Tuesday, December 15, 2009

Sreedevi teacherude kadha

നുറുങ്ങു കഥ
ശ്രീദേവി ടീച്ചര്‍
വീണ്ടു വിചാരം
“ ഇത്ര പെട്ടെന്നു നേരം വെളുത്തുവൊ ? എന്തൊരു കഷ്ടമാണ്. “ ഉറക്കക്ഷീണം മാറിയിട്ടുമില്ല.
രാത്രി ഏറെ വൈകിയാണു ഉറങ്ങാന്‍ കിടന്നത്. സനധ്യക്ക് പാഠപുസ്തകം എടുത്തതാണ് . എട്ട് മണിക്കൂര്‍
ഉറക്കം തൂങ്ങി , അവസാനം അമ്മയുടെ ശകാരവും കേട്ടു മതിയായി. ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.
അടുക്കളയില്‍ നിന്നും അമ്മയുടെ ശകാരം: “ ചെക്കനു പത്താം തരമാണെന്ന് ഒരു വിചാരവുമില്ല.അഞ്ചു മണി മുതല്‍ വിളിക്കാന്‍ തുടങ്ങിയതാണ്. നേരം ആറര! വല്ലതും നാലക്ഷരം ഇരുന്നു
പഠിക്കരുതൊ? “
‘ ശ്ശൊ, എന്തൊരു കഷ്ടമാണ് ! രാവിലെ തുടങ്ങി അമ്മക്ക്. പത്താം തരമാണെന്നു വെച്ച് എന്താ?ഇത്രയും നാള്‍
ഒരു വര്‍ഷവും തൊല്‍ക്കാതെ പഠിച്ചതല്ലെ. അല്ലെങ്കിലും ,ഇപ്പൊള്‍ പത്താം തരം ജയിക്കാന്‍ തലകുത്തി നിന്നു
പഠിക്കുകയൊന്നും വേണ്ട.’
ഇന്നാകട്ടെ , നാളെയാകട്ടെ എന്നു നീട്ടി അവസാനം പരീക്ഷ എത്തി.
ചൊദ്യ പേപ്പര്‍ കിട്ടിയപ്പൊള്‍ അകെ ഒരു പരിഭ്രമം! കൈകാലുകള്‍ തണുത്തു ഐസ് പൊലെയായി !
പരീക്ഷാ ഹാളിലിരുന്നു ആലൊചിച്ചു.
നേരെ ചൊവ്വെ പഠിച്ചിരുന്നുവെങ്കില്‍ ഈ അവസ്ത വരുമായിരിന്നൊ?

************* ***************

Sunday, December 13, 2009

Arun Lalinte Kavitha

9F ല്‍ പഠിക്കുന്ന അരുണ്‍ ലാലിന്റെ ഒരു കവിത പ്രസിദ്ധീകരിക്കുന്നു.
12 കവി്തകള്‍ , 3 ഭക്തിഗാനങ്ങള്‍, 2 ഗസലുകള്‍ എന്നിവ അരുണ്‍ലാല്‍ രചിച്ചിട്ടുണ്ട്. യുവ സംഗീത സംവിധായകനായ പള്ളൂരുത്തി തട്ടാപറബില്‍ ശ്രീ പി എസ്. ലാലിന്റെയും, ഡാന്‍സ് അദ്ധ്യാപിക ആയിരുന്ന ശ്രീമതി അനിതയുടെയും മകന്‍. നിരവധി ആല്‍ബങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട് ശ്രീ ലാല്‍.ഇപ്പൊള്‍ ദുബായില്‍ സംഗീത അദ്ധ്യാപകനായി ജൊലി ചെയ്യുന്നു.
കവിത
രാഗത്തിന്‍ താളമായ് പുലരി
പ്രഭാതം പുലര്‍ന്നു ശരറാന്തല്‍ പൊലെ,
പ്രഭാതത്തിന്‍ പൊന്‍ വെളിച്ചം വിടര്‍ന്നു എങ്ങും!
പ്രഭാതത്തിന്‍ പൊന്‍ ശബ്ദം ഉയര്‍ന്നു ഗ്രാമങ്ങളില്‍,
സുപ്രഭാതത്തിന്‍ പൊന്‍ സ്വരം കേട്ട് പുലരി വിടര്‍ന്നു.
*********
ആടി ഉലഞ്ഞ പൊന്‍ പ്രഭാതത്തിന്‍ സ്വരരാഗമായ് കല്യാണി രാഗം
പുള്ളുവന്‍ പാട്ടു കേട്ട് ഉണര്‍ന്നു ഗ്രാമത്തിന്‍ മനൊഹാരിത,
കല്യാണി രാഗത്തിന്‍ താളമായ് ഒഴുകി പുഴകള്‍,
പൊന്‍ പ്രഭാതം വിടര്‍ന്നു, പൊന്‍ വെളിച്ചം പടര്‍ന്നു.
********

