
കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തൊളം പന്മജടീച്ചര്‍ ഞങ്ങളുടെ കുടുംബാംഗമായിരുന്നു. ടീച്ചറുടെ നന്മക്കും,സ്നേഹത്തിനും,സഹവര്‍ത്തിത്വത്തിനും,സഹകരണത്തിനും ഞങ്ങള്‍ സഹപ്രവര്‍ത്തകരും, വിദ്യാര്‍ഥികളും ഹ്രുദ്യമായ നന്ദി അറിയിക്കുന്നു.
എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്ക്കൂള് ,പള്ളുരുത്തിയുടെ വെബ് ലൊകത്തേക്ക് സ്വാഗതം.നമ്മുടെ മികവുകളും,ചിന്തകളും,സര്ഗ്ഗഭാവനകളും ഈ വേദിയില്‍ പങ്കുവെക്കാം.വിദ്യാലയം എന്ന ആശയവും, ആശംസകളും നല്‍കി അനുഗ്രഹിച്ച യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിനെയും, ഈ പ്രസ്ഥാനത്തെ പടുത്തുയര്‍ത്തിയ മഹദ്വ് വ്യക്തികളെയും നമിക്കുന്നു.ഇവിടെ പ്രകാശ സ്രൊതസ്സുകളായിരുന്ന പൂര്‍വികരായ ഗുരുശ്രേഷ്ടരെ,ലൊകമെംബാടും വ്യാപരിക്കുന്ന പ്രിയ ശിഷ്യരെ, സുസ്വാഗതം.
ശ്രീ ഭവാനീശ്വര മഹാദേവ ക്ഷേത്രത്തില്‍ മഹൊത്സവം
പള്ളൂരുത്തി ശ്രീഭവാനീശ്വര മഹാദേവക്ഷേത്രമഹൊത്സവം 20 നു രാത്രി 10നു കൊടികയറി.ഇനി പത്തു നാള്‍ പള്ളുരുത്തി മഹൊത്സവ ലഹരിയിലാറാടും.ഏഴാം ദിവസമാണു പൂയമഹൊത്സവം.മാര്‍ച്ച് 2നു പതിനൊന്നാം ദിവസം ആറാട്ടു മഹൊത്സവം. കേരളത്തിലെ തലയെടുപ്പുള്ള 15ഗജവീരന്മാര്‍ മഹൊത്സവത്തിനു എഴുന്നുള്ളും. ദിവസേന മൂന്നു വേദികളിലായി കലാപരിപാടികള്‍ നടക്കുന്നു എന്നതു പള്ളുരുത്തിയിലെ പ്രത്യേകതയാണു.
ശ്രീഭവാനീശ്വരന്റെ ചൈതന്യധാരകളാണ് എസ്.ഡി.പി.വൈ.സ്കൂളുകള്‍.
അതുകൊണ്ട് ഈ മഹൊത്സവം എസ്.ഡി. പി.വൈ.സ്കൂളുകളുടെ കൂടി ഉത്സവമാണു.
ഒന്നാം ദിവസം സംഗീത സാന്ദ്രം!
ശ്രീ ഭവാനീശ്വര മഹാദേവ ക്ഷേത്ര മഹൊത്സവത്തിടനുബന്ധിച്ചു കലാപരിപാടികള്‍ക്കു തിരശ്ശീല ഉയര്‍ന്നു. ശ്രീ എം.എം.ബിബിന്‍ മാസ് റ്റര്‍ അവതരിപ്പിച്ച സംഗീത കച്ചേരി കലാപ്രേമികള്‍ക്കു ഹ്രുദ്യമായ അനുഭൂതിയായി.എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്ക്കൂളിലെ സംഗീത അധ്യാപകനാണു ശ്രീ.ബിബിന്‍ മാസ് റ്റര്‍.
മഹൊത്സവ കലാപരിപാടികള്‍ സംഗീത കച്ചേരിയൊടെയാണു ആരംഭിക്കാറുള്ളത് .അന്തരിച്ച സംഗീതഞന്‍ കെ.എം.നടേശന്‍ മാസ്റ്ററുടെ സ്മരണക്കായാണ് ശ്രീ ബിബിന്‍ മാസ്റ്റര്‍ കച്ചേരി നടത്തുന്നത് .
“ ശ്രീ.ബിബിന്‍ മാസ്റ്ററിന് എസ്.ഡി. പി.വൈ.ബൊയ്സ് ഹൈസ്ക്കുളിന്റെ അഭിനന്ദനങ്ങള്‍ !“