു.
ഒന്നാം ദിവസം സംഗീത സാന്ദ്രം!

ശ്രീ ഭവാനീശ്വര മഹാദേവ ക്ഷേത്ര മഹൊത്സവത്തിടനുബന്ധിച്ചു കലാപരിപാടികള്‍ക്കു തിരശ്ശീല ഉയര്‍ന്നു. ശ്രീ എം.എം.ബിബിന്‍ മാസ് റ്റര്‍ അവതരിപ്പിച്ച സംഗീത കച്ചേരി കലാപ്രേമികള്‍ക്കു ഹ്രുദ്യമായ അനുഭൂതിയായി.എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്ക്കൂളിലെ സംഗീത അധ്യാപകനാണു ശ്രീ.ബിബിന്‍ മാസ് റ്റര്‍.
മഹൊത്സവ കലാപരിപാടികള്‍ സംഗീത കച്ചേരിയൊടെയാണു ആരംഭിക്കാറുള്ളത് .അന്തരിച്ച സംഗീതഞന്‍ കെ.എം.നടേശന്‍ മാസ്റ്ററുടെ സ്മരണക്കായാണ് ശ്രീ ബിബിന്‍ മാസ്റ്റര്‍ കച്ചേരി നടത്തുന്നത് .
“ ശ്രീ.ബിബിന്‍ മാസ്റ്ററിന് എസ്.ഡി. പി.വൈ.ബൊയ്സ് ഹൈസ്ക്കുളിന്റെ അഭിനന്ദനങ്ങള്‍ !“
Saturday, February 6, 2010
Friday, January 15, 2010
സഹവാസ ക്യാമ്പ്

അന്തരാഷ്ട്ര ജ്യൊതിശാത്രവര്‍ഷത്തൊടനുബന്ധിച്ച് ഗലീലിയൊ ലിറ്റില്‍ സയണ്ടിസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ സൊരൊര്‍ജൊത്സവവും, സഹവാസക്യാംബും നടത്തി.വലയ സൂര്യ ഗ്രഹണം ദര്‍ശിക്കുന്നതിന് ആവശ്യമായ സൊളാര്‍ ഫില്‍ട്ടെര്‍ നിര്‍മിച്ചു. “സൂര്യഗ്രഹണം നിങ്ങളുടെ കാഴ്ച്ചപ്പാടില്‍ “ എന്ന വിഷ്യത്തെ ആസ്പദമാക്കി പൊസ്റ്റെര്‍ നിര്‍മാണം നടത്തി. ക്വി
സ്സ്, ചര്‍ച്ച എന്നിവ നടത്തി.വൈകീട്ട് ആറുമണിക്ക് സഹവാസ ക്യാംബ് തുടങ്ങി.ശ്രീ ബിബിന്‍ മാസ്റ്റെര്‍ സ്വാഗതം ആശംസിച്ചു. ശ്രീ കെ. എന്‍. സതീശന്‍ മാസ്റ്റെര്‍ അധ്യക്ഷം വഹിച്ചു. ശ്രീ വി.കെ പ്രദീപ്( സ്കൂള്‍ മാനേജെര്‍) സഹവാസ ക്യാംബ് ഉദ്ഘാടനം ചെയ്തു.ശ്രീ സതീഷ്ചന്ദ്രന്‍ മാസ്റ്റെര്‍ 'ബഹിരാകാശ ശാസ്ത്രം'
എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.ശ്രീ ഭാസിമാസ്റ്റെര്‍ ഒരു ബഹിരാകാശ ശാസ്ത്ര ക്വിസ്സ് നടത്തി.കുട്ടികളുടെ വന്‍ പങ്കാളിത്തം കൊണ്ട് അതു ശ്രദ്ധേയമായി.7സി. യിലെ കൈലാസ് ഒന്നാം സമ്മാനം നേടി.7എച്ചിലെ അഭിലാഷും കൂട്ടുകാരും ‘ കാര്‍
ത്തികയൊട്’ എന്ന കവിത ആലപിച്ചു.