Tuesday, December 8, 2009

PHOTO GALLARY

Independence day : 2009, August 15, Flag hoist by Sri K.N.Satheesan, Headmaster
Anti Narkotic day :Cine artist Mr. Krishna , The Chief Guest.

Anti Narkotic day: Inauguration by Sri . V.K.Prakash

School opening day School Assembly

Pravesanolsavam Inauguration : Sri. C.M.Dineshmony. M.L.A

Pravesanolsavam June, 1, 2009

Sunday, December 6, 2009

Sujith Kumar. S ., X F (Kavitha)

കവിത
മറക്കുന്ന മനുഷ്യന്‍
സുജിത്ത് കുമാര്‍. എസ്. 10 F

അല്ലയൊ , മഹാപ്രഭൊ ! അങ്ങിതു കാണുന്നിലേ?
മര്‍ത്യന്‍ പ്രവര്‍ത്തിക്കും ഈ കൊടും ക്രൂരതകള്‍
വനങ്ങള്‍,വയലുകള്‍ വെട്ടി നിരത്തും മൂലം
കാലാവസ്തയില്‍ മാറ്റം സംഭവിച്ചിടുമല്ലൊ ?

കാലത്തിന്‍ നിറച്ചാര്‍ത്ത് മാറി ഒഴിയുംബൊഴും
ഒരു കാലത്തേക്കുറിച്ചൊര്‍ക്കാതെ മര്‍ത്ത്യനപ്പൊള്‍
പണ്ട് നമുക്കിവിടെ ഒരു സംസ്ക്കാരമുണ്ട്
വനവും ക്രിഷിയും അരാധിച്ചു പൊന്നകാലം.


വന്ന വഴി വിട്ടൊന്നും ചെയ്യല്ലെ മര്‍ത്ത്യ നീ
വനത്തില്‍ പിതാമഹര്‍ വസിച്ചു പൊന്നതല്ലെ.
അന്നം വിളയും പാടം നികത്തും മൂലം
അന്നത്തിനായി നമ്മള്‍ അലഞ്ഞു നടക്കണം.


നമ്മുടെ സംസക്കാരം വളര്‍ത്തിയെടുക്കേണം
വനങ്ങള്‍ , വയലുകള്‍ വെട്ടി നികര്‍ത്തരുത്.
നമ്മള്‍ കാനനത്തെ സംരക്ക്ഷിക്കുക വേണം
അന്നം വിളയും പാടം സംരക്ക്ഷിക്കുക വേണം

Saturday, December 5, 2009



Mattanchery sub district IED Students Kala Kayika Mela: SDPYBHS,Palluruthy won overall Champion Ship.

