Saturday, July 30, 2011

Story

“ There will be friends to share our money, ther will be friends who makes fool of us, there will be friends who will beat for us. But there will be only a few friends to share our sorrow or pain.”

Read this ,written by MERLON EMMANUAL .N.A . Standard VIII B

Friendship is Stronger

Once in a small village in Delhi there was a school named St. Josephs’ Public school . In this school a boy named Suresh was the hero of this school because he had powerful musceles and good in sports. One day a boy named Hritik came to Sureshs’ class. In the first entry Suresh and his friends make fool of him. Some time he and his friends also beat him.

One day it was maths test paper, Hritik saw that Suresh and his friends copying. He said this to the teacher. Teacher beat and scold suresh. Suresh and his friends set a plan to revenge him. Their plan was Suresh will sit in the top branch of a tree. His friends will call Hritik to compromise the problem , where the tree Suresh sitting. Then he will throw egg , cow dung, and balloons filled with water and mud.Suresh told we will do it tomorrow. Then the meeting was finished.

The next day Suresh sat in the top branch of the tree, his friends came with Hritik.Suddenly Suresh fall from the top branch. His friends ran from there. He was crying with pain. Then ritik took him to the hospital.

From this day onwards Suresh didn’t harm any one or make fool of any one. Hritik became his best friends.

സന്ദേശം



എസ്.എസ്.എൽ സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലുസ് കരസ്ഥമാക്കിയ നമ്മുടെ സ്കൂളിന്റെ അഭിമാനമായ വിഷ്ണുരാജ് പഠനാനുഭവങ്ങൾ പങ്കൂ‍ വെക്കുന്നു.

ലക്ഷ്യങ്ങൾക്ക് വേണ്ടി കഠിന പ്രയത്നം ചെയ്യുക

- വിഷ്ണുരാജ്

എസ് .എസ് .എൽ . സി. പരീക്ഷയിൽ ഉയർന്ന വിജയം നേടാനായതിന് ഞാൻ ആദ്യം ഈശ്വരനോട് നന്ദി പറയുന്നു. എന്നെ പഠിപ്പിച്ച അധ്യാപകർക്കും , എന്നെ പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾക്കും, എന്നെ സഹായിച്ച കൂട്ടുകാർക്കും, മറ്റെല്ലാവർക്കും ഞാൻ നന്ദി പറയുന്നു.

നമുക്ക് പരീക്ഷയിലൊ മറ്റ് ഏത് കാര്യത്തിലും ഉന്നത വിജയം നേടണമെങ്കിൽ ആദ്യമായി മനസ്സിൽ ഒരു പ്രതിജഞയെടുക്കണം. അതിനു വേണ്ടി കഠിനമായി പ്രയത്നിക്കണം.ക്ലാസ്സുകൾ ശ്രദ്ധയൊടെ കേൾക്കണം. നമുക്ക് മനസ്സിലാവുന്ന രീതിയിലും, ഭാഷയിലും പഠിച്ച കാര്യങ്ങളെ ഉൾക്കൊള്ളണം.നമുക്ക് ഉണ്ടാവുന്ന സംശയങ്ങളൊക്കെ ഉടനെ തന്നെ പരിഹരിക്കണം.പ്രധാന ഭാഗങ്ങൾ ആവർത്തിച്ച് പഠിക്കണം.

പഠനത്തൊടൊപ്പം തന്നെ കലാകായിക രംഗങ്ങളിലും പങ്കെടുക്കണം. നമുക്ക് മറ്റു പല കഴിവുകളും ഉണ്ടാവാം. അത് കണ്ടെത്തുവാനും, പരിപൊഷിപ്പിക്കാനുമുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. ഇങ്ങനെ ഓരോ രംഗങ്ങളിലും നാം നേട്ടങ്ങൾ കൈവരിക്കുവാൻ ശ്രമിക്കണം.

Tuesday, July 26, 2011

വിവര സാങ്കേതിക രംഗത്തെ അപകടങ്ങൾ തിരിച്ചറിയണം

വി.പി.ശ്രീലൻ

വിവര സാങ്കേതിക വിദ്യയിലെ ഉത്തമമായ അറിവുകൾ നേടിയെടുക്കുന്നതിനൊപ്പം, അതിലെ അപകടങ്ങളെ തിരിച്ചറിയണമെന്നും , അവക്കെതിരെ പോരാടണമെന്നും ശ്രീ വി.പി.ശ്രീലൻ പറഞ്ഞു..ഐ.ടി. ക്ലുബ്ബ് ഉദ്ഘാ‍ടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെമിനാർ ഹാളിൽ നടന്ന സമ്മേളനത്തിൽ ശ്രീ കെ . എൻ. സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ശ്രീമതി. ഗീരിജമ്മ ടീച്ചർ, ശ്രീമതി. മായ ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി.ക്ലുബ്ബ് കൺ വീനർ ഫൈസൽ സ്വാഗതവും, ശീർഷൺ പർവീൺ നന്ദിയും പറഞ്ഞു.

ചിത്ര പ്രദർശനവും, സ്ലൈഡ് ഷോയും

ഐ. ടി. ക്ലുബ്ബ് ഉദ്ഘാടനത്തൊടനുബന്ന്ധിച്ച് കുട്ടികൾ വരച്ച ഡിജിറ്റൽ പെയിന്റ് പ്രദർശനം നടത്തി.

ഇർഫാൻ മൊഹമ്മെദ്, നഹീൽ റാസി, യദുക്രിഷ്ണൻ എന്നിവരുടെ രചനകളാണ് പ്രദർശിപ്പിച്ചത്.

മദ്യത്തിനും, മയക്ക് മരുന്നിനും എതിരെ ‘ പാഠം 1 ‘ ഡിജിറ്റൽ ഷൊ നടത്തി. നിതിൻ ആണ് ഈ പ്രദർശനം തയ്യാറാക്കിയത്.

Monday, July 4, 2011


രക്ഷാകർത്താക്കൾക്ക് വേണ്ടി നടത്തിയ ബോധവത്ക്കരണ ക്ലാസ്സ് ശ്രീ ജയഗോപൻ മാസ്റ്റർ നയിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ശ്രീമതി ഗിരിജാദേവി ടീച്ചർ നിർവഹിച്ചു