Tuesday, December 20, 2011

കവിത

വിരഹം

പി.കെ. ഭാസി മാസ്റ്റര്‍


നീരണിയാതെ കരയും മിഴികള്‍

തേങ്ങാതെ വിങ്ങുന്ന മനം,

ഉതിരുന്ന നിശ്വാസ ചൂടുകള്‍

ചിരി മറന്ന ചുണ്ടുകള്‍ .

വികാരം മറഞ്ഞ വദനം

പതിയാത്ത നോക്കുകള്‍ ,

എത്താത്ത ചിന്തകള്‍

പ്രതീക്ഷയറ്റ പരീക്ഷകള്‍ .

അമരുന്ന ഹ്രുദ് വിലാപം

വിരഹം തീയല്ല , കനലാണ് .

നീറി നീറി ,നീറ്റി നീറ്റി

എരിഞ്ഞെരിഞ്ഞ്

മനം തനുവിനേയും തിരികെയും

അനുസരിക്കാനാവാതെ ,

അറിയാലോകത്തേക്കൊരു

ഏകാന്ത യാത്ര......... !

Friday, November 11, 2011

ഒമ്പതാം ക്ളാസ്സ് വിദ്യാര്‍ത്ഥി റിയാസ് അന്തരിച്ചു

രാഞ്ജലികള്‍

9F ല്‍ പഠിച്ചിരുന്ന റിയാസിന്റെ ആകസ്മികമായ വേര്‍പാടില്‍ ‍‍ഞങ്ങള്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.

മഞ്ഞപ്പിത്ത ബാധിച്ച് , ഒരു മാസത്തിലേറെയായി എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

സ്കൂളിലെ ഫുട്ബോള്‍ ടീം അംഗമായിരുന്നു.പള്ളുരുത്തി, പട്ടാളത്ത് പറമ്പ് പി.എം റിയാസ് ആണ് പിതാവ്.

അദ്ധ്യാപകരും , വിദ്യാര്‍ത്ഥികളും റിയാസിന്റെ ഭവനത്തിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

Saturday, September 17, 2011

രക്ഷിതാക്കൾക്ക് ഏകദിന കംബ്യൂട്ടർ പരിശീലനം നടത്തി.





















.

ഇൻഫൊർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി(ഐ.സി.ടി ) യുടെ അൽഭുത ലോകത്തെക്കുറിച്ച് അറിയാൻ സന്നദ്ധരായി വന്ന പത്ത് രക്ഷിതാക്കൾ കംബ്യൂട്ടറിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു. ഓപ്പൺ ഓഫിസ് വേർഡ് പ്രോസസ്സറിൽ സ്വന്തം പേരും, മേൽ വിലാസവും ഇംഗ്ലീഷിലും , മലയാളത്തിലും റ്റൈപ്പ് ചെയ്യാൻ അവർ പഠിച്ചു. ഫൊൾഡർ നിർമ്മാണം, ഫയൽ സേവിങ്ങ്, ഫയൽ എഡിറ്റിംഗ്, ഫയൽ ഫൊർമാറ്റിംഗ്, കോപ്പി, പേസ്റ്റ് തുടങ്ങിയ കാര്യങ്ങളിലാണ് രക്ഷിതാക്കൾക്ക് പരിശീലനം നടത്തിയത്. കംബ്യൂട്ടർ ഹാർഡ് വെയർ പരിചയപ്പെടുത്തി. കംബ്യൂട്ടർ ഉപയോഗിക്കേണ്ട രീതികൾ പരിശീലിപ്പിച്ചു.പത്ത് രക്ഷിതാക്കൾ കംബ്യൂട്ടർ ക്ലാസ്സിൽ പങ്കെടുത്തു. കുട്ടികൾ തയ്യാറാക്കി വെച്ചിരിക്കുന്ന ഫയലുകളും, ഫോൾഡറുകളും അവർ തുറന്നു കണ്ടു.

