എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്ക്കൂള് ,പള്ളുരുത്തിയുടെ വെബ് ലൊകത്തേക്ക് സ്വാഗതം.നമ്മുടെ മികവുകളും,ചിന്തകളും,സര്ഗ്ഗഭാവനകളും ഈ വേദിയില്‍ പങ്കുവെക്കാം.വിദ്യാലയം എന്ന ആശയവും, ആശംസകളും നല്കി അനുഗ്രഹിച്ച യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിനെയും, ഈ പ്രസ്ഥാനത്തെ പടുത്തുയര്‍ത്തിയ മഹദ്വ് വ്യക്തികളെയും നമിക്കുന്നു.ഇവിടെ പ്രകാശ സ്രൊതസ്സുകളായിരുന്ന പൂര്‍വികരായ ഗുരുശ്രേഷ്ടരെ,ലൊകമെംബാടും വ്യാപരിക്കുന്ന പ്രിയ ശിഷ്യരെ, സുസ്വാഗതം.
Monday, June 4, 2012
Tuesday, May 29, 2012
സേ പരീക്ഷ എഴുതിയ 20 പേരും പാസ്സായതോടെ S.S.L.C വിജയം 100 % ആയി ഉയര്‍ന്നു.
ആദ്യ ഫലം വന്നപ്പോള്‍ 94 % ആയിരുന്നത് ഇപ്പോള്‍ നൂറ് തികച്ചിരിക്കുകയാണ് .എസ്. ഡി. പി. വൈ.ബോയ്സ് ഹൈസ്കൂളിന്റെ ചരിത്രത്തിലാദ്യമായാണ് ഈ തിളക്കമാര്‍ന്ന വിജയം കൈവരിച്ചിരിക്കുന്നത് .
Saturday, May 12, 2012
Full A+ രണ്ട് പേര്‍ക്ക്
സൂരജ്.കെ.എസിനും, റിസ്വാന്‍ .കെ.എന്‍ നും
N.C.C.യുടെ ഗ്രേസ് മാര്‍ക്ക് തുണച്ചു
S.S.L.C. ക്ക് ഇത്തവണ തകര്‍പ്പന്‍ വിജയം. വിജയ ശതമാനം 94 ആയി ഉയര്‍ന്നു.പരീക്ഷ എഴുതിയ 309 പേരില്‍ 290 പേര്‍ ഉന്നത പഠന ത്തിന് അര്‍ഹത നേടി.
N.C.C.യുടെ ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്ത്കൊണ്ട് റിസല്‍ട്ട് പരിഷ്കരിച്ചപ്പോള്‍ മികച്ച കേഡറ്റായിരുന്ന റിസ്വാന്‍ .കെ.എന്‍ . ഫുള്‍ എ പ്ലുസിന് അര്‍ഹനായി.എന്‍ .സി.സി. കേഡറ്റുകളായ നാലുപേര്‍ കൂടി ജയിച്ചു.സ്കൂളിന്റെ ചരിത്രത്തിലാദ്യമായാണ് വിജയം 90 ശതമാനം കടക്കുന്നത്.
ഇംഗ്ലീഷ്, ഹിന്ദി, കെമിസ്റ്റ്രി, ബയോളജി, ഐ.ടി. എന്നീ വിഷയങ്ങളില്‍ മുഴുവന്‍ പേരും വിജയിച്ചു. ഗണിതശാസ്ത്രത്തിന് രണ്ടു പേര്‍ മാത്രമാണ് പരാജയപ്പെട്ടത്.
Saturday, February 11, 2012
Tuesday, December 20, 2011
കവിത
വിരഹം
പി.കെ. ഭാസി മാസ്റ്റര്‍
നീരണിയാതെ കരയും മിഴികള്‍
തേങ്ങാതെ വിങ്ങുന്ന മനം,
ഉതിരുന്ന നിശ്വാസ ചൂടുകള്‍
ചിരി മറന്ന ചുണ്ടുകള്‍ .
വികാരം മറഞ്ഞ വദനം
പതിയാത്ത നോക്കുകള്‍ ,
എത്താത്ത ചിന്തകള്‍
പ്രതീക്ഷയറ്റ പരീക്ഷകള്‍ .
അമരുന്ന ഹ്രുദ് വിലാപം
വിരഹം തീയല്ല , കനലാണ് .
നീറി നീറി ,നീറ്റി നീറ്റി
എരിഞ്ഞെരിഞ്ഞ്
മനം തനുവിനേയും തിരികെയും
അനുസരിക്കാനാവാതെ ,
അറിയാലോകത്തേക്കൊരു
ഏകാന്ത യാത്ര......... !
Friday, November 11, 2011
ഒമ്പതാം ക്ളാസ്സ് വിദ്യാര്‍ത്ഥി റിയാസ് അന്തരിച്ചു
9F ല്‍ പഠിച്ചിരുന്ന റിയാസിന്റെ ആകസ്മികമായ വേര്‍പാടില്‍ ഞങ്ങള്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
മഞ്ഞപ്പിത്ത ബാധിച്ച് , ഒരു മാസത്തിലേറെയായി എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.
സ്കൂളിലെ ഫുട്ബോള്‍ ടീം അംഗമായിരുന്നു.പള്ളുരുത്തി, പട്ടാളത്ത് പറമ്പ് പി.എം റിയാസ് ആണ് പിതാവ്.
അദ്ധ്യാപകരും , വിദ്യാര്‍ത്ഥികളും റിയാസിന്റെ ഭവനത്തിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.


