എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്ക്കൂള് ,പള്ളുരുത്തിയുടെ വെബ് ലൊകത്തേക്ക് സ്വാഗതം.നമ്മുടെ മികവുകളും,ചിന്തകളും,സര്ഗ്ഗഭാവനകളും ഈ വേദിയില്‍ പങ്കുവെക്കാം.വിദ്യാലയം എന്ന ആശയവും, ആശംസകളും നല്‍കി അനുഗ്രഹിച്ച യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിനെയും, ഈ പ്രസ്ഥാനത്തെ പടുത്തുയര്‍ത്തിയ മഹദ്വ് വ്യക്തികളെയും നമിക്കുന്നു.ഇവിടെ പ്രകാശ സ്രൊതസ്സുകളായിരുന്ന പൂര്‍വികരായ ഗുരുശ്രേഷ്ടരെ,ലൊകമെംബാടും വ്യാപരിക്കുന്ന പ്രിയ ശിഷ്യരെ, സുസ്വാഗതം.
Monday, August 27, 2012
Sunday, July 29, 2012
കവിത
നമ്മുടെ
വിദ്യാലയത്തിലെ 8
B യിലെ
അശ്വിന്‍.
എന്‍.
വി.
ഇതിനകം
അമ്പതിലേറെ കവിതകള്‍
എഴുതിയിട്ടുണ്ട് .
കാവ്യഗുണവും
,
നല്ല
ഭാഷാശുദ്ധിയും വരദാനമായി
ലഭിച്ചിട്ടുള്ള അശ്വിന്‍
അര്‍ഹമായ പരിഗണനയും ,
പ്രോല്‍സാഹനവും
ലഭിച്ചാല്‍ കാവ്യലോകത്തിന്
മുതല്‍ക്കൂട്ടായി തീരും.
അശ്വിന്‍
. എന്‍.
വി
VIII B
മലയാളമാണെന്റെ
മാതൃഭാഷ,
മാധുരി
തൂകുന്നു വാല്‍സല്യമായ്,
മണ്ണില്‍
വിതച്ചതും വിണ്ണിലായ് കൊയ്തതും,
എത്ര
മനോജ്ഞമിതെന്റെ ഭാഷ .
മാമല
നാടിന്റെ നെറുകയിലായ് തൊട്ട
സിന്ദൂരമാണെന്റെ
മലയാളം.
മലയാളനാട്ടിലോ
ഭ്രുഷ്ട് കല്‍പ്പിച്ചിതാ,
നിന്‍
പൈതങ്ങളാകുന്നു ഞങ്ങള്‍.
മൊട്ടയടിപ്പിച്ചു
തല്ലിച്ചതച്ചിതാ നിന്‍,
മലയാളമോതുന്ന
പൈതങ്ങളെ.
എവിടുന്നു
വന്നു നീ എവിടെക്കോ പോണു നീ,
ആര്‍ക്കുമറിയില്ല
നിന്റെ മേന്മ.
പെറ്റമ്മയെ
തള്ളി പോറ്റമ്മയെ വാഴ്ത്തി
തറ്റുടുപ്പിച്ചിട്ടു
കേരളത്തെ,
മലയാളമേ
നീ മരിക്കില്ലൊരിക്കലും,
മാനവനുള്ളിടത്തോളമത്രെ
!
ആഢ്യത്തരങ്ങളോ
ആറ്റില്‍ കളഞ്ഞു പോയ് ,
മൗഢ്യയായ്
നീയിന്നു പൊരുതുന്നുവോ ?
ആര്‍ക്കുമേ
വേണ്ടാത്ത ആരാധ്യ നിന്നെ
ഞാന്‍
എന്നും
നമിക്കുന്നു പുണ്യശീലേ !
ഇനിയുമെന്നാത്മാവിനൊരു
ജന്മമുണ്ടെന്കില്‍
പൊലിയട്ടെ
നിന്നിലായെന്റെ തായേ .
Saturday, July 28, 2012
യാത്രയയപ്പ്
ഇരുപത്തിയാറ്
വര്‍ഷത്തെ സേവനത്തിനു ശേഷം
സീനിയര്‍ ക്ളര്‍ക്ക് ശ്രീ
വി എ പൊന്നപ്പന്‍
31/07/2012 ന്
വിരമിക്കുകയാണ്. സഹ
പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്
സ്നേഹോഷ്മളമായ യാത്രയയപ്പ്
നല്‍കി. സെമിനാര്‍
ഹാളില്‍ നടന്ന ചടങ്ങില്‍
ശ്രീ കെ എന്‍ സതീശന്‍ മാസ്ററ
ര്‍ അദ്ധ്യക്ഷത വഹിച്ചു
അദ്ധ്യാപകരായ ഗിരിജമ്മ ബി.,
വി എന്‍ ബാബു, ബിബിന്‍
കുമാര്‍, പ്രിന്‍സ്,
പി കെ ഭാസി ,
ഇന്ദുമോള്‍,
അനിതകുമാരി
തുടങ്ങിയവര്‍
ആശംസകള്‍ അര്‍പ്പിച്ചു.
റീഷ ടീച്ചര്‍
സ്വാഗതവും, അനുടീച്ചര്‍
നന്ദിയും പറഞ്ഞു
Tuesday, July 3, 2012
Subscribe to:
Posts (Atom)