ഐ।ടി കോർഡിനേറ്റർ ശ്രീ എം.എൻ. സന്തോഷ് ക്ലാസ് നയിച്ചു. ശ്രീമതി. ശ്രീദേവി, ശ്രീമതി സജിത എന്നീ കംബ്യൂട്ടർ അധ്യാപികമാരുടെ സഹകരണത്തോടെയാണ് ക്ലാസ്സ് നടത്തിയത്.




സെപ്റ്റംബർ 13

രക്ഷിതാക്കൾക്ക് കംബ്യൂട്ടർ ബോധവൽക്കരണ ശിൽ‌പ്പശാല

രക്ഷിതാക്കൾക്ക് കംബ്യൂട്ടർ പരിജ്ഞാനം ലഭ്യമാക്കുന്നതിന് ഒരു പഠന ക്ലാസ്സ് നടത്തി.

ഹെഡ്മാസ്റ്റർ ശ്രീ കെ.എൻ.സതീശൻ ഉദ്ഘാടനം ചെയ്തു.ഐ.ടി കൊർഡിനേറ്റർ ശ്രീ എം.എൻ.സന്തോഷ് കോഴ്സിനെപ്പറ്റി വിശദീകരിച്ചു.

മൾട്ടി മീഡിയ പ്രസന്റേഷന്റെ സഹായത്തോടെയാണ് ക്ലാസ്സ് നടത്തിയത്.വിഡീയോ, സ്ലൈഡ്സ്, എന്നിവ അവതരിപ്പിച്ചു.ഐ ടി ക്ലുബ്ബ് തയ്യാറാ‍ക്കിയ മദ്യത്തിനും, മയക്ക് മരുന്നിനും എതിരെയുള്ള സ്ലൈഡ് രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു. വിദ്യാർത്ഥികൾ വരച്ച ഡിജിറ്റൽ ചിത്രങ്ങൾ രക്ഷിതാക്കളെ കാണിച്ചു.ജീവശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം എന്നീ പാഠപുസ്തകങ്ങളിലെ ചില ഭാഗങ്ങൾ കംബ്യൂട്ടറിന്റെ സഹായത്തൊടെ പഠിപ്പിക്കുന്നതെങ്ങനെയെന്ന് കാണിച്ചു കൊടുത്തു. സ്കൂൾ ബ്ലൊഗ് രക്ഷിതാക്കൾക്ക് ഇന്റർ നെറ്റിൽ തുറന്ന് കാണുന്ന വിധം അവതരിപ്പിച്ചു.

ഐ.ടി. ക്ലുബ്ബ് അംഗങ്ങളാണ് കംബ്യൂട്ടർ പ്രവർത്തിപ്പിച്ച് ക്ലാസ്സ് നയിച്ചത്.

ശ്രീ പി.കെ ഭാസി മാസ്റ്റർ സ്വാഗതവും, ശ്രീ പ്രിൻസ് മാസ്റ്റർ നന്ദിയും പറഞ്ഞു.

147 രക്ഷിതാക്കൾ ക്ലാസ്സിൽ പങ്കെടുത്തു.

രക്ഷിതാക്കൾക്ക് നടത്തിയ ശിൽ‌പ്പശാലയുടെ ചിത്രങ്ങൾ കാണുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക


https://picasaweb।google।com/
101303433350355424210/Sdpybhs?authuser=0&feat=directlink

Sunday, August 28, 2011

അവാർഡ് ഫെസ്റ്റ് 2011

എസ്।എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്ധ്യാർത്ഥികൾക്ക് പി.ടി.എ. നൽകിയ അനുമോദനച്ചടങ്ങിന്റെ ദ്രുശ്യങ്ങൾ

ആരാധ്യനായ കൊച്ചി മേയർ ശ്രീ ടോണി ചമ്മിണി ഉദ്ഘാടനം ചെയ്യുന്നു


ശ്രീ ടോണി ചമ്മിണിയുടെ ഉദ്ഘാടന പ്രസംഗം



എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്തമാക്കിയ വിഷ്ണൂരാജിന് ശ്രീ ഭവാനീശ്വര ദേവസ്വം മാനേജർ ശ്രീ അയ്യപ്പൻ മാസ്റ്റർ ഉപഹാരം നൽകുന്നു.