താരാഗണങ്ങളെ തിരിച്ചറിയുന്ന പ്രവര്‍ത്തനത്തിണ്ടെ ഭാഗമായി കൈലാസ് പി.എസ്., യദുക്രിഷ്ണ കെ ജൈന്‍, എന്നിവര്‍ ഒരു ആമുഖം നടത്തി.പിന്നീട് നക്ഷ്ത്ര ചാര്‍ട്ടിണ്ടെ സഹായത്തൊടെ വാനനിരീക്ഷണം ആരംഭിച്ചുവെങ്കിലും അകാശം മേഖാവ്രുതമായിരുന്നതിനാല്‍ പരിപാടി പാതിവഴിയില്‍ ഉപേക്ഷിച്ചു.എന്നാല്‍ ‘ഒരിയൊണ്‍ ‘ എന്ന നക്ഷത്രത്തെ നിരീക്ഷിക്കാന്‍ കഴിഞ്ഞത് കുട്ടികളില്‍ വളരെ സന്തൊഷമുളവാക്കി.ശ്രീമതി ഗിരിജമ്മ ടീച്ചര്‍ നന്ദി പറഞ്ഞതൊടെ സഹവാസക്യാമ്പിനു രാത്രി എട്ടരയൊടെ സമാപനം കുറിച്ചു.
Sunday, January 10, 2010
കവിത
സൂരജ്.കെ.എസ്
പഠിക്കുന്നത് : 8H
പിതാവ് : ശ്രീ.സിദ്ധാര്‍ധന്‍ , മാതാവ് : ശ്രീമതി. വിനീത
വിലാസം : കൊരൊക്കൊടത്ത് വീട്, പള്ളുരുത്തി
തീര്‍ത്ഥാടനം
കാലത്തിന്‍ ആയുധം ഏല്‍പ്പിച്ച മുറിവതില്‍
ആശ്വാസമാകുന്നു തീര്‍ത്ഥാടനം
കടവും കടപ്പാടും പേറി നടക്കുന്ന
മനസ്സിന്റെയാഹ്ലാദം തീര്‍ത്ഥാടനം
ഇഹലൊക ജീവിതം മതിയായ ജീവണ്ടെ
കുളിരുള്ളൊരാന്ദം തീര്‍ത്ഥടനം
ദു:ഖമാം പേമാരി തൊരാത്ത ജീവണ്ടെ
മനസ്സിണ്ടെയാമൊദം തീര്‍ത്ഥാടനം
ഇക്കാലമത്രയും നല്‍കിയ സ്നേഹത്തിന്‍
നന്ദി ചൊല്ലീടുവാന്‍ തീര്‍ത്ഥാടനം
എല്ലം മറഞ്ഞു തെളിഞ്ഞ മനസ്സുള്ള
മുനി തന്‍ വിനൊദമായ് തീര്‍ത്ഥാടനം
എല്ലം ശുഭമാക്കി തന്ന ഭവാനൊട്
നന്ദി ചൊല്ലീടുവാന്‍ തീര്‍ത്ഥാടനം
ഒരിക്കലും പിരിയാത്ത ബന്ധുക്കള്‍
ഏല്‍പ്പിച്ച മുറിവുകള്‍ തീര്‍ക്കുവന്‍ തീര്‍ത്ഥാടനം
ഭിക്ഷ ചൊദിക്കുന്ന യാചകര്‍ തന്നുടെ
ആശ്വാസമാകുന്നു തീര്‍ത്ഥാടനം
ഈശ്വര സന്നിധി ആഗ്രഹിക്കുന്നൊരുടെ
അര്‍ച്ചനയാകുന്നു തീര്‍ത്ഥാടനം
അരങ്ങില്‍ നിന്നകലുന്ന നട്ടുവന്‍ തന്നുടെ
അവസാന ആഗ്രഹം തീര്‍ത്ഥാടനം
മുത്തുകള്‍ നല്‍കിടും കടലിനെപ്പൊലെ
ആശ്വാസമേകിടും തീര്‍ത്ഥാടനം
Wednesday, January 6, 2010
വിനൊദ യാത്ര
വ്രിന്ദാവന്‍ ഗാര്‍ഡന്‍, ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്, ബാംഗാര്പ്പ നാഷണല്‍ പാര്‍ക്ക്, രാജാ മഹീന്ദ്രാ പാലസ്, ചാമുന്ഡി ഹിത്സ്, ചാമുണ്ഡി ക്ഷേത്രം, ടിപ്പുവിണ്ടെ ചരിത്ര സ്മാരകങള്‍ എന്നിവയാണ് സന്ദര്‍ശിക്കുന്നത്.
