Sunday, March 31, 2013

ഇന്ദിര ടീച്ചര്‍ - യാത്രയയപ്പ്


യാത്രയയപ്പ്
ശ്രീമതി ബി ഇന്ദിര ടീച്ചര്‍
എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളില്‍ 21 വര്‍ഷം സ്തുത്യര്‍ഹമായ സേവനം നടത്തിയ ശേഷം

‍ശ്രീമതി ബി ഇന്ദിര ടീച്ചര്‍ അദ്ധ്യാപക ജീവിതത്തില്‍ നിന്നും വിരമിച്ചു.ജീവശാസ്ത്രമാണ് ടീച്ചര്‍ പഠിപ്പിച്ചിരുന്നത്.


വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായിരുന്നു ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ . ലാളിത്യവും, എളിമയും, സ്നേഹവും , സൗഹാര്‍ദ്ദവും ആയിരുന്നു ടീച്ചറുടെ മുഖമുദ്രകള്‍.

മാര്‍ച്ച് 27 ന് സെമിനാര്‍ ഹാളില്‍ വെച്ച് സ്റ്റാഫ് അംഗങ്ങള്‍ ടീച്ചറിന് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. ഹെഡ് മാസ്റ്റര്‍ ശ്രീ കെ എന്‍ സതീശന്‍ അദ്ധ്യക്ഷത വഹിച്ചു.

Wednesday, January 30, 2013



















സംസ്ഥാന സ്ക്കള്‍ കലോല്‍സവത്തില്‍ നാദസ്വരത്തില്‍ A ഗ്രേഡ് കരസ്ഥമാക്കിയ അനൂപ് കെ വിജയന്‍

94th Anniversary





Thursday, January 17, 2013

കവിത



കാണാക്കനവ്
അശ്വിന്‍.എന്‍ വി
സ്റ്റാന്‍ഡേര്‍ഡ് എട്ട് ബി

കവി: മഴകാത്ത് നില്‍ക്കുന്ന ഭൂമി ഇന്ന്
കാത്ത് നില്‍പ്പിന്റെ മുഷിപ്പറിയും
കെഞ്ചി പ്പറഞ്ഞു ഞാന്‍ ഭൂമിയോട്
എല്ലാരുമെല്ലാം സമന്മാരാണ്
എങ്ങുമേ നാശം വരുത്തിവെച്ച്-
മാനവര്‍ പടുകുഴി തോണ്ടിടുന്നു.
മണ്ണും മരവും പരിസ്ഥിതിയും
എല്ലാം നിനക്കിന്നന്യമല്ലോ!
നിന്നിലേക്കെത്തുന്ന ജലകണങ്ങള്‍
മഴമാത്രമല്ലെന്നശ്രുവും താന്‍
ഇനിയും കരഞ്ഞിടാന്‍ എന്റെ കണ്ണില്‍
കണ്ണുനീരില്ലയെന്നോര്‍ക്കുക നീ.
പണ്ടും മനുഷ്യമുണ്ടായിരുന്നു
ഭൂമിയില്‍ ഹരിതം വിതച്ചിടുവാന്‍
അന്നുമെന്‍ കണ്ണുനീര്‍ വീണിരുന്നു
ആനന്ദാശ്രുവായ് നിന്നിലേക്ക്
ഞങ്ങള്‍ :മരമായ മരമെല്ലാം വെട്ടി ഞങ്ങള്‍
കാടുകളില്ലാതെയാക്കിടുന്നു
കുന്നായ കുന്നെല്ലാം നീക്കി ഞങ്ങള്‍-
കുന്നിക്കുരു പോലെ ആക്കിയല്ലോ!
നെല്ലായ നെല്ലെല്ലാം മാറ്റി ഞങ്ങള്‍
നെല്‍ വയലെല്ലാം നികത്തി ഞങ്ങള്‍
നെല്ലിന്റെ നാടായ കുട്ടനാട്ടില്‍
നെല്‍വയലൊന്നുമേ കാണ്‍മതില്ല
മറ്റു മറ്റുള്ള നാടുകള്‍ തന്നിടുന്നു
ഭിക്ഷയായ് നമ്മള്‍ തിന്നിടുന്നു
നാടിന്നു നാശം വരുത്തി ഞങ്ങള്‍
നെടും തൂണ് നോക്കി മുറിച്ചു ഞങ്ങള്‍
നാളത്തെ ലോകം നമുക്ക് അന്യം
ശൂന്യത മാത്രം നമുക്ക് സ്വന്തം
ഒരു തുള്ളി വെള്ളമെനിക്ക് തന്നാല്‍
പുലരുമീ ഭൂമി പുതുമയോടെ
കണ്ടുരസിക്കാം നമുക്കിതെല്ലാം
വീണ്ടും വരേണം ഹരിത വര്‍ഷം
മഴ :എന്തിനീ മണ്ണിലേക്കാനയിപ്പൂ ഞാന്‍
എന്നുടെ കൂട്ടുകാരാരുമില്ല
ഞങ്ങള്‍: തെറ്റുകളെല്ലാം പൊറുത്തിടേണം
മാപ്പു നല്‍കേണം എനിക്ക് തായേ.


Thursday, November 15, 2012

മട്ടാഞ്ചേരി ഉപജില്ലാ കായികമേള എസ്.ഡി.പി.വൈ.ബി.എച്ച്.എസ്.എസ്. റണ്ണര്‍ അപ്പ്.

വ്യക്തിഗത ചാമ്പ്യന്‍മാര്‍


എസ്.ഡി.പി.വൈ.ബി.എച്ച്.എസ്.എസ്. റണ്ണര്‍ അപ്പ്.
ഹൈസ്ക്കൂള്‍ കായിക താരങ്ങള്‍

എസ്.ഡി.പി.വൈ.ബി.എച്ച്.എസ്.എസ്.ടീം ട്രോഫിയുമായി

Saturday, October 20, 2012

ന്യൂക്ളിയര്‍ ബോംബിനേക്കാള്‍ അപകടം പുകയില
ജസ്റ്റീസ് നാരായണക്കുറുപ്പ്


ന്യൂക്ളിയര്‍ ബോംബിനേക്കാളും ,എയ്ഡ്സിനേക്കാളും അപകടം പുകയിലയാണെന്ന് ജസ്റ്റീസ് നാരായണക്കുറുപ്പ് അഭിപ്രായപ്പെട്ടു.പള്ളുരുത്തി എസ്.ഡി.പി.വൈ.സ്കുളുകള്‍ സംയുക്തമായി സംഘടിപ്പിച്ച പുകയില വിരുദ്ധ ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് അദ്ദേഹം ഈ ആഹ്വാനം നല്‍കിയത്.

സുനാമിയേക്കാള്‍ ഭീകരമാണ് പുകയില സൃഷ്ടിക്കുന്ന കെടുതികള്‍.പുകയില ജന്യമായ രോഗങ്ങള്‍ മൂലം ഇന്ഡ്യയില്‍ പ്രതി വര്‍ഷം പത്ത് ലക്ഷം ആളുകള്‍ മരിക്കുന്നുണ്ട്. പുകയിലക്കെതിരെ സമൂഹമനസ്സാക്ഷി ഉണരണമെന്ന് അദ്ദേഹം പറഞ്ഞു.