IED Students Mela

മാനസികവും,ശാരീരികവുമായ വൈകല്യങ്ങളുള്ള ധാരാളം കുട്ടികള്‍ നമ്മുടെ സ്ക്കൂളില്‍ പഠിക്കുന്നുണ്ട്.
ഇവര്‍ക്കു നല്ല ശ്രദ്ധയും,സംരക്ഷണവും,പരിശീലനവും നല്‍കിയാല്‍ ഇവരേയും ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ കഴിയും.അതൊരു മഹത്തായ പുണ്യകര്‍മ്മമാണ്.
നമ്മുടെ സ്കൂളില്‍ ഇത്തരം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ശ്രീ. രവികുമാര്‍ എന്ന അദ്ധ്യാപകന്‍
പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കുട്ടികള്‍ക്ക് പഠനത്തില്‍ പ്രത്യേക പരിശീലനം നല്‍കുന്നതൊടൊപ്പം ഇവരെ കലാ കായിക മത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്.
3/12/2009 ല്‍ നടന്ന മട്ടാചേരി ഉപജില്ല കലാ കായിക മേളയില്‍ നമ്മുടെ ഐ.ഇ.ഡി. വിദ്ധ്യാര്‍ത്ഥികള്‍ overall champion ship നേടി.
ഇവരെ നമുക്ക് ഹാര്‍ദ്ദ്മായി അഭിനന്ദിക്കാം.
വിജയികള്‍
1.സൂരജ്.10C ...100 meeter race I & Musical Chair II
2.Hussain V.A. 10 F
Light Music...I & 100 Mts. race I
3. Saneesh V. I. 10 F
100 Mts. race......I
4. Dileesh. K.D 10 F
Drawing...... I
5. Vaisakh IX C
Spoon race....II &
Musical Chair II
6. Sibin Benny VIII H
Spoon race .... I &
100 Mts. race II
7. Jibin Roy VI B
Light Music ...I,
Spoon race......II &
100 Mts.race...III
8. Tony Antony VI E
100 Mts. race ..... II &
Musical Chair II
9. Fasib K.S VII B
100 Mts. race ... II
Spoon race ... II
10. muhammed Fasil V.W. VIII B
Musical Chair... II
100 mts. race .... II
Spoon race ..........II
"CONGRATULATIONS WINNERS "

Tuesday, December 1, 2009

Saheelinte Kavitha

10 F ല്‍ ‍പഠിക്കുന്നു സഹീല്‍.നൂറിലേറെ കവിതകള്‍ സഹീല്‍ എഴുതിയിട്ടുണ്ട്.പ്രസംഗം, ക്വിസ്സ്,ഉപന്യാസരചന, കവിത രചന തുടങി നിരവധി മത്സരങളില്‍ സഹീല്‍ സമ്മാനം നേടിയിട്ടുന്‍ണ്ട്.സഹീലിന്റെ കവിതാ സമാഹാരത്തില്‍ നിന്ന് ഒരു കവിത ഇതാ.....

അമ്രുത വര്‍ഷം
കവിത

സഹീല്‍.പി.വൈ.
10എഫ്



സൂര്യന്‍ ഒളിച്ചു കളിക്കയല്ലൊ - വാനില്‍
നീലിമ എവിടെയൊ മാഞ്ഞു പൊയി.
കാകന്‍ പറന്നതാ പൊയിടുന്നു - മര
ക്കൊംബില്‍ പണിതൊരു കൂടു തേടി.
മേലെ മഴമുകില്‍ വന്നു നിന്നു - ദൂരെ-
കന്നും , കിടാവും കളിക്കയല്ലൊ.
ഇന്ദ്രനിതാ ഭൂവില്‍ വന്നിടുന്നു...അതാ
പൂല്ലും, പുല്‍ച്ചാടിയും കുംബിടുന്നു.
നിന്‍ പ്രജകളെ നീ അനുഗ്രഹിക്കൂ..ദേവാ-
നിന്നുടെ കാല്‍ക്കലായ് വീണിടുന്നു.
ഉള്ളു തുളുംബി നിറഞ്ഞിടുന്നു...താഴെ-
ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞിടുന്നു.
ഇന്ദ്ര കാര്‍മുഖം ഭൂവില്‍ വന്നു നിന്നു
ഇന്ദ്രനിതാ വിടചൊല്ലിടുന്നു.
എങ്കിലും തരുവിതാ പെയ്തിടുന്നു...ഭൂവില്‍
കണ്ണുനീര്‍ തുള്ളികള്‍ വീണിടുന്നു.
ആറു നിറഞ്ഞു തുളുംബിടുന്നു
മണ്ണില്‍ ലതാതികളുണര്‍ന്നിടുന്നു
സൂര്യനിതാ കേളി നിര്‍ത്തിടുന്നു...താഴെ-
ബാലകര്‍ കേളി തുടങ്ങിടുന്നു.